Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉള്ളി ചമ്മന്തി

ഉള്ളി ചമ്മന്തി

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ളവ

  • വെളിച്ചെണ്ണ - 1 ടീ.സ്പൂൺ
  • ഉണക്കമുളക് - 4
  • കൊച്ചുള്ളി- 10
  • വെളുത്തുള്ളി 5 അല്ലി
  • ഉപ്പ്- പാകത്തിന്
  • പുളി- ഒരുനെല്ലിക്കവലിപ്പത്തിൽ, 1/2 കപ്പ് വെള്ളത്തിൽ

കടുക് വറുക്കാൻ

  •  വെളിച്ചെണ്ണ– 1 ടേ.സ്പൂൺ
  •  ഉലുവ- ½ ടീ.സ്പൂൺ
  • കടുക്- ¼ ടീ.സ്പൂൺ
  • കറിവേപ്പില-1  കതിർപ്പ്

പാകം ചെയ്യുന്ന വിധം:-

ണ്ണ ഒചിച്ച് അതിൽ ആദ്യം വെളുത്തുള്ളി ഇട്ട്  ചുവക്കെ വറുക്കുക, കൂടെ വറ്റൽമുളക് ഇട്ട് അതും കരിയുന്ന പരുവത്തിൽ വറുക്കുക, കൂടെ കരിയാപ്പിലയും ചേർക്കുക. ഒരു മിക്സിയിൽ ഇട്ട് നന്നയി അരച്ചെടുക്കുക.

അതേ ചീനച്ചട്ടിയിൽ അല്പം എണ്ണയിൽ,കൊച്ചുള്ളിയും ഇട്ട് നന്നായി മൂപ്പിക്കുക. കൂടെ വെള്ളത്തിൽ കുതിർത്തുവെച്ചിരിക്കുന്ന പുളിയും ഒഴിച്ച് ഒന്നുകൂടി നന്നായി വഴറ്റി ,പുളിവെള്ളം അല്പം വറ്റുന്നതുവരെ തിൾപ്പിക്കുക , ഈ കൂട്ടും മിക്സിയിൽ ഇട്ട് നന്നായി അരക്കുക. ശേഷം നേരത്തേ അരച്ചുവെച്ച വറ്റൽ മുളകും വെളുത്തുള്ളിയും കൂടെ ചേർത്ത് ഒന്നു കൂടെ അരക്കുക.

അടുത്തപടി  അരച്ച ചമ്മന്തി ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട്, കടുകും, ഉലുവയും കരിവേപ്പിലയും  ചേർത്ത് കടുവറുക്കുക, അതിലേക്ക്  അരച്ചു വെച്ചിരിക്കുന്ന ചമ്മന്തിയും ചേർത്ത് ഒന്നുകൂടി തിളക്കാൻ അനുവദിച്ച് വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക.

ഒരു കുറിപ്പ്:- രുചികരമായി ഈ ചമ്മന്തി വറ്റൽമുളകിന്റെയും വെളുത്തുള്ളിയുടെയും, ഉള്ളി എന്നിവ നന്നായി കരിച്ചതിന്റെയും വ്യത്യസ്തമാ‍യ രുചിയോടെയുള്ളതാണ്. പിന്നെ എളുപ്പത്തിൽ  തയ്യാറാക്കാവുന്നതും ആണ്. ഇഡ്ഡലി ദോശക്കും  വളരെ നല്ലതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP