Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റോജർ ഫെഡറർ വിംബിൾഡൺ ടെന്നീസിൽ നിന്ന് പുറത്ത്; തോൽവി വഴങ്ങിയത് ആദ്യ രണ്ട് സെറ്റുകൾക്ക് മുന്നിട്ട് നിന്ന ശേഷം; ഫെഡററെ അട്ടിമറിച്ചത് സൗത്താഫ്രിക്കൻ താരം കെവിൻ ആൻഡേഴ്‌സൺ

റോജർ ഫെഡറർ വിംബിൾഡൺ ടെന്നീസിൽ നിന്ന് പുറത്ത്; തോൽവി വഴങ്ങിയത് ആദ്യ രണ്ട് സെറ്റുകൾക്ക് മുന്നിട്ട് നിന്ന ശേഷം; ഫെഡററെ അട്ടിമറിച്ചത് സൗത്താഫ്രിക്കൻ താരം കെവിൻ ആൻഡേഴ്‌സൺ

സ്പോർട്സ് ഡെസ്‌ക്‌

ലണ്ടൻ: ഒന്നാം സീഡ് റോജർ ഫെഡറർ വിംബിൾഡൺ ടെന്നീസിൽ നിന്ന് പുറത്ത്. അഞ്ചു സെറ്റ് നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണാണ് ഫെഡററെ പരാജയപ്പെടുത്തിയത്. സ്‌കോർ: 2-6, 6-7, 7-5, 6-4,13-11.വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് എട്ടാം സീഡായ ആൻഡേഴ്സൺ ഫെഡററെ വീഴ്‌ത്തിയത്. ആദ്യ രണ്ട് സെറ്റ് ഫെഡറർ നേടിയെങ്കിലും മൂന്നും നാലും സെറ്റുകളിൽ ആൻഡേഴ്സൺ തിരിച്ചുവന്നു. ഒടുവിൽ അഞ്ചാം സെറ്റ് ടൈബ്രേക്കർ വരെ നീണ്ടു. മൂന്നാം സെറ്റിൽ ഫെഡറർക്ക് മാച്ച് പോയിന്റ് ലഭിച്ചിരുന്നു. ആ സമ്മർദ ഘട്ടത്തേയും ആൻഡേഴ്സൺ അതിജീവിച്ചു. ഫെഡറർക്കാകട്ടെ ആ മുൻതൂക്കം നിലനിർത്താനുമായില്ല.

എയ്സിലായിരുന്ന ആൻഡേഴ്സണ് ആധിപത്യം. 28 എയ്സുകൾ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ റാക്കറ്റിൽ നിന്ന് പിറന്നപ്പോൾ ഫെഡറർ 16 എയ്സുകളുതിർത്തു. കഴിഞ്ഞ വർഷം യു.എസ് ഓപ്പണിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരമെത്തിയിരുന്നു. അന്ന് മൂന്നു സെറ്റിനുള്ളിൽ റാഫേൽ നഡാലിനോട് പരാജയപ്പെടുകയായിരുന്നു. ആദ്യമായാണ് ആൻഡേഴ്സൺ വിംബിൾഡണിന്റെ സെമിഫൈനലിലെത്തുന്നത്.

അതേസമയം ജപ്പാനീസ് താരം കെയ് നിഷികോരിയെ പരാജയപ്പെടുത്തി രണ്ടാം സീഡ് ജോകോവിച്ച് സെമിഫൈനലിലെത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ദ്യോകോവിച്ചിന്റെ വിജയം. സ്‌കോർ: 6-3,3-6, 6-2,6-2.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP