Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛൻ ഇരുപതാംനൂറ്റാണ്ടിലൂടെയെത്തി താരസിംഹാസനം ഉറപ്പിച്ചെങ്കിൽ മകന്റെ വരവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി; ഇതൊരു ഡോൺ സ്‌റ്റോറിയല്ല എന്ന ടാഗ് ലൈനോടെയുള്ള പ്രണവ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ; മകന്റെ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും സുചിത്രയും

അച്ഛൻ ഇരുപതാംനൂറ്റാണ്ടിലൂടെയെത്തി താരസിംഹാസനം ഉറപ്പിച്ചെങ്കിൽ മകന്റെ വരവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി; ഇതൊരു ഡോൺ സ്‌റ്റോറിയല്ല എന്ന ടാഗ് ലൈനോടെയുള്ള പ്രണവ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ; മകന്റെ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും സുചിത്രയും

മോഹൻലാലിന്റെഎക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. മോഹൻലാൽ എന്ന നടനെ സൂപ്പർ സ്റ്റാർ മോഹൻലാലാക്കി മാറ്റിയ ചിത്രങ്ങളിലൊന്ന് 198 കൂടിയാണിത്. സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിന്റെ തേരിലേറി മലയാള സിനിമയുടെ താരസിംഹാസനം തന്റേതാക്കി മാറ്റുകയായിരുന്നു ലാൽ. ഇപ്പോഴിതാ മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ച് മകൻ പ്രണവും അച്ഛന്റെ സിനിമയോട് സാമ്യമുള്ള മറ്റൊരു ചിത്രവുമായി എത്തുകയാണ്.അരുൺഗോപി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

അഞ്ചുമന ക്ഷേത്രത്തിൽെവച്ചായിരുന്നു സിനിമയുടെ പൂജ. മോഹൻലാൽ, സുചിത്ര, പ്രണവ്, ടോമിച്ചൻ മുളകുപാടം, ആസിഫ. അലി അരുൺ ഗോപി, കെ. മധു, ആന്റണി പെരുമ്പാവൂർ, സമീർ ഹംസ എന്നിവർ പങ്കെടുത്തു.ഒപ്പം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറക്കി.മോഹൻലാൽ തന്റെ ഫേസ്‌ബുക്കിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. ടോമിച്ചൻ മുളകുപാടാണ് ചിത്രം നിർമ്മിക്കുന്നത്.

ഇരുപതാം നൂറ്റാണ്ട് പറഞ്ഞത് സാഗർ ഏലിയാസ് ജാക്കിയെന്ന അധോലോക നായകന്റെ കഥയായിരുന്നെങ്കിൽ അത്തരത്തിലൊരു ചിത്രമല്ല പ്രണവ് ചിത്രമെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ സൂപ്പർ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനം നിർവഹിക്കുന്നത് .അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹർഷനുമാണ് നിർവഹിക്കുന്നത്.

'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP