Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഴവിൽ ഷോയിലെ സ്‌കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമർ; ഇങ്ങനെ ഒരു സന്ദർഭം ഉണ്ടായില്ലെങ്കിൽ സ്‌കിറ്റ് ഡബ്ല്യൂ.സി.സിക്കെതിരാണെന്ന് നമുക്ക് തോന്നില്ലായിരുന്നു; റിമ കല്ലിങ്കലും വനിതാ കൂട്ടായ്മയിലെ മറ്റംഗങ്ങളും പരാതിയുമായി എത്തിയ വിവാദ സ്‌കിറ്റിനെ കുറിച്ച് നിലപാട് വ്യക്തമാക്കി മോഹൻലാൽ

മഴവിൽ ഷോയിലെ സ്‌കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമർ; ഇങ്ങനെ ഒരു സന്ദർഭം ഉണ്ടായില്ലെങ്കിൽ സ്‌കിറ്റ് ഡബ്ല്യൂ.സി.സിക്കെതിരാണെന്ന് നമുക്ക് തോന്നില്ലായിരുന്നു; റിമ കല്ലിങ്കലും വനിതാ കൂട്ടായ്മയിലെ മറ്റംഗങ്ങളും പരാതിയുമായി എത്തിയ വിവാദ സ്‌കിറ്റിനെ കുറിച്ച് നിലപാട് വ്യക്തമാക്കി മോഹൻലാൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മഴവിൽ ഷോയിലെ സ്‌കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമർ ആയിരുന്നുവെന്ന് മോഹൻലാൽ. ഈ സന്ദർഭം ഉണ്ടായില്ലെങ്കിൽ സ്‌കിറ്റ് ഡബ്ല്യൂ.സി.സിക്കെതിരാണെന്ന് നമുക്ക് തോന്നില്ലായിരുന്നുവെന്നും എ.എം.എം.എ പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കി. താരസംഘടന സംഘടിപ്പിച്ച ഷോയിൽ മുതിർന്ന വനിതാ താരങ്ങൾ അവതരിപ്പിച്ച് സ്‌കിറ്റ് സ്ത്രീവിരുദ്ധമാണെന്നും ഡബ്ല്യൂ.സി.സിക്ക് എതിരാണെന്നുള്ള ആരോപണം ശക്തമായതിനെ കുറിച്ച് മറുപടി പറയുകയായിരുന്നു മോഹൻലാൽ.

സ്‌കിറ്റ് സ്ത്രീവിരുദ്ധമായില്ലേ എന്ന ചോദ്യത്തിന് നിങ്ങൾ സ്‌കിറ്റ് കണ്ടിരുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ മറുപടി പറയാൻ ആരംഭിച്ചത്. ഡബ്ല്യൂ.സി.സി അംഗംങ്ങൾ കൂടിയായ സ്ത്രീകൾ ചേർന്നാണ് സ്‌കിറ്റ് ഒരുക്കിയത്. അതിൽ സ്ത്രീവിരുദ്ധനായ ഒരാളെ തല്ലിയോടിക്കുന്നതായാണ്് കാണിച്ചിരിക്കുന്നത്. സ്‌കിറ്റ് നല്ലതോ മോശമോ എന്നുള്ളത് വേറെ വിഷയമാണ് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ 488 പേരിൽ 248 പേർ സ്ത്രീകളാണെന്നും. സംഘടനയിൽ പുരുഷമേധാവിത്വം ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും മോഹൻലാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എഎംഎംഎയുടെ മഴവിൽ ഷോയിൽ അവതരിപ്പിച്ച സ്‌കിറ്റ് റീമ കല്ലിങ്കലിന്റെ പ്രസ്താവനയോടെയാണ് വിവാദമായത്. റിമയുടെ പ്രസ്താവനക്കെതിരെ നടി തെസ്‌നി ഖാൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സിദ്ദിഖ് ഉൾപ്പെടെയുള്ള ആളുകൾ വായിച്ചതിന് ശേഷമാണ് സ്‌കിറ്റിന്റെ തിരക്കഥയ്ക്ക് അംഗീകാരം ലഭിച്ചതെന്നും അപ്പോൾ ഉണ്ടാകാത്ത വിവാദം എങ്ങനെയാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും തെസ്‌നി അഭിപ്രായപ്പെട്ടിരുന്നു.

'സാധാരണയായി തിരക്കഥയിൽ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നത് മമ്മൂക്കയാണ്. ഈ സ്‌കിറ്റിൽ അദ്ദേഹത്തിന് പോലും ഒരു കുഴപ്പവും തോന്നിയില്ല. സ്‌കിറ്റിന്റെ റിഹേഴ്സൽ ഉൾപ്പെടെ പാർവതി കണ്ടതാണ്. പരിപാടി അവതരിപ്പിച്ചതിന് ശേഷവും പലരും പാർവതിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. കാര്യങ്ങൾ എപ്പോഴും തുറന്ന് പറയാൻ ധൈര്യം കാണിക്കുന്ന നടിയാണ് പാർവതി. പക്ഷെ, അവർ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ല. മനസ്സാ വാചാ കർമ്മണ ഉദ്ദേശിക്കാത്തതും പറയാത്തതുമായ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്' - തെസ്നി ഖാൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP