Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുക്കളപ്പണിയും കൊച്ചിനെ നോട്ടവും കഴിഞ്ഞ് നേരെ ഗ്രൗണ്ടിലിറങ്ങി വിജയവുമായി മടക്കം; പത്തുമാസം പ്രായമുള്ള മകളെ കളിക്കിറങ്ങുന്ന ഗ്രീൻ റൂംവരെ ഒപ്പം കൊണ്ടുവരുന്ന സെറീന വില്യംസ്

അടുക്കളപ്പണിയും കൊച്ചിനെ നോട്ടവും കഴിഞ്ഞ് നേരെ ഗ്രൗണ്ടിലിറങ്ങി വിജയവുമായി മടക്കം; പത്തുമാസം പ്രായമുള്ള മകളെ കളിക്കിറങ്ങുന്ന ഗ്രീൻ റൂംവരെ ഒപ്പം കൊണ്ടുവരുന്ന സെറീന വില്യംസ്

ലണ്ടൻ: ടെന്നീസിലെ സൂപ്പർത്താരമെന്നതിനെക്കാൾ അമ്മ ജീവിതമാണ് സെറീന വില്യംസ് ഇപ്പോൾ ആസ്വദിക്കുന്നത്. പ്രസവത്തിനുശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സെറീന, വിജയങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും തന്റെ പ്രഥമ കർത്തവ്യം മകൾ ഒളിമ്പിയയുടെ നല്ല അമ്മയായി മാറുന്നതിലാണെന്ന് ഉറപ്പിക്കുന്നു. ലണ്ടനിൽ വിംബിൾഡണിനെത്തിയ സെറീന, കളിക്കളത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, ഡ്രെസ്സിങ് റൂമിൽവരെ ഒളിമ്പിയക്കൊപ്പം സമയം ചെലവിടുന്നു.

മകൾക്കൊപ്പമുള്ള ഒട്ടേറെ സുന്ദര മുഹൂർത്തങ്ങളുടെ വീഡിയോകൾ ആരാധകർക്കായി സ്‌നാപ്പ്ചാറ്റിലൂടെ പങ്കുവെക്കാനും സെറീന തയ്യാറാകുന്നുണ്ട്. അടുക്കളയിൽ മകൾക്കായി ഭക്ഷണം പാകം ചെയ്യുന്നതിനും അവളെ ഒരുക്കുന്നതിനുമൊക്കെ പ്രാധാന്യം നൽകുന്ന സെറീന, അമ്മ ജീവിതത്തിനിടയിലും ടെന്നീസിനെ കൈവിടുന്നില്ല. വിംബിൾഡണിൽ ഒളിമ്പിയക്കൊപ്പമാണ് സെറീന കളിക്കാനെത്തുന്നത്. മകളെ ആയയെ ഏൽപിച്ചശേഷമാണ് മൈതാനത്തക്ക് അവർ എത്തുന്നത്.

24-ാം ഗ്രാൻസ്ലാം കിരീടം തേടിയാണ് ഇക്കുറി സെറീന വിംബിൾഡണിനെത്തിയിരിക്കുന്നത് മൂന്നാം റൗണ്ടിൽ കടുത്ത മത്സരത്തിനൊടുവിൽ ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ലാദനോവിച്ചിനെ തോൽപിച്ച (7-5, 7-6) സെറീനയ്ക്ക് അടുത്ത എതിരാളി റഷ്യയുടെ എവ്‌ജെനീയ റോഡിനയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഒളിമ്പിയയെ പ്രസവിച്ചശേഷം നാലാമത്തെ ടൂർണമെന്റാണ് സെറീനയ്ക്ക് ഇത്തവണത്തെ വിംബിൾൺ.

അമ്മയായശേഷവും ടെന്നീസിൽ തുടരാനായതിൽ താൻ വളരെ സന്തുഷ്ടയാണെന്ന് സെറീന പറഞ്ഞു. കളിക്കളത്തിൽ തുടരുന്നതിന് വളരെയധികം കഠിനാധ്വാനം ആവശ്യമാണ്. ഒളിമ്പികയ്ക്ക് അവളുടെ അമ്മയെ ഏറെനേരം പിരിഞ്ഞിരിക്കാതെ നോക്കുകയും വേണം. കളിയെയും മാതൃത്വത്തെയും കഴിയുന്നിടത്തോളം ഒരുമിച്ച് കൊണ്ടുപോകുമെന്നും സെറീന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP