Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: അന്വേഷണം വേണമെന്ന് സിബിഐ; കോടതി മേൽനോട്ടത്തിൽ അന്വേഷണം ആകാം; മുതിർന്ന ശാസ്ത്രജ്ഞനെ കസ്റ്റഡിയിലെടുത്തത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണം; ഉന്നത പദവിയിലിരിക്കെ കള്ളക്കേസിൽ കുടുക്കിയ നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടതാണെന്ന് സുപ്രീം കോടതി; കേസ് വിധി പറയാൻ മാറ്റി

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: അന്വേഷണം വേണമെന്ന് സിബിഐ; കോടതി മേൽനോട്ടത്തിൽ അന്വേഷണം ആകാം; മുതിർന്ന ശാസ്ത്രജ്ഞനെ കസ്റ്റഡിയിലെടുത്തത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണം; ഉന്നത പദവിയിലിരിക്കെ കള്ളക്കേസിൽ കുടുക്കിയ നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടതാണെന്ന് സുപ്രീം കോടതി; കേസ് വിധി പറയാൻ മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സിബിഐ.സുപ്രീംകോടതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താം.മുതിർന്ന ശാസ്ത്രജ്ഞനെ കസ്റ്റഡിയിലെടുത്തതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കണമെന്ന് സിബിഐ കോടതിയിൽ പറഞ്ഞു.

അതേസമയം, ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടതാണെന്ന് സുപ്രീം കോടതി വാക്കാൽ പരാമർശിച്ചു. ഉന്നത പദവിയിൽ ഇരുന്ന ഒരു ശാസ്ത്രജ്ഞനെയാണ് കള്ളകേസിൽ കുടുക്കിയത്. അതിനാൽ തന്നെ അദ്ദേഹം നഷ്ടപരിഹാരം അർഹിക്കുന്നുണ്ടെന്നും കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നും നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയവരെ കണ്ടെത്താൻ സംസ്ഥാന സർക്കാരിന് അന്വേഷണം നടത്താമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.നമ്പി നാരായണൻ രാജ്യം വിടുന്നത് തടയാനാണ് അറസ്റ്റ് ചെയ്തതെന്നും നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നുമാണ് സിബി മാത്യുസ്, കെ.കെ. ജോഷ്വാ, എസ്. വിജയൻ എന്നിവരുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP