Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാലിനെ തള്ളി പത്മപ്രിയ; എഎംഎംഎയിൽ ജനാധിപത്യമില്ല; ജനറൽ ബോഡി ചേരുന്നത് ഭാരവാഹികളെ മുൻകൂട്ടി നിശ്ചയിച്ച ശേഷം; മൽസരിക്കാൻ മുന്നോട്ട് വന്ന പാർവതിയെ ഇടവേള ബാബു പിന്തിരിപ്പിച്ചു; റിമയും ഗീതുവും സംഘടന വിട്ടവർ തന്നെ; മഴവിൽ മനോരമ ഷോയ്ക്കിടെ അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹൻലാലിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും പത്മപ്രിയ

മോഹൻലാലിനെ തള്ളി പത്മപ്രിയ; എഎംഎംഎയിൽ ജനാധിപത്യമില്ല; ജനറൽ ബോഡി ചേരുന്നത് ഭാരവാഹികളെ മുൻകൂട്ടി നിശ്ചയിച്ച ശേഷം; മൽസരിക്കാൻ മുന്നോട്ട് വന്ന പാർവതിയെ ഇടവേള ബാബു പിന്തിരിപ്പിച്ചു; റിമയും ഗീതുവും സംഘടന വിട്ടവർ തന്നെ; മഴവിൽ മനോരമ ഷോയ്ക്കിടെ അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹൻലാലിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും പത്മപ്രിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയിലെ ഒരാളും കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ മത്സരിക്കണമെന്ന് അറിയിച്ചിരുന്നില്ലെന്ന അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ വാദം ശരിയല്ലെന്ന് നടി പത്മപ്രിയ. ജനറൽ ബോഡി യോഗത്തിൽ മത്സരിക്കാനുള്ള താത്പര്യം പാർവതി അറിയിച്ചിരുന്നെന്നും എന്നാൽ സെക്രട്ടറി ഇടപെട്ട് പാർവതിയെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പത്മപ്രിയ പറഞ്ഞു. അമ്മയിൽ ജനാധിപത്യം ഇല്ലെന്നും ഭാഹവാഹികളെ മുൻകൂട്ടി നിശ്ചയിച്ചതിന് ശേഷമാണ് ജനറൽ ബോഡി ചേരുന്നതെന്നും ഒരു സ്വകാര്യ ചാനലിനോട് പത്മപ്രിയ പറഞ്ഞു

അമ്മയുടെ പരിപാടിക്കിടെ അവതരിപ്പിച്ച ഒരു സ്‌കിറ്റ് തമാശയായി കാണണമെന്ന് പറഞ്ഞ മോഹൻലാലിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് വിമർശനത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും പത്മപ്രിയ വ്യക്തമാക്കി. റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, ഭാവന എന്നിവർ രാജിക്കത്ത് നൽകിയിട്ടുണ്ടെന്നും എന്നാൽ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മോഹൻലാൽ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ പറഞ്ഞു. അമ്മയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ വിശദീകരണത്തിന് കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മോഹൻലാൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മോഹൻലാൽ പറഞ്ഞത്

നാല് പേർ രാജിവച്ചുവെന്നാണ് മാധ്യമങ്ങൾ പറയുന്നത്. തന്റെ അറിവിൽ രണ്ടു പേർ (ഭാവനയും രമ്യ നമ്പീശനും) മാത്രമേ രാജിവച്ചിട്ടുള്ളൂ എന്നും ഇന്ന് രാവിലെ വരെ ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിവരുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. രാജിവച്ച രണ്ടു പേരെ അമ്മയിൽ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം താൻ ഒറ്റയ്ക്കല്ല തീരുമാനിക്കേണ്ടതെന്നാണ് മോഹൻലാൽ മറുപടി നൽകിയത്.

അമ്മ എന്ന സംഘടനയിൽ പുരുഷ മേധാവിത്വം ആണെന്ന വിമർശനവും മോഹൻലാൽ തള്ളിക്കളഞ്ഞു. അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരാൻ താത്പര്യമുണ്ടായിരുന്നെങ്കിൽ പാർവതി എന്തുകൊണ്ടാണ് മത്സരിക്കാൻ തയാറാകാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. പാർവതി തയാറാണെങ്കിൽ നേതൃസ്ഥാനത്തേക്ക് അവർക്ക് വരാം.

അമ്മയുടെ നേതൃത്വത്തിലേക്ക് പല സ്ത്രീകളെയും ക്ഷണിച്ചെങ്കിലും ആർക്കും പദവിൽ ഏറ്റെടുക്കാൻ താത്പര്യമുണ്ടായിരുന്നില്ല. ഉണ്ണി ശിവപാൽ എന്ന നടൻ മത്സരിക്കാൻ താത്പര്യപൂർവം മുന്നോട്ടുവന്നപ്പോൾ ഒരാൾ നേതൃത്വത്തിൽ നിന്നും മാറി അദ്ദേഹത്തിന് പദവി നൽകിയ സംഘടനയാണ് അമ്മയെന്നും അവിടെ ആരെയും മാറ്റിനിർത്തുന്ന സാഹചര്യമില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

അമ്മയുടെ സ്റ്റേജ് ഷോയിൽ ഡബ്ല്യൂസിസി അംഗങ്ങളെ അധിക്ഷേപിച്ച് സ്‌കിറ്റ് അവതരിപ്പിച്ചുവെന്ന വിമർശനങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. അധിക്ഷേപം ചൊരിഞ്ഞുവെന്ന ആക്ഷേപിക്കുന്ന സ്‌കിറ്റ് തയാറാക്കിയത് സ്ത്രീകൾ തന്നെയാണ്. അതൊരു ബ്ലാക് ഹ്യൂമർ നിറച്ച സ്‌കിറ്റ് മാത്രമായിരുന്നുവെന്നും ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP