Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തുവയസുകാരിയായ റുവാനയ്ക്ക് പിന്നാലെ നാലുവയസുകാരനായ മനുവും വിധിക്ക് കീഴടങ്ങി; മെൽബണിലെ നഴ്‌സായ മഞ്ജുവും ഭർത്താവ് ജോർജും ഗുരുതരാവസ്ഥയിൽ തുടരുന്നു; ഓസ്‌ട്രേലിയയിലെ അപകടത്തിൽ മലയാളി ദമ്പതികൾക്ക് രണ്ടുമക്കളും നഷ്ടമായി; ഇരുവരുടെയും ജീവൻ കാക്കാൻ മനസ്സുരുകി പ്രാർത്ഥിച്ച് മലയാളി സമൂഹം

പത്തുവയസുകാരിയായ റുവാനയ്ക്ക് പിന്നാലെ നാലുവയസുകാരനായ മനുവും വിധിക്ക് കീഴടങ്ങി; മെൽബണിലെ നഴ്‌സായ മഞ്ജുവും ഭർത്താവ് ജോർജും ഗുരുതരാവസ്ഥയിൽ തുടരുന്നു; ഓസ്‌ട്രേലിയയിലെ അപകടത്തിൽ മലയാളി ദമ്പതികൾക്ക് രണ്ടുമക്കളും നഷ്ടമായി; ഇരുവരുടെയും ജീവൻ കാക്കാൻ മനസ്സുരുകി പ്രാർത്ഥിച്ച് മലയാളി സമൂഹം

മറുനാടൻ ഡെസ്‌ക്‌

മെൽബൺ: ഒരു പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ ആയിരുന്നു ആ ദുരന്തം. ശനിയാഴ്ച അർദ്ധരാത്രിയോടെ മെൽബണിലെ ട്രഗനൈനയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ ദുരന്തം മലയാളികളെയാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. അപകടത്തിൽ 10 വയസുകാരി റുഹാന സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇതിന് പിന്നാലെ വെന്റിലേറ്ററിലായിരുന്ന സഹോദരനായ നാലു വയസുകാരൻ മനു എന്ന ഇമ്മാനുവലും മരണത്തിന് കീഴടങ്ങി.കുട്ടികളുടെ മാതാപിതാക്കളായ ഇലന്തൂർ സിഎസ്‌ഐ പള്ളിക്ക് എതിർവശം കുരമ്പാല ഭാഗം തറയിലേത്ത് വീട്ടിൽ രാജുവിന്റെ മകൾ മഞ്ജുവും ഭർത്താവ് കൊല്ലം ചാത്തന്നൂർ വരിഞ്ഞവിള പണിക്കർ വീട്ടിൽ ജോർജ് പണിക്കരും പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. മഞ്ജു തീവ്രപരിചരണ വിഭാഗത്തിലാണ്.

മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.

ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചപോയി. പൂർണമായി തകർന്ന അവസ്ഥയിലാണ് കാറുകൾ.ഫോർഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല.സമാന്തര റോഡിലൂടെ പോകുകയായിരുന്ന ഇവരുടെ കാറിലേക്ക് പ്രധാന റോഡിൽ നിന്നു വന്ന ഫോർഡ് ടെറിട്ടറി മറ്റൊരു വാഹനത്തെ മറികടന്ന് വന്ന് ഇടിക്കുകയായിരുന്നു. ജോർജ് അവിടെ ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാരനും ഭാര്യ മഞ്ജു നഴ്‌സുമാണ്. ട്രഗനൈനയിൽ സുഹൃത്തിന്റെ വീട്ടിലെ ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.

മെൽബണിലെ ടെയ്‌ലേഴ്‌സ് ലെയ്ക്കി നടുത്ത് പ്ലം ടൗണിലാണ് ഇവർ താമസിച്ചിരുന്നത്. 'അമ്മ മഞ്ജു റോയൽ മെൽബൺഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ആണ് .ട്രൂഗനീനയിൽ ഒരു ബർത്ത് ഡേ ആഘോഷം കഴിഞ്ഞ് മടങ്ങിവരവെയാണ് അപകടം. മഞ്ജുവാണ് വാഹനം ഓടിച്ചിരുന്നത്.ജോർജിന്റെ പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവർ റോയൽ മെൽബൺ ഹോസ്പിറ്റലിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP