Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിപ്പയിൽ കേരളം നേടിയത് അപൂർവ നേട്ടം തന്നെ; പിണറായി വിജയൻ എന്തിന് അമേരിക്കയ്ക്ക് പോയാലും കേരളീയർക്ക് ആശങ്കയൊന്നുമില്ല; എന്നിട്ടും എന്തിനാണ് ഇല്ലാത്ത അവാർഡിന്റെ പേരു പറഞ്ഞ് മാനം കളയുന്നത്? പിണറായി വിജയൻ കെഎം മാണിക്ക് പഠിക്കുമ്പോൾ ഇല്ലാത്ത പുരസ്‌കാരത്തിന്റെ പേരുപറഞ്ഞ് എന്തിനാണ് നിപ്പ പ്രതിരോധ നേട്ടത്തിന്റെ തിളക്കം കളഞ്ഞത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

നിപ്പയിൽ കേരളം നേടിയത് അപൂർവ നേട്ടം തന്നെ; പിണറായി വിജയൻ എന്തിന് അമേരിക്കയ്ക്ക് പോയാലും കേരളീയർക്ക് ആശങ്കയൊന്നുമില്ല; എന്നിട്ടും എന്തിനാണ് ഇല്ലാത്ത അവാർഡിന്റെ പേരു പറഞ്ഞ് മാനം കളയുന്നത്? പിണറായി വിജയൻ കെഎം മാണിക്ക് പഠിക്കുമ്പോൾ ഇല്ലാത്ത പുരസ്‌കാരത്തിന്റെ പേരുപറഞ്ഞ് എന്തിനാണ് നിപ്പ പ്രതിരോധ നേട്ടത്തിന്റെ തിളക്കം കളഞ്ഞത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

നിപ്പ വൈറസ് കേരളത്തെ ബാധിച്ചപ്പോൾ എന്തായിരിക്കും ഭാവി എന്നോർത്ത് ആകുലപ്പെടാത്ത ആരുമുണ്ടായിരുന്നില്ല. എന്നാൽ, സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മൂലം കോഴിക്കോട്ടെയും മലപ്പുറത്തെയും ചില സ്ഥലങ്ങളിൽ മാത്രം ഒതുങ്ങി നിന്ന് ഒരുപാട് മരണങ്ങളൊന്നും ഉണ്ടാവാതെ അത് മാറിപ്പോയി. സർക്കാരും പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയും ഇക്കാര്യത്തിൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അതുകക്ഷിരാഷട്രീയഭേദമെന്യേ കേരളം നൽകുന്നുമുണ്ട്. എന്നാൽ, അതിന്റെ പേരിൽ ഒരുപുരസ്‌കാരം അമേരിക്കയിൽ നിന്ന് ലഭിക്കുകയും, അത് വാങ്ങാനായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അമേരിക്കയിലേക്ക് പോവുകയും ചെയ്തത് ഇപ്പോൾ വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പുരസ്‌കാരം ലഭിക്കുന്നതോ ആദരം ലഭിക്കുന്നതോ ഒരുകേരളീയനെയും ആശങ്കപ്പെടുത്തേണ്ട കാര്യമല്ല...നേരേ മറിച്ച് അഭിമാനിക്കേണ്ട കാര്യമാണ്. ഈ വിഷയം ട്രോളുകളായും വിമർശനങ്ങളായും പടർന്ന് പന്തലിക്കുന്നതിന് കാരണം മറ്റുചിലതാണ്.

നിപ്പ പ്രതിരോധം എന്നുപറയുന്ന ഈ സർക്കാരിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിൽ ഒന്നിനെ അന്താരാഷ്ട്ര പുരസ്‌കാരമായി ചിത്രീകരിക്കാനുള്ള വ്യാജശ്രമത്തിന്റെ ഭാഗമായാണ് ഇത് വിവാദമായത്. ഇപ്പോൾ ഇത് വിവാദമായപ്പോൾ പുരസ്‌കാരം ലഭിച്ചുവെന്ന് ആരുപറഞ്ഞുവെന്നാണ് ചോദ്യങ്ങൾ ഉയർത്തുന്നത്. എന്നാൽ, പിണറായി വിജയനും െൈഷലജ ടീച്ചറിനും അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുരസ്‌കാരവും അംഗീകാരവും ലഭിച്ചുവെന്ന തരത്തിൽ വാർത്താക്കുറിപ്പ് തന്നെ ഇവർ ഇറക്കിയിരുന്നു. മനോരമയടക്കമുള്ള പത്രങ്ങൾ വാർത്ത എഴുതിയിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയും കേരള സർക്കാരിന് ലഭിച്ച പുരസ്‌കാരത്തിന്റെയും അംഗീകാരത്തിന്റെയും വാർത്ത വാക്കുകളാൽ നിറച്ചിരുന്നു.

വിഷയം വിവാദമായപ്പോൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത് കേരള സർക്കാരിന്റെ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും തങ്ങൾ ക്ഷണിച്ചിരുന്നുവെന്നും ഭാവി പരിപാടികളെ കുറിച്ച് ചർച്ച നടത്തുന്നുവെന്നുമാണ്. നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട പുരസ്‌കാരത്തെയോ ആദരത്തെയോ ആ വിശദീകരണത്തിൽ പരാമർശിക്കുന്നുമില്ല. അതിനർഥം കേരള മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുമായി ചർച്ച നടത്തിയപ്പോഴുള്ള ചിത്രം പുരസ്‌കാര നേട്ടമായി ചിത്രീകരിക്കുന്നത് കാപട്യവും കള്ളത്തരവുമാണെന്ന് തന്നെയാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിപ്പ പ്രതിരോധത്തിന് ആവശ്യനടപടികൾ എടുത്തതുകൊണ്ട തന്നെ ഇതൊരുവിവാദമാക്കേണ്ട കാര്യമില്ല. എന്നിട്ടും ഇതുചർച്ചയാവുന്നത് ഒരു സ്വീകരണത്തെ പുരസ്‌കാരനേട്ടമായി ചിത്രീകരിച്ചുവെന്നത് മാത്രമല്ല, സമാനമായ സാഹചര്യങ്ങളിൽ സിപിഎമ്മുകാരും, സിപിഎം നേതാക്കളും പ്രതിപക്ഷത്തിരുന്ന നേതാക്കന്മാരെ അപഹസിച്ചിരുന്നുവെന്നത് തന്നെയാണ്.

രണ്ടുമുൻ സാഹചര്യങ്ങൾ എടുത്തുപറയേണ്ടതുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ലഭിച്ച യുഎൻ പുരസ്‌കാരമാണ്. ആ അവാർഡ് യുൻ നൽകിയത് തന്നെയായിരുന്നു. എന്നാൽ ആ അവാർഡ് ഉമ്മൻ ചാണ്ടിക്ക് ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ മഹത്വം തിരിച്ചറിഞ്ഞ് യുഎൻ നൽകിയ മഹത്തായ സംഭവമാണ് എന്ന തരത്തിൽ വ്യാഖ്യാനമുണ്ടായതാണ് അതിലെ പിശക്. അതിനർഥം അത് തട്ടിക്കൂട്ടിയെടുത്ത പുരസ്‌കാരം എന്നല്ല, അത് ഉമ്മൻ ചാണ്ടിക്ക് ലഭിച്ച പുരസ്‌കാരം തന്നെയായിരുന്നു. എന്നിട്ടും സിപിഎമ്മുകാർ അതിനെ കളിയാക്കിയും അപഹസിച്ചും സോഷ്യൽ മീഡിയയിൽ കയറി നിരങ്ങുകയായിരുന്നു.

പിണറായി വിജയന്റെ പുരസ്‌കാരത്തെ ഉമ്മൻ ചാണ്ടിയുടെ പുരസ്‌കാരവുമായല്ല താരതമ്യം ചെയ്യേണ്ടത്. നേരേ മറിച്ച് കെ.എം.മാണിക്ക് ബ്രിട്ടീഷ് പാർലമെന്റിൽ ലഭിച്ച പുരസ്‌കാരവുമായാണ്. അന്ന് മനോരമയിൽ മുഖ്യവാർത്തയായി വന്നത് കേരളത്തിൽ 50 വർഷം ധനമന്ത്രിയായി പ്രവർത്തിച്ചുവെന്നതുകൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് മാണിയെ ആദരിക്കുന്നുവെന്നതായിരുന്നു. വാസ്തവത്തിൽ, ബേസിങ്‌സ്റ്റോക്ക് എന്ന സ്ഥലത്തെ മലയാളിയായ ടാക്‌സി ഡ്രൈവർ പയസ് കുന്നുശേരിയും അയാളുടെ ചില സുഹൃത്തുക്കളും കൂടി തട്ടിക്കൂട്ടി ഉണ്ടാക്കിയിരിക്കുന്ന പുരസ്‌കാരം ബ്രിട്ടീഷ് പാർലമെന്റിന്റെ ആർക്കും വാടകയ്ക്ക് എടുക്കാവുന്ന ചെറിയ ഹാളിൽ നൽകിയ പുരസ്‌കാരമായിരുന്നു അത്. കേരളത്തിൽ നിന്ന് പോയ പല നേതാക്കൾക്കും ഈ പുരസ്‌കാരം കിട്ടിയിട്ടുണ്ട്.പി.സി.ജോർജ് മാത്രമാണ് തനിക്ക് ഈ പുരസ്‌കാരം വേണ്ടെന്ന് പ്രഖ്യാപിച്ചത്. അത് വാർത്തയായപ്പോൾ, സ്വാഭാവികമായും സിപിഎമ്മുകാർ അത് വലിയ വിവാദമാക്കി മാറ്റി. അങ്ങനെ ഒരുപുരസ്‌കാരം വാങ്ങാൻ പിണറായി വിദേശത്ത് പോയി എന്ന ആക്ഷേപം ഇൻസ്റ്റന്റ് റസ്‌പോൺസിനില്ല. എന്നാൽ, പിണറായി അമേരിക്കയിൽ പോയത് ഫൊക്കാന അടക്കമുള്ള സംഘടനകളുടെ സമ്മേളനങ്ങളിൽ പങ്കെടുക്കാനും, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ച നടത്താനുമാണ്. ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവന്മാരിൽ ഒരാൾ മലയാളിയായ ഒരുപിള്ളയാണ്.ആ പിള്ള മുഖ്യമന്ത്രിയെ വിളിച്ചുകൊണ്ടുപോയി ആദരിച്ചുവെന്നത് സത്യമാണ്. മുഖ്യമന്ത്രി അവിടെ പോയത് ആ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ്. എന്നാൽ അതിനെ അന്താരാഷ്ട്ര പുരസ്‌കാരമായി വ്യാഖ്യാനിക്കുമ്പോൾ, മുമ്പ് ഇതുപോലെ ട്രോൾ വേട്ടയ്ക്ക് ഇരയായവർ തിരിച്ചുട്രോളുമെന്ന് തിരിച്ചറിയേണ്ടതാണ്. ഇതിനുള്ള സാമാന്യ ബുദ്ധി സഖാക്കൾക്കുണ്ടാകേണ്ടതാണ്.

സൈബർ സഖാക്കളേക്കാൾ മിടുക്ക് വലതുപക്ഷ സഖാക്കൾക്കായതുകൊണ്ട് ട്രോളുകളുടെ എണ്ണം കുറഞ്ഞുവെന്ന് മാത്രം. ഇതു മാത്രമല്ല അന്ന ട്രോൾ ചെയ്തവർ ഇന്ന് ന്യായീകരണ തൊഴിലാളികളായി രംഗത്ത് വന്നിരിക്കുന്നു.പിണറായിക്ക് ഇപ്പോൾ ലഭിച്ച പുരസ്‌കാരവും, മാണിക്ക് ബ്രിട്ടീഷ് പാർലമെന്റിൽ ലഭിച്ച പുരസ്‌കാരവും ഏതാണ്ട് ഒരുപോലെ തന്നെയാണ്. അതിനേക്കാൾ ഭേദമായിരുന്നു ഉമ്മൻ ചാണ്ടിയുടെ പുരസ്‌കാരം. അതും തട്ടിക്കൂട്ട് പുരസ്‌കാരം തന്നെയായിരുന്നു. ഒരുനല്ല കാര്യത്തെ അനാവശ്യമായി പെരുപ്പിച്ച് കാട്ടി വിവാദമാക്കേണ്ട ആവശ്യം പിണറായിക്കും കൂട്ടർക്കും ഉണ്ടോ എന്ന് ആലോചിക്കേണ്ട പാഠമായി ഇതിനെ എടുക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP