Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൈന്യത്തെ ആക്രമിക്കുന്നത് ട്രെൻഡായി മാറിയപ്പോൾ തിരിച്ചടിക്കാൻ ഉറച്ച് സേനയും; ഇന്നലെ കശ്മീരിൽ ചോര വീണത് കുൽഗാമിലെ ഹവൂറയിൽ തിരച്ചിലിനെത്തിയ പട്ടാളക്കാരെ കല്ലെറിഞ്ഞ് ഓടിച്ചപ്പോൾ; പിന്തിരിഞ്ഞ സേനയ്ക്ക് പിന്നാലെ കല്ലെറിഞ്ഞും കൂക്കിവിളിച്ചും അനുഗമിച്ച് അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം; പ്രതിരോധത്തിനായി വെടി ഉതിർത്തപ്പോൾ കൊല്ലപ്പെട്ടത് ബാലികയടക്കം മൂന്നുപേർ

സൈന്യത്തെ ആക്രമിക്കുന്നത് ട്രെൻഡായി മാറിയപ്പോൾ തിരിച്ചടിക്കാൻ ഉറച്ച് സേനയും; ഇന്നലെ കശ്മീരിൽ ചോര വീണത് കുൽഗാമിലെ ഹവൂറയിൽ തിരച്ചിലിനെത്തിയ പട്ടാളക്കാരെ കല്ലെറിഞ്ഞ് ഓടിച്ചപ്പോൾ; പിന്തിരിഞ്ഞ സേനയ്ക്ക് പിന്നാലെ കല്ലെറിഞ്ഞും കൂക്കിവിളിച്ചും അനുഗമിച്ച് അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം; പ്രതിരോധത്തിനായി വെടി ഉതിർത്തപ്പോൾ കൊല്ലപ്പെട്ടത് ബാലികയടക്കം മൂന്നുപേർ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കശ്മീരിൽ സൈന്യത്തിന് നേരേയുള്ള പ്രകോപനം തുടർന്നപ്പോൾ വീണ്ടും ദുരന്തം. കുൽഗാമിലെ ഹവൂറയിൽ എത്തിയ പട്രോൾ യൂണിറ്റിന് നേരേയാണ് അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം അക്രമമഴിച്ചുവിട്ടത്. പ്രകോപനമൊന്നുമില്ലാതെ ജനക്കൂട്ടം കല്ലേറിയുകയായിരുന്നു. മുന്നറിയിപ്പ് നൽകിയെങ്കിലും വകവയ്ക്കാതെ പെട്രോൾ ബോംബുകൾ എറിയാൻ തുടങ്ങി. ഇതേ തുടർന്നാണ് പട്രോൾ സംഘം വെടിവച്ചത്. വെടിവയ്പിൽ ഒരു ബാലികയടക്കം നാട്ടുകാരായ മൂന്നുപേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്കു പരുക്കേറ്റു. സ്ഥലത്തു സംഘർഷം നിലനിൽക്കുകയാണ്. ഈ മേഖലയിൽ ഇന്റർനെറ്റിനു വിലക്കേർപ്പെടുത്തി.

കുൽഗാമിലെ ഹവൂറയിൽ തിരച്ചിലിനെത്തിയപ്പോഴാണു സൈന്യത്തിനു നേരെ ശക്തമായ കല്ലേറുണ്ടായത്. സൈന്യം പിന്മാറാൻ ശ്രമിക്കുന്നതിനിടെ, അഞ്ഞൂറോളം പേർ അവരെ പിന്തുടർന്ന് ആക്രമിച്ചു. അക്രമികളുടെ വെടിയേറ്റ് ഏതാനും സൈനികർക്കു ഗുരുതരമായി പരിക്കേറ്റു. ഇതെത്തുടർന്നാണു സൈന്യം വെടിവച്ചതും ഷക്കീർ അഹമ്മദ് ഖണ്ഡായ്, ഇർഷാദ് അഹമ്മദ്, അൻഡ്ലീബ് എന്നിവർ കൊല്ലപ്പെട്ടതും.

ഹിസ്ബുൽ മുജാഹിദീൻ കമാൻഡറായിരുന്ന ബുർഹാൻ വാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികം അടുത്തതിനാൽ ദക്ഷിണ കശ്മീരിൽ വൻ സുരക്ഷാസന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ബുർഹാൻ വാനിയുടെ ജന്മസ്ഥലമായ ട്രാളിനു പുറമേ അനന്ത്‌നാഗ്, കുൽഗാം, ഷോപിയാൻ, പുൽവാമ എന്നിവിടങ്ങളിൽ വൻതോതിൽ സൈന്യത്തെ വിന്യസിച്ചു.

ബുർഹാനെ കബറടക്കിയ സ്ഥലത്തു സംഘടിക്കാൻ ഹിസ്ബുൽ നിർദ്ദേശം നൽകിയിട്ടുള്ളതായി സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ കൂടിയ ചിലർ ആകാശത്തേക്കു നിറയൊഴിക്കുകയുണ്ടായി. കശ്മീരിൽ തടവിൽ കഴിയുന്ന വനിതാ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയെ ഡൽഹിയിലേക്കു മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു കടകളടയ്ക്കാൻ സയിദ് അലി ഷാ ഗീലാനി, യാസിൻ മാലിക്, മിർവായിസ് ഉമർ ഫാറൂഖ് എന്നീ വിഘടനവാദി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തെ തുടർന്ന് ജമ്മു-കശ്മീർ ഗവർണർ എൻ.എൻ.വോറ ഉന്നതതല യോഗം വിളിച്ചു. ഉന്നത സൈനിക-പൊലീസ് ഉദ്യോഗസ്ഥരെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.കശ്മീരി വനിതകളുടെ വിഘടനവാദി സംഘടനയായ ദുക്തരൻ ഇൻ മിലത്തിന്റെ മേധാവി അസിയ അന്ദ്രാബിയെയും രണ്ടുകൂട്ടാളികളെയും എൻഐഎ അറ്‌സ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമരത്തിന് ആഹ്വാനം ചെയ്ത നാളിലാണ് അക്രമം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP