Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ട് മരണവും വ്യാപക കൃഷി നാശവും; 36 വീടുകൾ പൂർണമായി നശിച്ചു; ഏറ്റവും അധികം മഴ എറണാകുളത്ത്; ശനിയാഴ്ച വരെ മഴ തുടരുമെന്ന് റിപ്പോർട്ട്; മരണം മലപ്പുറത്തും തിരുവനന്തപുരത്തും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ട് മരണവും വ്യാപക കൃഷി നാശവും; 36 വീടുകൾ പൂർണമായി നശിച്ചു; ഏറ്റവും അധികം മഴ എറണാകുളത്ത്; ശനിയാഴ്ച വരെ മഴ തുടരുമെന്ന് റിപ്പോർട്ട്; മരണം മലപ്പുറത്തും തിരുവനന്തപുരത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുരുന്നതിനിടയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. പല ഭാഗങ്ങളിലും പുഴകൾ കവിഞ്ഞൊഴുകുന്നുണ്ട്.മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് ഷംസുദ്ദീന്റെ ഏക മകൻ മുഹമ്മദ് ഷാമിൽ വീടിന് സമീപത്തെ തോട്ടിലെ ഒഴുക്കിൽപെട്ടാണ് മരിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയും മരിച്ചു. സംസ്ഥാനത്ത് 36 വീടുകൾ പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു. ദുരന്തനിവാരണ അഥോറിറ്റി പ്രഖ്യാപിച്ചിരുന്ന അതിശക്തമായ മഴ മുന്നറിയിപ്പ് ബുധനാഴ്ച അവസാനിച്ചു.

അതേ സമയം സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. എറണാകുളം ജില്ലയിലെ പിറവത്താണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്- 16 സെന്റീമീറ്റർ. വയനാട് വൈത്തിരിയിൽ 15 സന്റെീമീറ്ററും പാലക്കാട്, കോട്ടയം ജില്ലയിലെ കോഴ, വൈക്കം എന്നിവിടങ്ങളിൽ 13 സന്റെീമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും രണ്ട് സന്റെീമീറ്ററാണ് മഴ.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബിക്കടലിന്റെ വടക്കുഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായി ശക്തമായ മഴ ലഭിച്ചാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയുണ്ടാകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP