Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പറക്കും കാറുകൾക്ക് പിന്നാലെ പറക്കും ട്രെയിനുകളും വരുന്നു; വിമാനം ട്രെയിനുകളാക്കി മാറ്റി ഓരോ പ്രദേശത്തേക്കും ഓടുന്ന സാങ്കേതിക വിദ്യയുമായി ഒരു കമ്പനി

പറക്കും കാറുകൾക്ക് പിന്നാലെ പറക്കും ട്രെയിനുകളും വരുന്നു; വിമാനം ട്രെയിനുകളാക്കി മാറ്റി ഓരോ പ്രദേശത്തേക്കും ഓടുന്ന സാങ്കേതിക വിദ്യയുമായി ഒരു കമ്പനി

വിമാനയാത്രകൾക്ക് വിപ്ലവകരമായ പരിഷ്‌കാരമേകുന്ന ഒരു പദ്ധതിയുമായി അക്കാ ടെക്നോളജീസ് എന്ന കമ്പനി രംഗത്തെത്തി. അവർ തയ്യാറാക്കിയിരിക്കുന്ന പുതിയ 'ലിങ്ക് ആൻഡ് ഫൈ്ല' എന്ന എയർക്രാഫ്റ്റ് ഡിസൈൻ വിമാനത്തിന്റെയും ട്രെയിനിന്റെയും സാധ്യതകളെ കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പ്രകാരം പറക്കും കാറുകൾക്ക് പിന്നാലെ പറക്കും ട്രെയിനുകളും യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിമാനം ട്രെയിനുകളാക്കി മാറ്റി ഓരോ പ്രദേശത്തേക്കും ഓടുന്ന സാങ്കേതിക വിദ്യയുമാണിത്. വിമാനമാണെങ്കിലും പ്രാദേശിക സ്റ്റേഷനുകളിൽ പോലും ആളുകളെ ഇറക്കാനും കയറ്റാനും സാധിക്കുന്ന സാങ്കേതിക വിദ്യയുടെ ഡിസൈനാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്.

ഇതിന്റെ ചിറകുകൾ നീക്കം ചെയ്യാനും വീണ്ടും കൂട്ടിയോജിപ്പിക്കാനും സാധ്യമാണെന്നാണ് ഏറ്റവും വലിയ സൗകര്യവും പ്രത്യേകതയും.തങ്ങളുടെ ഈ കൺസപ്റ്റ് എയറോസ്പേസ് കമ്പനികളുടെ ശ്രദ്ധ ആകർഷിക്കുമെന്നും തൽഫലമായി അവർ തങ്ങൾ നിർമ്മിക്കുന്ന ഭാവി മോഡലുകളിൽ ഇത് പ്രാവർത്തികമാക്കുമെന്നുമാണ് അക്കാ ടെക്നോളജീസ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഈമോഡലുമായി ബന്ധപ്പെട്ട അക്ക പ ുറത്തിറക്കിയിരിക്കുന്ന കൺസപ്റ്റ് വീഡിയോക്ക് എയറോസ്പേസ് ഫെസ്റ്റിവർ എടോയ്ലെസിൽ വച്ച് പ്രൊഡക്ട് മാർക്കറ്റിങ് കാറ്റഗറിയിൽ മികച്ച ഫിലിമിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഈ പാസഞ്ചർ/ ഫ്രെയ്റ്റ് പോഡിന് ചിറകുകൾ വേർപെടുത്താൻ സാധിക്കുന്നതെങ്ങനെയെന്നും തുടർന്ന് ടാർമാകിൽ ഓടുന്നതെങ്ങനെയെന്നും ഈ വീഡിയോയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. പറക്കാനും ഓടാനും സഹായിക്കുന്ന സാങ്കേതിക വിദ്യകൾ ഇതിൽ വളരെ സമർത്ഥമായിട്ടാണ് സംയോജിപ്പിച്ചിരിക്കുന്നത്.ലിങ്ക് ആൻഡ് ഫ്ലൈ ഡിസൈൻ ഒരു പക്ഷേ പൂർണമായി ആരും നടപ്പിലാക്കിയില്ലെങ്കിലും ഈ ഡിസൈന്റെ വിവിധ വശങ്ങൾ ഉപയോഗപ്പെടുത്തി എയർ ട്രാവലിനെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിമാനങ്ങൾ കൂടുതൽ കാര്യക്ഷമത കൈവരിക്കേണ്ടിയിരിക്കുന്നുവെന്നും അവയുണ്ടാക്കുന്ന മലിനീകരണവും ശബ്ദവും കുറയ്ക്കേണ്ടിയിരിക്കുന്നുവെന്നുമാണ് അക്കായുടെ സിഇഒ ആയ മൗറൈസ് റിക്കി പറയുന്നത്. ഇതിനുള്ള സാധ്യതയാണ് പുതിയ സാങ്കേതിക വിദ്യയിലൂടെ തങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 39,800 അടി ഉയരത്തിൽ പറക്കാൻകഴിയുന്ന വിമാനമായിരിക്കും പുതിയ ഡിസൈൻ പ്രകാരം തയ്യാറാക്കാൻ സാധിക്കുന്നത്. അതേ സമയം അതിന് നിലത്തൂടെ മണിക്കൂറിൽ 600 മൈൽ വേഗതയിൽ കുതിച്ചോടാനും സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP