Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉണ്ണികൃഷ്ണനെ പുറത്താക്കുമെന്ന് ചങ്കിൽ കൈ വച്ച് പറയാൻ ശ്രീകണ്ഠൻ നായരെ താങ്കൾക്ക് പറ്റുമോ? എത്ര മിടുക്കൻ ആണെങ്കിലും സ്ത്രീപീഡകരെ വേണ്ടെന്ന് വയ്ക്കാൻ എത്ര ചാനലുകൾക്ക് തന്റേടമുണ്ട്? എന്തുകൊണ്ടാണ് സിനിമയെ പോലെ തന്നെ ചാനൽ അണിയറകളിലും സ്ത്രീകൾ ഇങ്ങനെ അപമാനിക്കപ്പെടുന്നത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

ഉണ്ണികൃഷ്ണനെ പുറത്താക്കുമെന്ന് ചങ്കിൽ കൈ വച്ച് പറയാൻ ശ്രീകണ്ഠൻ നായരെ താങ്കൾക്ക് പറ്റുമോ?  എത്ര മിടുക്കൻ ആണെങ്കിലും സ്ത്രീപീഡകരെ വേണ്ടെന്ന് വയ്ക്കാൻ എത്ര ചാനലുകൾക്ക് തന്റേടമുണ്ട്? എന്തുകൊണ്ടാണ് സിനിമയെ പോലെ തന്നെ ചാനൽ അണിയറകളിലും സ്ത്രീകൾ ഇങ്ങനെ അപമാനിക്കപ്പെടുന്നത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

നുഷ്യരുടെ പച്ചയായ ജീവിതത്തെ കുറിച്ചുള്ള എന്തും മനുഷ്യർ നന്നായി ആസ്വദിക്കും. അതുകൊണ്ടാണ് അതിനാടകീയതകളില്ലാത്ത സാധാരണക്കാരന്റെ ജീവിതം പറയുന്ന സിനിമകളും ടെലിവിഷൻ പരിപാടികളും പ്രേക്ഷകർക്ക് സ്വീകാര്യമാകുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ 'ഉപ്പും മുളകും', മീഡിയ വണ്ണിലെ എംഐടി മൂസ എന്നീ ടെലിവിഷൻ പരിപാടികൾ ഇങ്ങനെ ജനപ്രീതി നേടിയവയാണ്. എന്നാൽ, ജനപ്രീതിയിൽ ഉപ്പും മുളകും മറ്റുള്ളവയേക്കാൾ മുന്നിട്ടുനിൽക്കുന്നു. സ്വദേശത്തും വിദേശത്തും പ്രായഭേദമെന്യേ ലക്ഷക്കണക്കിന് പ്രേക്ഷകർ നെഞ്ചിലേറ്റിയ സാധാരണക്കാരന്റെ പരിപാടിയാണിത്.

മൂന്ന് കോടി ജനങ്ങളിൽ ഒരുകോടിയെങ്കിലും സ്ഥിരമായി ഇതുകാണുന്നുണ്ട് എന്നാണ് ഒരു കണക്കിൽ സൂചിപ്പിക്കുന്നത്. യുട്യൂബിൽ ഇത് അപ്ലോഡ് ചെയ്യുമ്പോൾ 20-25 ലക്ഷം ആളുകളാണ് കാണുന്നത്. സോഷ്യൽ മീഡിയയിൽ കാണുന്നവരുടെ കണക്ക് ആർക്കും തിട്ടപ്പെടുത്താനാവില്ല. സിനിമയിലെ മെഗാ-സൂപ്പർ താരങ്ങളേക്കാൾ ജനസമ്മതിയുണ്ട് ഈ മെഗസ്സീരിയൽ താരങ്ങൾക്ക്. അതുകൊണ്ടാണ് ഉപ്പും മുളകും എന്ന പരിപാടിയിലെ നായിക പരാതിയുമായി രംഗത്തെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ഇത്രയേറെ പ്രചാരം അതിന് കിട്ടിയത്. മൂന്ന് ദിവസം സോഷ്യൽ മീഡിയയെ അത് ഇളക്കി മറിച്ചപ്പോൾ മുഖ്യധാരാ പത്രങ്ങളും സീരിയിൽ നടിയുടെ പരാതി വാർത്തയാക്കി.

സീരിയലിന്റെ സംവിധായകൻ ഉണ്ണികൃഷ്ണനെതിരെയാണ് നടി പരാതി ഉന്നയിച്ചത്. ലൈംഗിക താൽപര്യത്തോടെ ഈ നടിയെ ശല്യം ചെയ്യുകയും, ടെക്‌സറ്റുകൾ അയയ്ക്കുകയും ശല്യപ്പെടുത്തുകയും ഒക്കെ ചെയ്‌തെന്ന് നിഷ സാംരഗി ആരോപിച്ചു.നിഷയുടെ പരാതി ശരി വയ്ക്കുന്ന തരത്തിൽ നടി രചന നാരായണൻ കുട്ടിയും എത്തി. മമ്മൂട്ടിയടക്കമുള്ള മെഗാതാരങ്ങളുടെ നായികയായി അഭിനയിച്ച നടിയാണ് രചന. മറിമായം സീരിയിലിൽ അഭിനയിച്ചിരുന്ന കാലത്ത് ഉണ്ണിക്കൃഷ്ണൻ തന്നെയും ശല്യം ചെയ്തിരുന്നുവെന്നാണ് രചന ആരോപിക്കുന്നത്.

ഇവിടെ പ്രസക്തമാകുന്ന മറ്റൊരു കാര്യമുണ്ട്. നിഷ പരാതിപ്പെട്ടപ്പോൾ ചാനൽ മേധാവിയായ ശ്രീകണ്ഠൻ നായർ എങ്ങനെ അത് കൈകാര്യം ചെയ്തുവെന്നതാണ്. ശ്രീകണ്ഠൻ നായർ ഇക്കാര്യത്തിൽ ഉണ്ണികൃഷ്ണനിൽ നിന്ന് വിശദീകരണം തേടിയതിനെ തുടർന്നും അദ്ദേഹം നിഷയെ ശല്യം ചെയ്യുകയും സീരിയിലിൽ നിന്ന് തന്നെ പുറത്താക്കുകയും ചെയ്തു. ആ സീരിയലിലെ മുഖ്യനായിക ഇല്ലാതെ എങ്ങനെ അത് മുന്നോട്ട് പോകും എന്ന് പ്രക്ഷേകർ കരുതുന്നുണ്ടാവാം. കഴിഞ്ഞ എപ്പിസോഡുകളിൽ ഉണ്ണിക്കൃഷ്ണൻ ശ്രമിച്ചത് മക്കളെ മാത്രം ഫോക്കസ് ചെയ്ത് അമ്മ മറ്റെവിടെയോ പോയി എന്ന് വരുത്തി തീർക്കാനാണ്. ഇതുമാത്രമല്ല അമ്മയുടെ കുറ്റം പറയാൻ മക്കൾ മിനക്കെടുന്നതും കണ്ടു. ഇങ്ങനെ േ്രപക്ഷകരിൽ നിന് മുഖ്യകഥാപാത്രത്തെ പതിയെ അകറ്റി സീരിയലിൽ നിന്ന തന്നെ അകറ്റി രണ്ടാനമ്മയെയോ മറ്റോ കൊണ്ടുവരാനാണ് ഉണ്ണിക്കൃഷ്ണൻ ആസൂത്രണം ചെയ്തതെന്ന് സംശയിക്കേണ്ടി വരും.

മഴവിൽ മനോരമയിലെ 'തട്ടിയും മുട്ടിയും', 'മറിമായം' സീരിയലുകളുടെ സമയത്തും ചില നടിമാർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായതായി വ്യക്തമായിരുന്നു. പുതിയ സംഭവത്തിൽ ശ്രീകണ്ഠൻ നായർ എന്തെങ്കിലും നടപടിയെടുക്കാനോ, പൊലീസിൽ പരാതിപ്പെടാനോ തയ്യാറായിട്ടില്ലെന്നത് ഒന്നാമത്തെ കാര്യം. എങ്ങനെയും ഉണ്ണികൃഷ്ണനെ സീരിയലിൽ നിലനിർത്താനാണ് ശ്രീകണ്ഠൻ നായർ ശ്രമിക്കുന്നത് എന്നതാണ് രണ്ടാമത്തെ കാര്യം. ഉണ്ണിക്കൃഷ്ണൻ ഉള്ളിടത്തോളം താൻ സീരിയലിലേക്ക് ഇല്ലെന്ന് നിഷ പറയുന്നുണ്ടെങ്കിലും ശ്രീകണ്ഠൻ നായർക്ക് അദ്ദേഹത്തെ ഒഴിവാക്കുന്ന കാര്യം ആലോചിക്കാൻ പോലുമാവില്ല. ഉണ്ണികൃഷ്ണന്റെ അഭാവത്തിൽ മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും, മറിമായം എന്നിവയുടെ റേറ്റിങ് ഇടിഞ്ഞത് ശ്രീകണ്ഠൻ നായർക്ക് തള്ളിക്കളയാവുന്ന വസ്തുതയുമല്ല. ഈ സാഹര്യത്തിൽ ചാനലിന്റെ നിലനിൽപിനെ അപകടത്തിലാക്കുന്ന തീരുമാനം എടുക്കാൻ ശ്രീകണ്ഠൻ നായർക്ക് കഴിയില്ല.

നിഷയ്ക്ക് പകരം മറ്റൊരു കഥാപാത്രത്തെ കൊണ്ടുവന്നാലും പരിപാടി വിജയിക്കുമെന്ന് ശ്രീകണ്ഠൻ നായർക്കറിയാം. അതുകൊണ്ടുതന്നെ ഉണ്ണികൃഷ്ണനെ പുറത്താക്കുന്നതിനേക്കാൾ നിഷയെ മാറ്റുന്നതിനായിരിക്കും അദ്ദേഹം പരിഗണന നൽകുക. രണ്ടുപേരെയും ഒന്നിച്ചുകൊണ്ടുപോകുനനതിനായിരിക്കും അദ്ദേഹത്തിന് ഇഷ്ടം. പീഡനം ഏറ്റുവാങ്ങിയ പെൺകുട്ടി നിലയിൽ നിഷയ്ക്ക് ഇനി അവിടെ തുടരാൻ കഴിഞ്ഞെന്നുവരില്ല. ഒരു ചാനലിൽ പീഡനപരാതിക്കിടയാക്കുകയും, തുടർന്ന് മറ്റൊരുചാനലിൽ അതേ സ്വഭാവം ആവർത്തിക്കുകയും ചെയ്തിട്ടും അയാൾക്ക് അവിടെ തുടരാനാകുന്നുവെന്നതാണ് ഇവിടുത്തെ ദുരവസ്ഥ. ഈ വിഷയം കേരളീയ സമൂഹം ആലോചനാവിഷയമാക്കേണ്ടതാണ്. എന്തുകൊണ്ട് ഉണ്ണികൃഷ്ണന് എതിരായ പരാതിയിൽ മഴവിൽ മനോരമയോ, ഫ്‌ളവേഴ്‌സോ നടപടിയെടുക്കുന്നില്ല എന്നതാണ് ചോദ്യം. മൂന്നാമതായി പരാതിക്കാരിയെയും, പരാതിക്ക് കാരണക്കാരനായ വ്യക്തിയെയും ഒന്നിച്ചുകൊണ്ടുപോകാൻ ശ്രീകണ്ഠൻ നായർ ശ്രമിക്കുന്നുവെന്നതാണ്. നാലാമതായി സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന മലയാള സിനിമയിലെ പ്രവണത സീരിയലിൽ പോലും തുടരുന്നുവെന്നതും.

മലയാള സിനിമാ-സീരിയൽ വ്യവസായം സ്ത്രീകളെ രണ്ടാം നിരക്കാരായോ, വെറും ചരക്കുകളായോ കാണുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം. ഒരു സത്രീ ഏതെങ്കിലും തരത്തിലുള്ള പരാതിയുമായി വന്നാൽ, ആ സ്ത്രീയുടെ കരിയർ തന്നെ അവസാനിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. സിനിമയിൽ നടന്മാരുടെ കൂട്ടം ഒന്നിച്ചുകൂടി ഇരയെ വേട്ടയാടുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ, സീരിയലിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്ത്രീയെ പോലും മാറ്റുന്ന ദുരവസ്ഥ. ഇത്തരത്തിൽ കഴിവുള്ള അഭിനേത്രിക്ക് അവസരങ്ങൾ നിഷേധിക്കുന്ന സിനിമാ-സീരിയൽ രംഗത്ത പ്രമുഖരുടെ നിലപാടിനെ കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യണം. നിഷ സാരംഗിന്റെ പരാതി ഗൗരവത്തോടെയടുത്ത് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്കെല്ലാം ചുമതലയുണ്ട്. ആ ചുമതലാബോധമാണ് നിറവേറ്റേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP