Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊടിഞ്ഞി ഫൈസൽ കൊല്ലപ്പെട്ടത് 'യുവാവ് വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയിൽ' എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്; ടി.പിയെ 51 വെട്ടിൽ തീർത്തത് ദേശാഭിമാനിക്ക് ഉൾപേജിൽ സിംഗിൾ കോളം വാർത്തയായിരുന്നു; റിയാസ്മൗലവി, ഷുഹൈബ്, ഷുക്കൂർ, സെനുദ്ദീൻ വധങ്ങങ്ങളൊന്നും മാധ്യമം ലീഡാക്കിയിട്ടില്ല; അതുപോലെ അഭിമന്യുവധവും ലീഡാക്കിയില്ലെങ്കിലും ഒന്നാം പേജിൽ വലിയ സൂപ്പർ ലീഡ് പരിഗണനയോടെ നൽകി, പിഎം മനോജിന്റെ നേതൃത്വത്തിൽ നടക്കുന്നത് ഹീനമായ കുപ്രചാരണമെന്ന് മാധ്യമം ജീവനക്കാർ

കൊടിഞ്ഞി ഫൈസൽ കൊല്ലപ്പെട്ടത് 'യുവാവ് വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയിൽ' എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്; ടി.പിയെ 51 വെട്ടിൽ തീർത്തത് ദേശാഭിമാനിക്ക് ഉൾപേജിൽ സിംഗിൾ കോളം വാർത്തയായിരുന്നു; റിയാസ്മൗലവി, ഷുഹൈബ്, ഷുക്കൂർ, സെനുദ്ദീൻ വധങ്ങങ്ങളൊന്നും മാധ്യമം ലീഡാക്കിയിട്ടില്ല; അതുപോലെ അഭിമന്യുവധവും ലീഡാക്കിയില്ലെങ്കിലും ഒന്നാം പേജിൽ വലിയ സൂപ്പർ ലീഡ് പരിഗണനയോടെ നൽകി, പിഎം മനോജിന്റെ നേതൃത്വത്തിൽ നടക്കുന്നത് ഹീനമായ കുപ്രചാരണമെന്ന് മാധ്യമം ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അഭിമന്യുവധത്തിൽ മാധ്യമമടക്കമുള്ള പത്രങ്ങൾ കവറേജ് കുറച്ചുവെന്ന് ഫേസ്‌ബുക്കിൽ നടക്കുന്ന പ്രചാരണത്തെ പൊളിച്ചടുക്കി മാധ്യമം ജീവനക്കാർ സോഷ്യൽ മീഡിയയിൽ. ഷുക്കൂർ,ഷുഹൈബ് തുടങ്ങിയ വധക്കേസുകളിലടക്കം തങ്ങൾ സ്വീകരിച്ച നിലപാടാണ് ഇവിടെയും തുടരുന്നതെന്നും മിക്ക എഡിഷനുകളിലും സൂപ്പർ ലീഡിന്റെ സ്വഭാവത്തിലാണ് വാർത്ത കാടുത്തതെന്നും അവർ വ്യക്തമാക്കുന്നു.ടിപി വധക്കേസ് ഉൾപേജിൽ സിംഗിൾകോളം വാർത്തയാക്കിയ ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്റർ പി എം മനോജിന്റെ നേതൃത്വത്തിലാണ് അപഹാസ്യമായ ഈ ഫേസ്‌ബുക്ക് കാമ്പയിൻ നടക്കുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

യുക്തിവാദി നേതാവ് ഇഎ ജബ്ബാറും മാധ്യമം, ചന്ദ്രിക, സിറാജ്, സുപ്രഭാതം എന്നീ മുസ്ലീ മാനേജ്മെന്റുകൾ നിയന്ത്രിക്കുന്ന പത്രങ്ങളും, മാതൃഭൂമി മനോരമയടക്കമുള്ള പത്രങ്ങളും അഭിമന്യുവധം റിപ്പോർട്ട് ചെയ്തതിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.എന്നാൽ ഇതിൽ മാധ്യമത്തിന്റെ ഒരു എഡിഷൻ മടക്കിയെടുത്ത് മുകൾഭാഗം മാത്രം പ്രദർശിപ്പിക്കുകയായിരുന്നെന്നാണ് മാധ്യമം ജീവനക്കാർ പറയുന്നത്.ഉൾപേജുകളിലും മറ്റ് പത്രങ്ങളേക്കാൾ വലിയ കവറേജാണ് അഭിമന്യുവധത്തിന് മാധ്യമം കൊടുത്ത്തെന്ന് തെളിവുസഹിതം അവർ ചൂണ്ടിക്കാട്ടുന്നു.

മാധ്യമം സബ് എഡിറ്റർ സ്വാലിഹ് അബ്ദുല്ല എഴുതിയ ഫേസ്‌ബുക്ക്പോസ്റ്റ് ഇങ്ങനെയാണ്.

ഇനി തെളിവുകൾ സംസാരിക്കട്ടെ!

അഭിമന്യു വധം റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമത്തിനെതിരെ ദേശാഭിമാനി റസി.എഡിറ്റർ പിഎം മനോജ്് തുടങ്ങി വെച്ച ഒരു തെറ്റിദ്ധരിപ്പിക്കൽ കാമ്പയിൻ എആ യിൽ ഇപ്പോഴും സജീവമാണല്ലോ. സത്യം പുറത്തു വന്നിട്ടും ഈ വ്യാജ പ്രചരണത്തിൽ നിന്ന് പിന്മാറാൻ ചിലർ സന്നദ്ധമല്ലെന്ന് തന്നെയാണ് മാധ്യമത്തിന്റെ അരപ്പേജ് മറച്ച് വച്ച് നടക്കുന്ന ആ പ്രചരണം വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തിൽ ചിലത് ചൂണ്ടിക്കാട്ടാതെയും മറ്റു ചിലത് ചോദിക്കാതെയും വയ്യ.
- - - - - - -
1) ഇവിടെ മതം മാറിയതിന് കൊടിഞ്ഞിയിൽ ഫൈസൽ എന്ന യുവാവിനെ വെട്ടിക്കൊന്നിട്ടുണ്ട്. അന്ന് മാധ്യമം അത് ലീഡ് ന്യൂസാക്കിയിട്ടില്ല. ദേശാഭിമാനി ഉൾപ്പെടെയുള്ള മറ്റ് പത്രങ്ങളും തഥൈവ. (മാതൃഭൂമിയിൽ അത് 'യുവാവ് വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയിൽ' ആയിരുന്നു)

2) ഇവിടെ മതവെറി മൂത്തവർ പള്ളിയിൽ കയറി റിയാസ് മൗലവിയെ വക വരുത്തിയിട്ടുണ്ട്. അന്നും മാധ്യമം അത് ലീഡ് ന്യൂസ് ആക്കിയിട്ടില്ല. മറ്റു മുഖ്യധാരാ പത്രങ്ങൾക്കും അങ്ങനെ തന്നെ.

3) നാടിനെ നടുക്കിയ ദാരുണ സംഭവമായിരുന്നു ഫഹദ് എന്ന എട്ടു വയസ്സുകാരനെ ഒരു വർഗീയ വാദി തല വെട്ടിപ്പിളർത്തി പട്ടാപ്പകൽ കൊന്നത്. ആ വാർത്തയും മാധ്യമത്തിന് ലീഡായിരുന്നില്ല. മാതൃഭൂമി, മനോരമ തുടങ്ങി മറ്റാരും അത് ലീഡാക്കിയിട്ടില്ല.

4) ഇവിടെ പാർട്ടി മാറിയതിന് ടി.പിയെ 51 വെട്ടിൽ തീർത്തപ്പോഴും മാധ്യമത്തിന് ലീഡായിരുന്നില്ല. ( പിഎം മനോജ് സാറിന്റെ ദേശാഭിമാനിക്കത് ഉൾപേജിൽ സിംഗിൾ കോളം വാർത്തയായിരുന്നു)

5) ഇവിടെ ഷുഹൈബിനെയും ഷുക്കൂറിനെയും സൈനുദ്ദീനെയും ഒന്നിനു പിറകെ ഒന്നായി വകവരുത്തിയപ്പോഴും മാധ്യമം അത് ലീഡാക്കിയിട്ടില്ല.

6 ) കണ്ണൂർ കൊലപാതകത്തിലെ ഭീകരാധ്യായവും ദാരുണ സംഭവവുമായ അമ്മു അമ്മ / ഷിഹാബ് വധക്കേസ് പോലും പല മാധ്യമങ്ങൾക്കും ലീഡായിരുന്നില്ല. .

അതിനാൽ, സ്വാഭാവികമായും അഭിമന്യു വധവും മാധ്യമം ലീഡാക്കിയിട്ടില്ല. എങ്കിലും ഒന്നാം പേജിൽ സൂപ്പർ ലീഡ് പരിഗണനയോടെ, 7 കോളം 20 സെന്റിമീറ്റർ വ്യാപ്തിയിൽ ഈ വാർത്ത വിന്യസിച്ചു. (അതായത്, കേരളത്തിൽ നടന്ന രാഷ്ട്രീയ, വർഗീയ കൊലപാതകങ്ങളിൽ പലതിനും നൽകാത്ത പരിഗണന ഈ സംഭവത്തിന് മാധ്യമം നൽകി )

എന്നാൽ, മേൽപ്പറഞ്ഞ കൊലപാതക വാർത്തകളൊന്നും ലീഡാക്കാതിരുന്ന ദേശാഭിമാനിയും മാതൃഭൂമിയും ഉൾപ്പെടെയുള്ള മറ്റു പത്രങ്ങൾ എന്തുകൊണ്ടായിരിക്കും അഭിമന്യുവധം മാത്രം ലീഡിന് തെരഞ്ഞെടുത്തത്? എന്താണ് എട്ടു വയസു മുതൽ 80 വയസ്സുവരെയുള്ളവരെ വെട്ടിക്കൊന്ന 'പുരോഗമന രാഷ്ട്രീയ, വർഗീയ' പാരമ്പര്യമുള്ള കേരളത്തിൽ ഈ ഒരു കൊലപാതകത്തിന് മാത്രം അവർ കണ്ട special treatmenat.

അപ്പോൾ സുഹൃത്തുക്കളേ, എന്തിനു വേണ്ടിയെന്നറിയാതെ വെട്ടിനുറുക്കപ്പെടുന്ന പാവങ്ങളെകുറിച്ചുള്ള വാർത്തകളിൽ പോലും മത, രാഷ്ട്രീയ കളങ്ങൾ വരച്ച് വേർത്തിരിവ് കാണിക്കുന്നത് യഥാർഥത്തിൽ ആരാണ്?

മതം നോക്കി, കൊടി നോക്കി ചില കൊലപാതകങ്ങൾ വിശുദ്ധവും മറ്റു ചിലത് ഹീനവുമായി വേർത്തിരിച്ച് ക്രിമിനലുകൾക്ക് വളമിടുന്നത് ആരാണ്?

ചിത്രം 1: കൊച്ചിയിൽ കാംപസ് ഫ്രണ്ടുകാർ അഭിമന്യുവിനെ കൊലപ്പെടുത്തിയ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രം പേജ് 1 (കൊച്ചി എഡിഷൻ)

ചിത്രം 2: കാസർകോട് പള്ളിയിൽ റിയാസ് മൗലവിയെ ആർഎസ്‌കാർ കൊലപ്പെടുത്തിയ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമം പേജ് 1 (കണ്ണൂർ, കാസർകോട് എഡിഷൻ)

ചിത്രം 3: കണ്ണൂർ എടയന്നുരിൽ ഷുഹൈബിനെ ആർഎസ്‌കാർ വധിച്ച വാർത്ത വന്ന മാധ്യമം പേജ് 1 (കണ്ണൂർ എഡിഷൻ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP