Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കയിൽ വെടിയേറ്റ് മരിച്ച് ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അമേരിക്കൻ പ്രവാസികളുടെ കരുണാപ്രവാഹം; ക്രൗഡ് ഫണ്ടടിങ് വെബ്‌സൈറ്റിൽ അപ്പീൽ ഇട്ട് ഒരുദിവസം തികയുംമുമ്പ് 50,000 ഡോളർ ശേഖരിച്ച് ശരത്തിന്റെ ബന്ധുക്കൾ

അമേരിക്കയിൽ വെടിയേറ്റ് മരിച്ച് ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അമേരിക്കൻ പ്രവാസികളുടെ കരുണാപ്രവാഹം; ക്രൗഡ് ഫണ്ടടിങ് വെബ്‌സൈറ്റിൽ അപ്പീൽ ഇട്ട് ഒരുദിവസം തികയുംമുമ്പ് 50,000 ഡോളർ ശേഖരിച്ച് ശരത്തിന്റെ ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കയിലെ കൻസാസിൽ മോഷ്ടാവിന്റെ വെടിയേറ്റ് മരിച്ച ഇന്ത്യൻ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഒരുദിവസം കൊണ്ട് സമാഹരിച്ചത് അമ്പതിനായിരം ഡോളറിലേറെ. തെലങ്കാന സ്വദേശിയായ ശരത്ത് കോപ്പുവിനുവേണ്ടിയാമ് ഇത്രയും തുക സമാഹരിച്ചത്.

ശരത്തിന്റെ ബന്ധുവായ രഘു ചൗദാവരമാണ് ഗോഫണ്ട്മീ വെബ്‌സൈറ്റിലൂടെ അഭ്യർത്ഥന നടത്തിയത്. ശനിയാഴ്ചയായിരുന്നു വെബ്‌സൈറ്റിൽ അഭ്യർത്ഥനയിട്ടത്. ആദ്യമൂന്ന് മണിക്കൂറിൽത്തന്നെ 25,000 ഡോളറിലേറെ സംഭാവനയെത്തി. ഒരുദിവസം കഴിഞ്ഞപ്പോഴേക്കും 1595 പേരിൽനിന്നായി 50,892 ഡോളർ ലഭിച്ചു. 40,000 ഡോളറാണ് ലക്ഷ്യമിട്ടതെന്ന് രഘു പറഞ്ഞു.

മറ്റെല്ലാവരെയുംപോലെ വലിയ സ്വപ്‌നങ്ങളുമായാണ് ശരത്ത് അമേരിക്കയിലേക്ക് വന്നതെന്ന് രഘു വെബ്‌സൈറ്റിലിട്ട കുറിപ്പിൽ പറയുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയായിരുന്നു അവനേറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന കാര്യം. എന്നാൽ, തീർത്തും നിർഭാഗ്യകരമായ സംഭവത്തിൽ ജൂലൈ ആറിന് ശരത്ത് നമ്മെ വിട്ടുപോയെന്ന് രഘു പറഞ്ഞു.

കൻസാസ് സിറ്റിയിലെ മിസൂറി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരുന്നു ശരത്ത്. ബി.എസ്.എൻ.എല്ലിൽ ജീവനക്കാരനാണ് ശരത്തിന്റെ അച്ഛൻ രാം മോഹൻ ജോലി ചെയ്യുന്നത്. തന്റെ മകന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായിക്കണമെന്ന് അദ്ദേഹം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും തെലങ്കാന എൻആർഐ മന്ത്രി കെ.ടി. രാമറാവുവിനോടും അഭ്യർത്ഥിച്ചിരുന്നു. അതിനിടെയാണ് രഘു സുമനസ്സുകളുടെ സഹായം തേടിയതും ലക്ഷ്യം കണ്ടതും.

കംപ്യൂട്ടർ എൻജിനീയറായ ശരത്ത് ഉന്നത വിദ്യാഭ്യാസത്തിനായി ഇക്കൊല്ലം ജനുവരിയിലാണ് അമേരിക്കയിലെത്തിയത്. മിസൂറിയിലെ ജെ ഫിഷ് ആൻ്ഡ് ചിക്കൻ മാർക്കറ്റിലുണ്ടായ വെടിവെപ്പിലാണ് ശരത്തുകൊല്ലപ്പെട്ടത്. അവിടെയുണ്ടായിരുന്നവർ പെട്ടെന്നുതന്നെ ശരത്തിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP