Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തപ്പോൾ ഭാര്യയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ഭർത്താവ്; കേസായപ്പോൾ ഒളിവിൽ പോയ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി; അറബ് യുവാവിനെ ശിക്ഷയ്ക്കു ശേഷം നാടുകടത്താനും ഉത്തരവ്

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തപ്പോൾ ഭാര്യയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ഭർത്താവ്; കേസായപ്പോൾ ഒളിവിൽ പോയ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി; അറബ് യുവാവിനെ ശിക്ഷയ്ക്കു ശേഷം നാടുകടത്താനും ഉത്തരവ്

അജ്മാൻ: അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയുടെ നഗ്‌നചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഭർത്താവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.സംഭവം കേസായതോടെ ഒളിവിൽ പോയ യുവാവിന് അജ്മാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറു മാസത്തെ ജയിൽശിക്ഷയും 100,000 ദിർഹം പിഴയുമാണ് അറബ് യുവാവിനെതിരേ ഭാര്യയുടെ പരാതിയിൽ ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി തീർന്നാൽ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സ്വകാര്യതാ ലംഘനം, വൈവാഹിക രഹസ്യങ്ങൾ പുറത്തുവിടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ കേസിലാണ് ശിക്ഷാ വിധി. ഭർത്താവ് ഭർതൃമതിയായി ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ട ഭാര്യ അതേപ്പറ്റി ചോദ്യം ചെയ്തതിനാണ് പ്രതികാരമായി വാട്സ്ആപ്പ്, ഐഎംഒ എന്നിവ വഴി ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിനൊപ്പം ഭാര്യയെ മോശമായി പരാമർശിച്ചുള്ള ടെക്സ്റ്റ് മെസേജുകളും അയച്ചതായി കണ്ടെത്തി.

കടുത്ത മദ്യപാനിയായിയായിരുന്നു ഇയാൾ. തന്റെ മദ്യപാനത്തെ കുറിച്ചോ കാമുകിയുമായുള്ള ബന്ധത്തെക്കുറിച്ചോ ചോദ്യം ചെയ്താൽ നഗ്‌നചിത്രങ്ങൾ പുറത്തു വിടുമെന്ന് പറഞ്ഞ് ഇയാൾ നേരത്തേ തന്നെ ഭീഷണിപ്പെടുത്തുമായിരുന്നെന്ന് യുവതി കോടതിയിൽ മൊഴി നൽകി.

സംഭവം നടന്ന ദിവസം മദ്യപിച്ച് വീട്ടിൽ വൈകി വന്ന ഭർത്താവിന്റെ ഫോണിൽ നിന്നാണ് ഭാര്യ വിവരം അറിഞ്ഞത്. ഭാര്യയുടെ ചിത്രങ്ങൾ അയച്ചതായി കാമുകിക്കയച്ച ടെക്സ്റ്റ് മെസേജുകൾ ഇവർ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം താൻ മനസ്സിലാക്കിയെന്നറിഞ്ഞ ഭർത്താവ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതായും കുട്ടികളുമായി വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും യുവതി പറഞ്ഞു.

അന്ന് രാത്രി കോർണിഷിലാണ് കുട്ടികൾക്കൊപ്പം കഴിച്ചുകൂട്ടിയതെന്നും യുവതി പറഞ്ഞു. പിന്നീട് ബന്ധുവിന്റെ സഹായത്തോടെയാണ് ഭർത്താവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അഭാവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP