Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ പ്രിയ വാര്യർ വാങ്ങുന്നത് ഒരു കോടി; കണ്ണിറുക്കലിലൂടെ താരമായി മാറിയ പ്രിയയുടെ പ്രതിഫലം ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്നത്

ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ പ്രിയ വാര്യർ വാങ്ങുന്നത് ഒരു കോടി; കണ്ണിറുക്കലിലൂടെ താരമായി മാറിയ പ്രിയയുടെ പ്രതിഫലം ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്നത്

മർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ ആഗോള പ്രസിദ്ധി നേടിയ പ്രിയാ വാര്യർ പ്രതിഫലത്തിന്റെ കാര്യത്തിലും ഇപ്പോൾ ശ്രദ്ധാ കേന്ദ്രമാവുകയാണ്. ആദ്യ ചിത്രം റിലീസിന് എത്തുന്നതിന് മുമ്പേ നിരവധി ഭാഷയിൽ നിന്നും ഓഫറുകൾ താരത്തെ തേടിയെത്തിയെന്നും വാർത്തകളുണ്ടായിരുന്നു.

ഇപ്പോൾ നടി തന്റെ പുതിയ പരസ്യ ചിത്രത്തിന് ഒരു കോടിയോളം രൂപ പ്രിയ പ്രതിഫലമായി വാങ്ങിയെന്ന വാർത്തയാണ് പരക്കുന്നത്. ബ്രാൻഡ് എക്‌പോർട്ടിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയോട് കൂടി പ്രിയ തന്റെ പുതിയ പരസ്യത്തിന്റെ ചിത്രീകരണം പൂർത്തിയായി. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു കോടി രൂപയാണ് പ്രിക്ക് പ്രതിഫലം നൽകിയിരിക്കുന്നത്. ഒരു പുതുമുഖത്തെ സംബന്ധിച്ച് ഇത് വലിയ തുകയാണ്''- റിപ്പോർട്ടിൽ പറയുന്നു.നേരത്തേ നെസ്ലേ മഞ്ചിന്റെ പരസ്യത്തിൽ പ്രിയ അഭിനയിച്ചിരുന്നു. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് അവർ ഈടാക്കിയതെന്നാണ് റിപ്പോർട്ട് വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP