Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ പൂച്ചയുടെ ഒരു കാര്യം! അതീവഗൗരവമുള്ള രാഷ്ട്രീയം ലൈവായി ചാനലിൽ അവതരിപ്പിക്കവെ പ്രൊഫസ്സറുടെ മേൽ വലിഞ്ഞുകയറിയ മുഖം പൊത്തി പൂച്ച; ഒരു ടിവി ഷോ വൈറലായത് ഇങ്ങനെ

ഈ പൂച്ചയുടെ ഒരു കാര്യം! അതീവഗൗരവമുള്ള രാഷ്ട്രീയം ലൈവായി ചാനലിൽ അവതരിപ്പിക്കവെ പ്രൊഫസ്സറുടെ മേൽ വലിഞ്ഞുകയറിയ മുഖം പൊത്തി പൂച്ച; ഒരു ടിവി ഷോ വൈറലായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പൂച്ചയ്‌ക്കെന്താ പൊന്നുരുക്കിന്നിടത്ത് കാര്യം എന്ന പഴഞ്ചൊല്ല് പോളണ്ടുകാരനായ ഡോ. ജെഴ്‌സി തർഗാൽസ്‌കി കേട്ടിട്ടുണ്ടാവുമോ? കേട്ടിട്ടില്ലെങ്കിലും അദ്ദേഹമത് അനുഭവിച്ചറിഞ്ഞു. ടിവിയിൽ ഗൗരവപ്പെട്ട രാഷ്ട്രീയം ചർച്ച ചെയ്തുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ വളർത്തുപൂച്ച കാട്ടിക്കൂട്ടിയ കുസൃതി ഇപ്പോൾ ലോകം മുഴുവൻ ചിരിപടർത്തുകയാണ്. പതുക്കെ മേലേക്ക് വലിഞ്ഞുകയറിയ പൂച്ച ഡോ. തർഗാൽസ്‌കിയുടെ മുഖത്തേക്ക് കയറി മുഖം പൊത്തി അഭിമുഖം തടസ്സപ്പെടുത്തി.

പോളണ്ടിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചായിരുന്നു തർഗാൽസ്‌കി സംസാരിച്ചുകൊണ്ടിരുന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്ന മേശയിലിരിക്കുകായിരുന്നു ലിസിയോ എന്ന വളർത്തുപൂച്ച. പതുക്കെ തോളത്തേക്ക് കൈവച്ച് കയറിയ പൂച്ച തോളത്തേക്ക് വലിഞ്ഞുകയറി. തലയ്ക്ക് പിന്നിലെത്തിയ പൂച്ച വാലുപയോഗിച്ച് ആദ്യം തർഗാൽസ്‌കിയുടെ മുഖം മറച്ചു. പൂച്ച ദേഹത്ത് കയറിയത് വകവെക്കാതെ സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് ഈ ഘട്ടമെത്തിയതോടെ അത് നിർത്തിവെക്കേണ്ടിവന്നു.

ഡച്ച് മാധ്യമപ്രവർത്തകനായ റൂഡി ബൗമയാണ് അഭിമുഖം നടത്തിയത്. അദ്ദേഹം തന്നെയാണ് തന്റെ പരിപാടിയിൽ ഇടപെട്ട പൂച്ചയുടെ വീഡിയോ ട്വിറ്ററിലൂടെ ഷെയർചെയ്തത്. ഇതിനകം 9000 തവണയെങ്കിലും ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടു. പോളണ്ടിലെ സുപ്രീം കോടതിയിൽ സർക്കാർ വരുത്തിയ ശ്രദ്ധേയമായ മാറ്റത്തെക്കുറിച്ചായിരുന്നു തർഗാൽസ്‌കി സംസാരിച്ചുകൊണ്ടിരുന്നത്.

പോളിഷ് ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 70-ൽനിന്ന് 65 വയസ്സായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. രാജ്യത്തെ ചീഫ് ജസ്റ്റിസ് മൽഗോർസാറ്റ ഗെഴ്‌സ്‌ഡോർഫടക്കമുള്ളവർ കോടതിയോട് വിടപറയേണ്ട സാഹചര്യമാണ് ഈ തീരുമാനത്തിലൂടെ ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ച് പോളണ്ടിൽ വലിയ പ്രതിഷേധവും അരങ്ങേറുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP