Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഗ്നിസാക്ഷിയുടെ ഷൂട്ടിങ് കാണാൻ പോയി ഇല്ലത്തെ പെൺകുട്ടിയായി; വിവാഹ ബന്ധം തകർന്നപ്പോൾ മക്കളെ പോറ്റാൻ സെയിൽസ് ഗേളും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായി; പ്രാർത്ഥന ഗുരൂവായൂരപ്പൻ കേട്ടപ്പോൾ വീണ്ടും കൈനിറയെ കഥാപാത്രമെത്തി; അഭിനയത്തിനൊപ്പവും കുടംപുളിയും തേയിലയും വിറ്റത് സ്വന്തംകാലിൽ നിൽക്കാൻ; 'അമ്മ'യിലെ കരച്ചിലും അവാർഡ് വാങ്ങലും താരങ്ങളെ പോലും ഞെട്ടിച്ചു; ഉപ്പും മുളകിലെ രഹസ്യങ്ങൾ പരസ്യമാക്കിയ നിഷാ സാരംഗിന്റെ ജീവിതകഥ

അഗ്നിസാക്ഷിയുടെ ഷൂട്ടിങ് കാണാൻ പോയി ഇല്ലത്തെ പെൺകുട്ടിയായി; വിവാഹ ബന്ധം തകർന്നപ്പോൾ മക്കളെ പോറ്റാൻ സെയിൽസ് ഗേളും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായി; പ്രാർത്ഥന ഗുരൂവായൂരപ്പൻ കേട്ടപ്പോൾ വീണ്ടും കൈനിറയെ കഥാപാത്രമെത്തി; അഭിനയത്തിനൊപ്പവും കുടംപുളിയും തേയിലയും വിറ്റത് സ്വന്തംകാലിൽ നിൽക്കാൻ; 'അമ്മ'യിലെ കരച്ചിലും അവാർഡ് വാങ്ങലും താരങ്ങളെ പോലും ഞെട്ടിച്ചു; ഉപ്പും മുളകിലെ രഹസ്യങ്ങൾ പരസ്യമാക്കിയ നിഷാ സാരംഗിന്റെ ജീവിതകഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രണ്ട് മക്കളേയുള്ളുവെങ്കിലും മക്കളെത്രയുണ്ടെന്ന ചോദ്യത്തിന് ഇപ്പോൾ എന്റെ ഉത്തരം ആറ് എന്നാണ്. കാരണം സീരിയലിൽ എന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളും ഇപ്പോൾ സ്വന്തം മക്കളെപ്പോലെയാണ് എനിക്ക്. ആ നാലുപേരെയും എന്റെ രണ്ട് പെൺമക്കളെയും ചേർത്താണ് ഞാൻ ആറു മക്കൾ എന്ന് പറയുന്നത്. ഇതാണ് ഇപ്പോൾ ജീവിതത്തിൽ വന്ന ഒരു പ്രധാന മാറ്റം. ഉപ്പും മുളകും സീരിയൽ നിഷാ സാരംഗിന് ജീവിതത്തോളം പ്രിയപ്പെട്ടതായിരുന്നു. ഒരു കുടുംബമായി സീരിയിലിലെ മക്കളെ പോലും കണ്ട അഭിനേത്രി. അതുകൊണ്ടാണ് പ്പും മുളകിൽ നിന്നും അവഗണിച്ച് പുറത്താക്കുന്നത് ഈ നടിക്ക് ഉൾക്കൊള്ളാനാവാത്തും.

ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിനെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. ഇങ്ങനെയും സീരിയൽ ഉണ്ടാക്കാമെന്നും പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്താമെന്നും നമ്മളെ കാണിച്ചുതന്ന സീരിയലാണ് ഉപ്പും മുളകും. അതുകൊണ്ട് തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ നെഞ്ചോട് ചേർത്തു. ഇതിൽ നീലിമ ബാലന്ദ്രൻ തമ്പിയായി അമ്മ വേഷം ചെയ്യുന്ന നിഷാ സാരംഗിനെ ഇതൊക്കെ കൊണ്ട് തന്നെ എല്ലാ മലയാളികളും നെഞ്ചേലിറ്റി. ഗോസിപ്പുകൾക്കിടയിലും തളരാതെ നിഷ അഭിനയം തുടർന്നു. സെറ്റിലെ വേദനകളെ മുഖത്തെ പുഞ്ചിരിയിലൂടെ മറച്ചു. എന്നാൽ ഇതൊന്നും കാണേണ്ടവർ മാത്രം കണ്ടില്ല. മലയാള സിനിമയിലും സീരിയലുകളിലും വഴങ്ങാത്ത നടിമാർക്ക് കാലമില്ലെന്ന് തെളിയിക്കുക കൂടിയാണ് ഉപ്പു മുളകിലെ നിഷയുടെ വേദനകൾ. 

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെയാണ് വെള്ളിത്തിരയിലെ സ്ത്രീ പീഡനങ്ങളുടെ കഥ പുതിയ തലത്തിൽ ചർച്ചയായത്. അവകാശ പോരാട്ടത്തിന് സ്ത്രീകളുടെ സംഘടനയും എത്തി. എന്നാൽ ഇപ്പോഴും സിനിമാ സീരിയൽ രംഗത്ത് ഇത്തരം ചതിക്കുഴികളുണ്ടെന്നാണ് നിഷാ സാരംഗിന്റെ തുറന്നു പറച്ചിലുകൾ ചർച്ചയാക്കുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടി നിഷ സാരംഗ് സീരിയലിന്റെ സംവിധായകനും അണിയറപ്രവർത്തകർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തുന്നത്. ഉപ്പും മുളകും സീരിയലിൽ നിന്ന് തന്നെ കാരണമില്ലാതെ ഒഴിവാക്കിയെന്നാണ് നിഷയുടെ ആരോപണം.

മുൻകൂട്ടി അറിയിച്ച് അനുവാദം വാങ്ങി അമേരിക്കയിൽ പരിപാടി അവതരിപ്പിക്കാൻ പോയിരുന്നു. തിരികെ വന്നതിന് ശേഷമാണ് തന്നെ സീരിയലിൽ നിന്ന് ഒഴിവാക്കിയതെന്നാണ് നടിയുടെ പരാതി. സംവിധായകൻ ഉണ്ണിക്കൃഷ്ണൻ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. അതിൽ എതിർപ്പ് പ്രകടിപ്പിച്ചതാകാം വൈരാഗ്യത്തിന് കാരണമെന്ന് കരുതുന്നു. അമേരിക്കയിലെ ഈ പരിപാടിയിൽ മഞ്ജുവാര്യർ, റിമ കല്ലിങ്കൽ, പാർവ്വതി എന്നിവരും പങ്കെടുത്തിരുന്നു. ഇവരുൾപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിലാണോ തന്നെ ഒഴിവാക്കിയതെന്ന് അറിയില്ല. അവരുമായിട്ട് തനിക്ക് യാതൊരു ബന്ധവും ഇല്ല. അനുസരിക്കാത്തയാളെ പാഠം പഠിക്കുമെന്ന് സംവിധായകൻ പറഞ്ഞു. കുടുംബത്തിനുവേണ്ടിയാണ് ഇത്രയും കാലം എല്ലാം സഹിച്ചത്. സിനിമാ സീരിയൽ രംഗത്തെ സംഘടനകളിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നടി പറയുന്നു.

രണ്ട് മക്കളെയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടിയ ഒരു കാലം ഉണ്ടായിരുന്നുവെന്ന് നിഷ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിന് പോലും വക കണ്ടെത്താൻ വിഷമിച്ചിരുന്നു. ആ സമയത്ത് കൃഷ്ണനോടുള്ള ഭക്തി മാത്രമായിരുന്നു ആശ്രയം. എന്റെ കഷ്ടപ്പാടുകളെല്ലാം സമർപ്പിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആ പ്രാർത്ഥന കണ്ണൻ കാണാതിരുന്നില്ല. ഭർത്താവ് പോലും തുണയില്ലാതിരുന്ന അവസരങ്ങളിൽ ഗുരുവായൂരപ്പൻ സഹായിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് സിനിമയിലും സീരിയലിലുമെല്ലാം അവസരങ്ങൾ എത്തിയതെന്നായിരുന്ന നിഷ അഭിമുഖങ്ങളിലും മറ്റും പറഞ്ഞിരുന്നത്. ഉപ്പും മുളകിലും താരമായതോടെ നിഷ മലയാളിയുടെ പ്രയങ്കരിയായി. അവിടേയും പക്ഷേ സംവിധാകന്റെ വേഷത്തിൽ ദുർവിധി നിഷയെ വേട്ടയാടി. ഇതാണ് വീണ്ടും നിഷയെ വേദനയിലേക്ക് തള്ളി വിടുന്നത്.

കാഴ്‌ച്ച, യെസ് യുവർ ഓണർ, പോത്തൻവാവ, മൈ ബോസ് തുടങ്ങിയ സിനിമകളിലും പിന്നീട് അടുക്കളപ്പുറം, ഉപ്പും മുളകും എന്നീ സീരിയലുകളിലും അഭിനയിക്കാൻ അവസരം ലഭിച്ചത് ദൈവാദീനം കൊണ്ടായിരുന്നുവെന്നാണ് നിഷ പറഞ്ഞിരുന്നത്. അവസരങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ സ്വാഭാവികമായും ജീവിതനിലവാരവും ഉയർന്നു. സ്വന്തായി വീടും കാറും ഒക്കെ വാങ്ങി. എന്നാൽ ഇക്കൂട്ടത്തിൽ മാറ്റമില്ലാത്ത ഒന്നുണ്ട്, അവസരങ്ങൾ ഇല്ലാതിരുന്ന സമയത്ത് നടത്തിയിരുന്ന കുടംപുളി, തേയില വിൽപ്പന. അതിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിച്ചുകൊണ്ടിരുന്നത്. ആ കച്ചവടം ഇപ്പോഴും തുടരുന്നു. കാരണം, നാളെ ഈ ഉപ്പും മുളകും ഇല്ലെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകണ്ടേ.-ഇങ്ങനെ പറയാൻ മനസ്സ് കാട്ടിയ താരമായിരുന്നു നിഷ. അതുകൊണ്ട് തന്നെ ഈ തുറന്നു പറച്ചിലുകളെ മലയാളികൾ ഏറ്റെടുക്കുകയു ംചെയ്തു.

താൻ വിവാഹിതയാണ്. എല്ലാവരുടേതും പോലെ വീട്ടുകുരെ എല്ലാം അനുഗ്രഹാശിസ്സുകളോടെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. അപ്പച്ചിയുടെ മകനെയാണ് വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധം അധികം നാൾ നീണ്ടു നിന്നില്ല. രണ്ടു മക്കളും ഉണ്ടായ ശേഷമാണ് ആ വിവാഹ ബന്ധം വേർപെടുത്തിയത്. വിവാഹ ബന്ധം ഒത്തു പോകാതെ വന്നതോടെയാണ് ബന്ധം വേർപെടുത്തിയതെന്നും നടി പറയുന്നു. ഈ ബന്ധത്തിൽ നിഷയ്ക്ക് രണ്ട് പെൺ മക്കളാണ് ഉള്ളത്. വിവാഹ ബന്ധം വേർപെടുത്തിയതോടെ ഞങ്ങൾ പോലും വിചാരിക്കാത്ത തരത്തിലുള്ള കഥകളാണ് പലരും പറഞ്ഞു നടക്കുന്നത്. ഇത്തരം മഞ്ഞകഥകൾ ആളുകളെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഇങ്ങനെ എഴുതുന്നവർ അറിയുന്നില്ല. എന്നാൽ വ്യാജ പ്രചരണങ്ങളിൽ ഇടയ്ക്ക് വേദന തോന്നാറുണ്ടെന്നും നിഷ പ്രതികരിച്ചിരുന്നു.

അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ സിനിമയിലെത്തുന്നത്. അന്ന് ഷൂട്ടിങ് കാണാൻ പോയതാണ്. അപ്പോഴാണ് ഇല്ലത്തെ പെൺകുട്ടിയായി അഭിനയിക്കാൻ അവസരം ലഭിച്ചത്. വീട്ടിൽ നിന്ന് വലിയ പ്രോത്സാഹനമില്ലായിരുന്നു. പക്ഷേ ജീവിതത്തിലെ പല സാഹചര്യങ്ങളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടിവന്നത് അഭിനയത്തിലേക്ക് തിരിച്ചെത്താൻ കാരണമായി. ഒരുഘട്ടത്തിൽ ഭർത്താവ് എന്നെവിട്ടുപോയി. നിയമപരമായി ഞങ്ങൾ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ കുടുംബജീവിതം സന്തോഷകരമായിരുന്നില്ല. ഭർത്താവിനെക്കുറിച്ച് അതുപറഞ്ഞ് വാർത്തയാക്കി വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല- സിനിമയിലെ രണ്ടാം വരവിലും തളരാത്ത പോരാളിയെ പോലെ നിഷ മുന്നേറിയത് വിമർശകർക്ക് ഇങ്ങനെ ചുട്ട മറുപടി നൽകിയായിരുന്നു.

താര സംഘടനയോടും അംഗീകാരം ചോദിച്ച് വാങ്ങി

അമ്മയുടെ യോഗത്തിൽ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ ആദരിച്ചു. എന്നാൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജേത്രിയായ നിഷ സാംരഗിനെ അമ്മ അവഗണിച്ചുവെന്നാണ് റിപ്പോർട്ട്. മികച്ച ഹാസ്യ അഭിനേത്രിക്കുള്ള പ്രത്യേക ജൂറി പരാമർശമാണ് നിഷയ്ക്ക് ലഭിച്ചത്. ചലച്ചിത്ര അവാർഡ് ജേതാക്കളെ ആദരിച്ച യോഗം നിഷയെ മറന്നു.

തനിക്കും അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് നിഷ യോഗത്തിൽ എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു. എന്നാൽ ക്ഷുഭിതനായ പുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബു നിങ്ങൾക്ക് അവാർഡ് കിട്ടിയ വിവരം തങ്ങൾക്ക് അറിയില്ലെന്നും ഇതൊക്കെ മുൻകൂട്ടി അറിയിക്കണമെന്നും ആക്രോശിച്ചു. തുടർന്ന് പൊട്ടിക്കരഞ്ഞ നിഷയെ പലരും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് നടി കവിയൂർ പൊന്നമ്മയുടെ സ്‌നേഹപൂർണമായ ഇടപെടലിലാണ് നിഷ കരച്ചിൽ അടക്കിയത്. പുതിയ അംഗം ബാബുരാജ് ഇടവേള ബാബുവിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

സംഭവം മോശമായിപ്പോയെന്നും ഇത്തരം നടപടി ഈ സംഘടനയിൽ മേലിൽ ഉണ്ടാകാൻ പാടില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. എന്നാൽ മുതിർന്ന പല ആളുകളും മൗനം പാലിക്കുകയായിരുന്നു. ഒടുവിൽ സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ ഇടവേള ബാബു മാപ്പ് പറയാൻ തയ്യാറാവുകയായിരുന്നു. തുടർന്ന് നടിക്ക് സംഘടനയുടെ ആദരവ് നൽകി രംഗം ശാന്തമാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP