Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'തീവണ്ടി'യിലെ പുകവണ്ടിയായി ടോവിനോ വരും മുമ്പേ ഇണങ്ങിയും പിണങ്ങിയും അവരെത്തി; പുകവണ്ടിയാകുന്ന മനീഷിനെ കാണുമ്പോൾ ഉമ്മ കൊടുക്കാതെ പ്രതിഷേധിക്കുന്ന അശ്വിനി; വിവാഹ വീഡിയോ വൈറലാകുന്നു

'തീവണ്ടി'യിലെ പുകവണ്ടിയായി ടോവിനോ വരും മുമ്പേ ഇണങ്ങിയും പിണങ്ങിയും അവരെത്തി; പുകവണ്ടിയാകുന്ന മനീഷിനെ കാണുമ്പോൾ ഉമ്മ കൊടുക്കാതെ പ്രതിഷേധിക്കുന്ന അശ്വിനി; വിവാഹ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരവിന് മുമ്പേ വരവറിയിച്ച സിനിമയാണ് ടോവിനോ നായകനായ തീവണ്ടി. പ്രമേയം പ്രണയം തന്നെയെങ്കിലും നായകൻ വ്യത്യസ്തനാണ്. നായികയും.അവരുടെ സ്വഭാവ സവിശേഷതകളും. അതുകൊണ്ട് തന്നെ ചിത്രത്തിലെ ഒരുഗാനരംഗം വൈറലായിരുന്നു. കടുത്ത പുകവലിക്കാരനാണ് നായകൻ. നായകന്റെ പുകവലി കാരണം ഏറെ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്ന ലില്ലി എന്ന നായിക.

ഒരുചെയിൻസ് സ്മോക്കറുടെ കഥാപാത്രത്തെയാണ് ടോവിനോ തീവണ്ടിയിൽ അവതരിപ്പിക്കുന്നത്. 'തീവണ്ടി' ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. പുകവലി നിർത്താതെ ഉമ്മ കൊടുക്കില്ലെന്ന് വാശി പിടിക്കുന്ന നായികയോട് എന്നാൽ പ്രേമം നിർത്തിയേക്കാം എന്ന് പറയുന്നയാളാണ് ഇതിലെ നായകൻ.

ഈ ചിത്രത്തിലെ 'ജീവാംശമായി...' എന്ന ഗാനത്തിന്റെ ചുവടു പിടിച്ച് ദീപേഷ് കൂവേരി സംവിധാനം ചെയ്ത മനീഷ് - അശ്വനി ദമ്പതികളുടെ പോസ്റ്റ് വെഡിങ് വിഡിയോ വൈറലാവുകയാണ്. ഇണക്കവും പിണക്കവും ഇഴ ചേർന്നു മനീഷ് അശ്വനി നവദമ്പതികൾ. ഇവർക്കിടയിലും വില്ലൻ സിഗററ്റ് തന്നെ. കൂട്ടുകാരോടൊപ്പം സിഗററ്റ് വലിക്കുന്ന മനീഷിനെ കണ്ടപ്പോൾ മൂക്കു ചുവക്കുന്ന അശ്വനി. അവസാനം ഉമ്മ കൊടുക്കാതെ അശ്വനി പ്രതിഷേധവും. വിവാഹത്തിന്റെ മറക്കാത്ത ഓർമകൾക്ക് കാത്തു സൂക്ഷിക്കാൻ ലൗ ബീറ്റ്‌സ് വെഡിങ് ഒരുക്കിയിരിക്കുന്ന വിഡിയോ രസകരമാണ്. വിവാഹത്തിന്റെ ആദ്യ നാളുകളെ വിഡിയോയിൽ മനോഹരമായി ദീപേഷ് ചിത്രീകരിച്ചിരിക്കുന്നു. ക്യാമറ കൈകാര്യം ചെയ്തത് രാജേഷ് അഞ്ചുമൂർത്തിയാണ്. ജിനേഷ് നന്ദനമാണ് എഡിറ്റിങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP