നക്ഷത്ര രഹസ്യങ്ങൾ: മകം നക്ഷത്രം
ജയശ്രീ
മകം നക്ഷത്രം
ഈ നക്ഷത്രം ചിങ്ങം രാശിയിലെ ആദ്യ നക്ഷത്രമാണ്. ഈ രാശിയുടെ 0° - 13°20' വരെ ആണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. ഒരു നക്ഷത്രത്തെ മനസിലാക്കണം എങ്കിൽ നാം ആദ്യം ആ രാശി എന്തിനെ ഒക്കെ സൂചിപ്പിക്കുന്നു എന്നീഎന്നീഗ്രാഹ്യം ഉണ്ടായിരിക്കണം. ചിങ്ങം രാശി, ഭരിക്കുന്നത് സൂര്യനാണ്. ഇദ്ദേഹമാണ് നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്ര ബിന്ദു. ആർക്കൊക്കെ പ്രകാശം എപ്പോഴൊക്കെ നല്‍കണം എന്ന് ഇദ്ദേഹം തീരുമാനിക്കും. അത്ര മാത്രം പ്രാധാന്യം ഈ ഗ്രഹതിനുണ്ട് . ഈ രാശി സൂചിപ്പിക്കുന്ന വിഷയങ്ങൾ പിതൃക്കൾ, പൈതൃകം ,ക്രിയേറ്റിവിറ്റി, സിനിമ , നാടകം കുട്ടികൾ, രസകരമായ എങ്കിലും വിവാഹത്തിലേക്ക് എത്തുമെന്ന് തീർത്തു പറയാൻ കഴിയാതെ പ്രേമ ബന്ധങ്ങൾ , രാഷ്ട്രീയം, വിദ്യാഭ്യാസം, സ്റ്റോക്ക് ബ്രോക്കർ, കുട്ടികൾ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ, ഗുരുകുലം, ഗവണ്മെന്റ് എന്നിങ്ങനെ വളരെ ആകർഷണീയമായ വിഷയങ്ങളെ ആണ് ഈ രാശി സൂചിപ്പിക്കുക. ഒരു പക്ഷെ നിങ്ങൾക്ക് അത്ഭുതം തോന്നാം പുരാതന കലകളെ സൂര്യനാണ് പ്രധാനമായും സൂചിപ്പിക്കുക. സംഗീതം, നൃത്തം , ശില്പ കല , പല വിധ കലാ രൂപങ്ങളെ ഈ രാശിയിൽ നിന്ന് മനസിലാക്കാം.
മാഘാ, അതായത് മകം നക്ഷത്രത്തിന്റെ സംസ്കൃത നാമത്തിന്റെ അർഥം സസമ്പുഷ്ടം ആയത് എന്നാണു. അതായത് ഈ നക്ഷത്രത്തിൽ പിറന്നവർ സമ്പുഷ്ടമായ ജീവിതം നയിക്കും എന്നീഎന്നീസൂചനയാണ്. പക്ഷെ എല്ലാ നക്ഷത്രത്തിനും അതിന്റേതായ ഗൂഢമായ വശങ്ങളും ഉണ്ട്. എല്ലാ നക്ഷത്രത്തിൽ പെട്ടവർക്കും പൊതുവായ പല പെരുമാറ്റരീതികളും , ഭാഗധേയവും ഉണ്ട്. എന്നാൽ ചിങ്ങം രാശി സൂചിപ്പിക്കുന്ന പിതൃക്കൾ, പൈതൃകം, ക്രിയേറ്റിവിറ്റി, സിനിമ , നാടകം കുട്ടികൾ, രസകരമായ എങ്കിലും വിവാഹത്തിലേക്ക് എത്തുമെന്ന് തീർത്തു പറയാൻ കഴിയാതെ പ്രേമ ബന്ധങ്ങൾ , രാഷ്ട്രീയം, വിദ്യാഭ്യാസം, സ്റ്റോക്ക് ബ്രോക്കർ, കുട്ടികൾ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ, ഗുരുകുലം, ഗവണ്മെന്റ് എന്നീ വിഷയങ്ങൾക്ക് ഇവരുടെ ജീവിതത്തിൽ വളരെ ഏറെ പ്രാധാന്യം ഉണ്ടാകും.ഇവരുടെ ജീവിതത്തിനു , ഇതിൽ ഏതെങ്കിലും ഒരു വിഷയവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരിക്കും.
എന്നാൽ ഈ നക്ഷത്രത്തിന്റെ അധിപൻ ആയ കേതു, രാശിയുടെ അധിപൻ ആയ സൂര്യൻ എന്നിവയുടെ സ്ഥാനം , അവസ്ഥ എന്താണ് എന്ന് നോക്കാതെ ഉള്ള അനാലിസിസ് ഒരിക്കലും ഒരു 50% പോലും ശരിയാകാൻ സാധ്യതയില്ല. അതുകൊണ്ടാണ് പൊതു ഗുണങ്ങളെ കുറിച്ച് ഒന്നും എഴുതാത്തത്.
പിതൃക്കൾ, പൈതൃകം എന്നിവയെ കുറിച്ച് നിരന്തരം പറയുകയും, അവരെ കുറിച്ച് അഭിമാനം കൊള്ളുകയും , എവിടെ പോയാലും ഇവയെ കുറിച്ച് ഷെയർ ചെയ്യുകയും ചെയ്യുക എന്നത് ഈ നക്ഷത്രത്തിൽ പെട്ടവർക്ക് ഒരു ബലഹീനതയാണ്. മറ്റുള്ളവർക്ക് എന്ത് തോന്നും എന്നത് ഇവർക്ക് ഒരു പ്രശ്നമേയല്ല. സൂര്യൻ കേന്ദ്ര ബിന്ദു ആയതു പോലെ സൂര്യന്റെ രാശിയിൽ പെടുന്ന ഇവർ എല്ലായിടത്തും കേന്ദ്ര ബിന്ദു സ്ഥാനം ആഗ്രഹിക്കും. പക്ഷെ അത് എങ്ങനെ ആയിരിക്കും എന്നത് വേറെ പല കാര്യങ്ങളെയും നോക്കിയാണ് പറയുക. അത് പലർക്കും പല രീതിയിലം ആയിരിക്കും. ഇപ്പോഴും ഒരു യുവാവ്, യുവതി ഫീൽ ഈ നക്ഷത്രത്തിൽ ഉള്‍പെട്ടവർക്ക് ഉണ്ടാകാം. ഈ നക്ഷത്രത്തിന്റെ അടയാളം തന്നെ ഒരു സിംഹാസനം ആണ് . അവർ ഇപ്പോഴും ഒരു രാജകീയ രീതിയായിരിക്കും എന്നർത്ഥം. ക്രിയേറ്റിവിറ്റി എന്നത് ഇവരുടെ ജീവിതത്തിന്റെ പ്രധാന ഭാഗം ആയിരിക്കും.
ചിങ്ങം രാശി അഗ്നി തത്വ രാശിയാണ് , ചന്ദ്രൻ ഈ രാശിയുടെ രാശിയുടെ 0° - 13°20' വരെ ഉള്ള ഡിഗ്രികളിൽ നിൽക്കുമ്പോൾ ജനിക്കുന്ന വ്യക്തികൾ ആണ് ഈ നക്ഷത്രത്തിൽ ഉൾപ്പെടുക. ചന്ദ്രൻ ജ്യോതിഷത്തിൽ മനസ്, വികാരം, ആലോചന , സന്തോഷം , സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു. ചന്ദ്രൻ കുളിർമയാണ്. അഗ്നി രാശിയിൽ ചന്ദ്രൻ അത്ര സന്തോഷവാൻ അല്ലാ. ആസ്ട്രോ സൈക്കോളജി എന്നീഎന്നീമേഖലയിൽ ചന്ദ്രന്റെ സ്ഥാനം, രാശി , നക്ഷത്രം എന്നിവയ്ക്ക് വളരെ പ്രാധന്യാമാനുള്ളത്, ഒരേ സംഭവം പല വ്യകതികൾ എങ്ങനെ വിശദീകരിക്കും എന്നറിയാൻ അവരുടെ ചന്ദ്ര രാശി മാത്രം നോക്കിയാൽ മതി. അഗ്നി രാശിയിൽ ഉള്ളവൻ രൂക്ഷമായി പ്രതികരിക്കും. ജല രാശിയിൽ ചന്ദ്രൻ നിൽക്കുന്നവൻ അതിനെ ലഘൂകരിക്കും, വായു തത്വ രാശിയിൽ നിൽക്കുന്നവൻ അനാവശ്യമായി പലതും കൂട്ടിച്ചേർക്കും. എന്നാൽ ഭൂമീ തത്വ രാശിയിൽ നിൽക്കുന്നവൻ ഇതെല്ലാം വിധി എന്ന് കണ്ടു സമാധാനിക്കും.
ഈ നക്ഷത്രത്തിന്റെ ദേവത ബ്രഹ്മാവാണ്. അദ്ദേഹം ആണ് ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചത് എന്നാണു ഹിന്ദു തിയോളജിയുടെ സങ്കൽപം. തിയോളജി എന്നീഎന്നീവാക്ക് മനഃപൂർവ്വം ഉപയോഗിച്ചതാണ്. സാധാരണ പുരാണങ്ങളിൽ നിന്ന് എന്ത് പറഞ്ഞാലും അവ mythology ആയി തള്ളിക്കളയുന്നു എന്നാൽ മറ്റുള്ള മത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നവ യാഥാർത്ഥ്യം ആയും. അത് എന്തുകൊണ്ടാണ് എന്ന് മനസിലാകുന്നില . എല്ലാ മത ഗ്രന്ഥങ്ങളിലും മനുഷ്യ മനസിനു ഗ്രഹിക്കാൻ ബുദ്ധിമുട്ടായ അനേക കാര്യങ്ങൾ ത്ന്മായത്വതോടെ വിശദീകരിചിരിക്കെ , ഹിന്ദു പുരാണങ്ങളിൽ മാത്രം പറയുന്ന കാര്യങ്ങൾ വിഡ്ഢിത്തം ആണെന്ന് പറയുന്നത് എന്തുകൊണ്ടാണ് ? ഉദാഹരണങ്ങൾ വേണമെങ്കിൽ ധാരളമുണ്ട്. ആർക്കും defend ചെയ്യാൻ പറ്റാത്ത രീതിയിൽ ഉള്ളവ. ഈ അവസരത്തിൽ ഞാൻ ഒരു ഏകദൈവവിശ്വാസിയും , വിഗ്രഹ ആരാധന ഇല്ലാതവളും ആണെന് ബോധിപ്പിക്കുകയും ചെയ്യുന്നു.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നീഎന്നീവിഷയങ്ങളും ഈ ആഴ്ച വളരെ സജീവമായിരിക്കും. ഈ ആഴ്ച ഈ മേഖലയിൽ സൂര്യഗ്രഹണം ഉണ്ടാകും.വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് വില്പന, എന്നിങ്ങനെ വീടുമായി ബന്ധപ്പെട്ട പല മാറ്റങ്ങളും പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം , മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.. ഈ നീക്കംജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നീഎന്നീമേഖലയിലും സ്വാധീനം ചെലുത്തും. ജോലിയും കുടുംബ ജീവിതവുമായുള്ള ബാലൻസിങ് ആവശ്യമായി വരും. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ ആഡ് ഓൺ ജോലികൾ, അധികാരികലുമായുള്ള ചർച്ചകൾ, പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള ആലോചന, ജോലിയിൽ നിങ്ങളുടെ സ്വാധീനം കൂടുതൽ വെളിവാകുന്ന അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ച ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നീഎന്നീമേഖലയിൽ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികൾ ഈ അവസരം പ്രതീക്ഷിക്കുക. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ എന്നിവയും ഈ സമയത്തിന്റെ ഭാഗമാകും. ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ലഭിക്കാൻ ഈ അവസരം സാധ്യമാണ്. ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നീഎന്നീമേഖലയെയും ഈ നീക്കം സ്വാധീനിക്കും . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ. ഉപരി പഠനത്തിനായുള്ള ശ്രമം, ആത്മീയ വിഷയങ്ങലോടുള്ള താല്പര്യം. തീർത്ഥാടനം, വിദേശത്ത് നിന്നുള്ള ജോലികൾ, വിദേശ സംസ്കാരത്തോടുള്ള അടുപ്പം, എഴുത്ത് പ്രസിദ്ധീകരണം എന്നെ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം സാധ്യമാണ്.
ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നീഎന്നീമേഖലയിൽ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനിങ്ങുകൾ നടക്കും. പുതിയ പാർട്ട് ടൈം ജോലികൾ ലഭിക്കാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലികളിൽ പുതിയ പ്രോജക്ക്ട്ടുകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. ഇത് സാമ്പത്തിക മേഖലയിൽ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാവുന്ന സമയമാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും എത്താം. നിലവിലുള്ള ജോലികളിൽ നിന്നും കൂടുതൽ വെല്ലുവിളികൾ ഉണ്ടാകുകയും ചെയ്യാം. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്‍, എന്നീഎന്നീവിഷയങ്ങളെയും ഈ നീക്കം സ്വാധീനിക്കും. ആരോഗ്യ കാര്യത്തിൽ ഉള്ള ശ്രദ്ധ, സാമ്പത്തിക വിഷയങ്ങളെ കുറിചുള്ളാ ആശങ്ക, പങ്കാളിത ബന്ധത്തിൽ വരുന്ന വെല്ലു വിളികൾ . പുതിയ ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ച, ടാക്സ്, ഇന്‍ഷുറന്‍സ് എന്നീഎന്നീമേഖലയിൽ നിന്നുള്ള വെല്ലുവിളികൾ എന്നിവയും ഈ അവസരം ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സന്തോഷം എന്നീഎന്നീമേഖലയിൽ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും . വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ സംഭവിക്കാം എന്നീഎന്നീസൂചനയാണ് ലഭിക്കുന്നത്. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. ജീവിതത്തിൽ പുതിയ വ്യക്തികൾ വന്നു ചേരാം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പല മാറ്റങ്ങളും ഉണ്ടാകും. വ്യക്തി ജീവിതം നവീകരിക്കാനുള്ള ശ്രമങ്ങളുമായി ഈ ആഴ്ച മുന്നോട്ട് പോകുന്നതാണ്. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീഎന്നീമേഖലയെയും ഈ നീക്കം സ്വാധീനിക്കും. വിവാഹം, ബിസിനസ് എന്നീ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിനുള്ള തർക്കങ്ങൾ ഈ അവസരം ഉണ്ടാകും. പുതിയ നിയമ പരമായ ബന്ധങ്ങളും വന്നെതാം.പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീഎന്നീമേഖലയിൽ ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള പഠനം, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ, നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള പഠനം എന്നിവ ഈ ആഴ്ച ഉണ്ടാകും. ഈ നീക്കം ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേനഉള്ളജീവിതം, വളര്‍ത്തുമൃഗങ്ങൾ,ബാധ്യതകള്‍, ആരോഗ്യം എന്നീഎന്നീമേഖലയെയും സ്വാധീനിക്കും. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ , പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, സഹ പ്രവർത്തകരെ കുറിച്ചുള്ള ആകാംഷ, എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, ദിവസേന ഉള്ള ജീവിതം മെച്ചപെടുതാനുള്ള അവസരവും ഉണ്ടാകാം. നിരവധി ബാധ്യതകളെ ആശങ്കയും ഈ അവസരം പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾ, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്, ഗ്രൂപ്പുകള്എന്നീഎന്നീമേഖലയിൽ ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. ഇത് പുതിയ തുടക്കങ്ങളെ കാണിക്കുന്നു പുതിയ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. എങ്കിലും പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാം. ടെക്നോളജിക്കൽ കമ്യൂണിക്കേഷൻ എന്നീഎന്നീമേഖലയിൽ നിന്നും ഉള്ള ജോലികൾക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകാം. ഈ നീക്കം ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നീഎന്നീമേഖലയെയും സ്വാധീനിക്കും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, വിനോദ പരിപാടികൾ , പ്രേമ ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ, സ്വന്തം കഴിവുകൾ പ്രദർശിപ്പികാനുള്ള ശ്രമം, നെറ്റ് വർക്കിങ്, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്‍ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്നീഎന്നീപത്താം ഭാവത്തിൽ ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. പുതിയ ജോലി, എഴുത്ത്, ആശയ വിനിമയം എന്നീഎന്നീമേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകും. നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ,എന്നിവയും ഈ അവസരം ലഭിക്കാം. ഈ നീക്കം മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നീഎന്നീവിഷയങ്ങളിലും ദ്രിശ്യമാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ പുതിയ മാറ്റങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, എന്നിവ ഈ അവസരം പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്‍ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച ശക്തമായസൂര്യ ഗ്രഹണം ഉണ്ടാകും.. വിദേശ ബന്ധം, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയെ കുറിച്ചുള്ള താല്പര്യം, ഉപരി പഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക . ഈ നീക്കം ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നീഎന്നീമേഖലയിലും സ്വാധീനം ചെലുത്തും. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, സഹോദരങ്ങലുമായുള്ള സംവാദം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ടെക്നോളജി, ഇലെക്ട്രോണിക്സ് സംബന്ധമായ ജോലികൾ , നിരവധി ആശയ വിനിമയങ്ങൾ എന്നിവയും ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സെക്സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകൾ,എന്നീഎന്നീമേഖലയിൽ ഈ ആഴ്ച വളരെ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകുന്നതാണ് . ഇവ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. പാർട്ണർഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ,ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന സംശയ നിവാരണം, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ നിന്നുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക . വ്യക്തി ജീവിതത്തിൽ ഉള്ള പങ്കാളിത ബന്ധങ്ങൾ പുതിയ മാറ്റങ്ങളിലൂടെ കടന്നു പോകും. ഈ നീക്കം ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നീഎന്നീമേഖലയെയും സ്വാധീനിക്കും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥ, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, നിങ്ങളുടെ മൂല്യ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീഎന്നീമേഖലയിൽ രണ്ടാം ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. പ്രേമ0 വിവാഹം എന്നീഎന്നീബന്ധങ്ങളിലെ പുതിയ നീക്കങ്ങളെ ഇത് സൂചിപ്പിക്കുന്നു. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കം, അതിനു വേണ്ടി ഉള്ള ചർച്ചകൾ എന്നിവ ഉണ്ടാകും. പക്ഷെ പല ബന്ധങ്ങളിലും അല്പം സങ്കീർണമായ അവസ്ഥകളും ഉണ്ടാകും. പുതിയ ബിസിനസ് ബന്ധ്നഗൽ, ജോബ് ഓഫർ, എന്നിവയും വന്നെതാം. നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ അവസരം സജീവമാണെന്ന് മറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. ഈ നീക്കം വ്യക്തിജീവിതം, നിങ്ങളുടെ കാഴ്ചപ്പാടുകൾ, ആരോഗ്യം എന്ന വിഷയങ്ങളിലും സ്വാധീനം ചെലുത്തും. പുതിയ തുടക്കങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കുക ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാനുള്ള അവസരം, എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങൾ, ബാധ്യതകള്‍, ആരോഗ്യം എന്നീഎന്നീമേഖലയിൽ ഈ ആഴ്ച വളരെ ശക്തമായ സൂര്യഗ്രഹണം ഉണ്ടാകും. ആരോഗ്യം ഒരു പ്രധാന ഘടകം ആയി മാറും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ, സഹ പ്രവർത്തകരെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പല തരം ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ നീക്കംരഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്‍, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നീഎന്നീമേഖലയെയും സ്വാധീനിക്കും. മാനസികമായ വെല്ലുവിളികളെ അടുത്തറിയാനുള്ള ഒരു അവസരമാണിത്. പ്രാർത്ഥന, ധ്യാനം എന്നിവയും ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ച ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നീഎന്നീമേഖലയിൽ സൂര്യ ഗ്രഹണം ഉണ്ടാകും. ഇത് പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക. കുട്ടികൾ ,യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും പുതിയ അവസരങ്ങൾ ഉണ്ടാകാം. വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവയും ഈ അവസരം ഉണ്ടാകാം. സ്വന്ത0 കഴിവുകളെ പൂർണമായി വിനിയോഗിക്കാൻ നല്ല ശ്രമം ഉണ്ടാകും. പ്രേമ ബന്ധം , അല്ലെങ്കിൽ പ്രേമ ബന്ധത്തിലേക്ക് നയിക്കാവുന്ന നിരവധി സാഹചര്യങ്ങളും ഈ അവസരം എതെണ്ടാതാണ്. ഈ അവസ്ഥ മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നീഎന്നീമേഖലയിലും ചലനങ്ങൾ സൃഷ്ടിക്കും. പുതിയ ലോങ്ങ് ടേം ജോലികൾ, നിലവിൽ ഉള്ള ലോങ്ങ് ടേം ജോലികൾ പുതിയ പ്രോജക്ക്ട്ടുകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസ്ഥ, സുഹൃത്തുക്കൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടുള്ള കൂടുതൽ ചർച്ചകൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ , ടീം ചർച്ചകൾ, എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍