Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിപദവിക്ക് മന്ത്രി.. ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങൾക്ക് അതും നൽകി; എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ പാർട്ടി ക്ലിച്ചു പിടിക്കാത്തത്? അമിത് ഷായുടെ ചോദ്യത്തിൽ ഉത്തരംമുട്ടി ബിജെപി സംസ്ഥാന നേതാക്കൾ; പ്രസിഡന്റ് ഇല്ലാത്തതാണെന്ന് പറഞ്ഞപ്പോൾ 'പ്രസിഡന്റ് ഉണ്ടെങ്കിൽ മാത്രമേ സംഘടനാസംവിധാനം പ്രവർത്തിക്കുകയുള്ളൂ എന്നുണ്ടോ? എന്നു ചോദിച്ച് ശകാരവും

മന്ത്രിപദവിക്ക് മന്ത്രി.. ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങൾക്ക് അതും നൽകി; എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ പാർട്ടി ക്ലിച്ചു പിടിക്കാത്തത്? അമിത് ഷായുടെ ചോദ്യത്തിൽ ഉത്തരംമുട്ടി ബിജെപി സംസ്ഥാന നേതാക്കൾ; പ്രസിഡന്റ് ഇല്ലാത്തതാണെന്ന് പറഞ്ഞപ്പോൾ 'പ്രസിഡന്റ് ഉണ്ടെങ്കിൽ മാത്രമേ സംഘടനാസംവിധാനം പ്രവർത്തിക്കുകയുള്ളൂ എന്നുണ്ടോ? എന്നു ചോദിച്ച് ശകാരവും

തിരുവനന്തപുരം: ബിജെപി ഒരിക്കലും ക്ലച്ചു പിടിക്കില്ലെന്ന കരുതിയിടത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ നേട്ടമുണ്ടാക്കാൻ ആ പാർട്ടിക്ക് സാധിച്ചിരുന്നു. വോട്ട് ശതമാനത്തിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കിയെങ്കിലും സംസ്ഥാന ഭരണത്തെ സ്വാധീനിക്കാൻ വിധത്തിലുള്ള എംഎൽഎമാരെ ഉണ്ടാക്കാൻ പാർട്ടിക്ക് സാധിച്ചില്ല. ഇതിന് പിന്നാലെ ഗ്രൂപ്പ് ചേരിപ്പോരും ശക്തമായിരുന്നു. ഈ ഗ്രൂപ്പുപോരുകാർക്കുള്ള കനത്ത താക്കീലാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നലെ സംസ്ഥാനത്തെത്തി കൊടുത്തത്.

കുമ്മനം രാജശേഖരനു ഗവർണർ പദവി, അൽഫോൻസ് കണ്ണന്താനത്തിനു മന്ത്രിപദം, വി.മുരളീധനു എംപി സ്ഥാനം. ഇത്രയുമൊക്കെ തന്നില്ലേ? എന്നിട്ടും എന്തുകൊണ്ടാണു കേരളത്തിൽ ബിജെപി വലിയ പരാജയമായി മാറുന്നത്' ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ചോദ്യത്തിനു സംസ്ഥാനത്തെ പാർട്ടി നേതാക്കൾക്ക് ഉത്തരംമുട്ടി. ചിലർ ഒഴിവുകഴിവുകൾ പറഞ്ഞ് രക്ഷപെടാൻ നോക്കിയെങ്കിലും അവർക്കും കണക്കിന് ശകാരം കേൾക്കേണ്ടി വന്നു.

വലിയ പ്രതീക്ഷയോടെയാണു കേരളത്തിൽ നിന്നുള്ളവർക്കു ദേശീയതലത്തിൽ ശ്രദ്ധേയമായ പദവികൾ നൽകിയതെന്നും എന്നാൽ അത് ഉദ്ദേശിച്ചപോലെ ഫലം കണ്ടില്ലെന്നും അമിത് ഷാ വിമർശിച്ചു. ഈ നേതാക്കളെ ഉയർത്തിക്കാട്ടി ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കുന്നതിൽ സംസ്ഥാന നേതൃത്വം അമ്പേ പരാജയപ്പെട്ടു. ദേശീയനേതൃത്വവും കേന്ദ്രസർക്കാരും ആവുന്നതിലേറെ കേരളത്തെ സഹായിക്കുന്നുണ്ട്. പക്ഷേ, ഇതൊന്നും പാർട്ടിയുടെ ബഹുജന അടിത്തറ വിപുലമാക്കാൻ ഉപകരിക്കുന്നില്ല. നേതൃത്വത്തിന്റെ പരാജയമാണിത് അമിത് ഷാ പറഞ്ഞു.

ഇതിനിടെ പാർട്ടിയെ നയിക്കാൻ സംസ്ഥാനത്ത് അധ്യക്ഷനില്ലത്തതാണ് പ്രശ്‌നമെന്ന് ഒരു നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ ശാസനക്ക് ഇടയാക്കി. പ്രസിഡന്റ് ഉണ്ടെങ്കിൽ മാത്രമേ സംഘടനാസംവിധാനം പ്രവർത്തിക്കുകയുള്ളൂ എന്നുണ്ടോ? തന്റെ മുകളിൽ ആളുണ്ടോ എന്നു നോക്കിയല്ല ഓരോ പ്രവർത്തകനും കടമ നിറവേറ്റേണ്ടത്. മുകളിലുള്ള ആളെ പ്രീതിപ്പെടുത്താനാകരുതു ബിജെപിയിലെ പ്രവർത്തനം. യഥാർഥ ജനസേവകരാണെങ്കിൽ ജനം നിങ്ങളെ തേടിയെത്തും. പ്രസിഡന്റ് ഇല്ലെങ്കിലും പ്രവർത്തിക്കാൻ നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. ഇവിടെ എത്രപേർ ആ കടമ നിറവേറ്റിയെന്നു വ്യക്തമാക്കണം' അമിത് ഷാ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സിപിഎം ഭരണത്തിൽ സാധാരണക്കാർക്ക് അസംതൃപ്തിയുണ്ടെന്നു കരുതുന്നില്ല. സർക്കാരിന്റെ പോരായ്മ പുറത്തു കൊണ്ടുവരാനുള്ള അവസരമെല്ലാം കളഞ്ഞുകുളിച്ചെന്നും അദ്ദേഹം വിമർശിച്ചു. പൊലീസിന്റെ വീഴ്ചകളും കോൺഗ്രസിലെ പൊട്ടിത്തെറിയും കണ്ടുനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. കേന്ദ്രസർക്കാരിന്റെ ജനക്ഷേമപദ്ധതികൾ സംസ്ഥാനം തങ്ങളുടേതാക്കി അവതരിപ്പിക്കുന്നതിനെതിരെയും പ്രതിരോധം തീർക്കുന്നില്ല. സർവകക്ഷി സംഘത്തിനു പ്രധാനമന്ത്രി സന്ദർശനാനുമതി നിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്‌കോർ ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പു നേരിടുന്നതിനായി കഴിഞ്ഞ സന്ദർശനവേളയിൽ താൻ അവതരിപ്പിച്ച പദ്ധതികളുടെ പുരോഗതിയിലും അമിത് ഷാ അതൃപ്തി അറിയിച്ചു.

തിരഞ്ഞെടുപ്പു വിജയിക്കണമെങ്കിൽ ബൂത്തുതലം മുതലുള്ള പ്രവർത്തനം ശക്തിപ്പെടുത്തണം. കൂടുതൽ ചെറുപ്പക്കാരെ നേതൃപദവിയിലേക്കു കൊണ്ടുവരണം. ബിജെപിക്കു സ്വാധീനമില്ലാത്ത ബൂത്തുകളിൽ നാലോ അഞ്ചോ ബൂത്തുകൾ ഒരുമിപ്പിച്ച് ക്ലസ്റ്ററായി പ്രവർത്തിച്ചു ശക്തി തെളിയിക്കണം. കോർ കമ്മിറ്റി യോഗത്തിനു പുറമെ പാർലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗത്തിലും കൺവൻഷനിലും അമിത് ഷാ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP