Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർദ്ധ രാത്രി കഴിഞ്ഞ് കടലിൽ നിന്നും മണലൂറ്റൽ: പുലർച്ചേ നാല് മണിയോടെ മരം വെട്ടൽ; സൈനികരുടെ മണലൂറ്റലിന് പിന്നിൽ അഴിമതിയോ? ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ നടപടികൾ തീർത്തും നിയമരാഹിത്യമെന്ന് കണ്ണൂർ കളക്ടറും; വനം വകുപ്പിന്റെ അനുമതി വാങ്ങാതെ ഫർണിച്ചർ ആവശ്യത്തിന് വേണ്ടിയുള്ള മരം മുറിയും സംശയാസ്പദം; പട്ടാളക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ഭയമോ? മണലൂറ്റിന്റേയും തടിക്കടത്തിന്റേയും ദൃശ്യങ്ങൾ മറുനാടൻ പുറത്തുവിടുന്നു

അർദ്ധ രാത്രി കഴിഞ്ഞ് കടലിൽ നിന്നും മണലൂറ്റൽ: പുലർച്ചേ നാല് മണിയോടെ മരം വെട്ടൽ; സൈനികരുടെ മണലൂറ്റലിന് പിന്നിൽ അഴിമതിയോ? ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ നടപടികൾ തീർത്തും നിയമരാഹിത്യമെന്ന് കണ്ണൂർ കളക്ടറും; വനം വകുപ്പിന്റെ അനുമതി വാങ്ങാതെ ഫർണിച്ചർ ആവശ്യത്തിന് വേണ്ടിയുള്ള മരം മുറിയും സംശയാസ്പദം; പട്ടാളക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ഭയമോ? മണലൂറ്റിന്റേയും തടിക്കടത്തിന്റേയും ദൃശ്യങ്ങൾ മറുനാടൻ പുറത്തുവിടുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: അർദ്ധ രാത്രി കഴിഞ്ഞ് കടലിൽ നിന്നും മണലൂറ്റൽ. പുലർച്ചേ നാല് മണിയോടെ മരം വെട്ടൽ. ഏതെങ്കിലും മാഫിയാ സംഘമല്ല ഇതിന് പിറകിൽ. സാക്ഷാൽ ഇന്ത്യൻ പട്ടാളം. ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ കണ്ണൂർ ആസ്ഥാനത്ത് നടക്കുന്നത് തീർത്തും നിയമരാഹിത്യം. ഈ പട്ടാള വിഭാഗത്തിന് മണൽ വേണമെങ്കിൽ ജില്ലാ കലക്ടറെ സമീപിച്ച് അഴീക്കൽ പോർട്ടിൽ നിന്നും ഇത് വാങ്ങാം.

എന്നാൽ അർദ്ധ രാത്രിയുടെ മറവിൽ ഒരു കാലത്ത് കണ്ണൂരിന്റെ വിനോദ സഞ്ചാരികളുടെ പറുദീസയായ ബേബി ബീച്ചിൽ നിന്നും മണലൂറ്റിയെടുക്കുകയാണ്. ഈ മണൽ എന്തിനെന്ന ചോദ്യത്തിന് മറുപടിക്കു പോലും ഡി.എസ്. സി. അധികൃതർ വിഷമിക്കുകയാണ്. ചില നിർമ്മാണാവശ്യങ്ങൾക്ക് വേണ്ടിയാണെന്നാണ് മണൽ എന്ന് പറയുന്നു. പിന്നീട് ഫയർ ഫെറ്റിങിന് വേണ്ടിയാണെന്നും. വോളിബോൾ ക്വാർട്ടിൽ വിരിക്കാനാണെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ.

ഇതിനെല്ലാം മണൽ വേണമെങ്കിൽ നിയമാനുസൃത മാർഗ്ഗത്തിലൂടെ എന്തുകൊണ്ട് മണലെടുക്കുന്നില്ല. പുറം കടലിലൂടെ പോകുന്ന മത്സ്യ തൊഴിലാളികൾ ഇത് കാണാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. നേരത്തെ ഈ പട്ടാള ആസ്ഥാനത്തെ സമീപത്തെ ബീച്ചിൽ പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നു. എന്നാൽ ഇതുകൊട്ടിയടച്ചിട്ട് വർഷങ്ങളായി. പിന്നെ അവിടെ നടക്കുന്ന കാര്യങ്ങളൊന്നും ബാഹ്യലോകം അറിയുന്നില്ല. കടലിൽ നിന്നോ കരയിൽ നിന്നോ മണലെടുക്കാൻ പൊതു സ്ഥാപനങ്ങൾക്കോ സ്വകാര്യ സ്ഥാപനങ്ങൾക്കോ അവകാശമില്ല. അതുകൊണ്ടു തന്നെ നിയമങ്ങളറിഞ്ഞിട്ടും നാടുറങ്ങിക്കിടക്കുമ്പോൾ 30 അംഗ പട്ടാളക്കാരുമായി ബക്കറ്റിൽ മണലെടുപ്പിച്ച് നിയമം ലംഘിക്കുകയാണ്. നിയമവിരുദ്ധമായി മണലെടുത്താൽ വാഹനം പിടിച്ചെടുക്കാനും പിഴവിധിക്കാനും തദ്ദേശ ഭരണ സംവിധാനമുണ്ട്.

എന്നാൽ ഈ മേഖല കന്റോൺമെന്റ് ഏരിയാ ആയതിനാൽ അവിടേയും പട്ടാള ഭരണത്തിന്റെ മേധാവിത്യമാണ്. കന്റോൺമെന്റ് ചെയർമാൻ പട്ടാളമേധാവിയും വൈസ് ചെയർമാൻ തദ്ദേശത്തെ സിവിലിയനുമാണ്. നിലവിൽ അഴീക്കൽ പോർട്ടിലെ അഞ്ച് പഞ്ചായത്തുകളിൽ നിന്നാണ് മണലെടുക്കാൻ അനുമതിയുള്ളത്. മാട്ടൂൽ, പാപ്പിനിശ്ശേരി, വളപട്ടണം, നാറാത്ത്, അഴീക്കോട്, എന്നിവിടങ്ങളിൽ നിന്നു മാത്രം. പകൽ സമയം മാത്രമാണ് മണൽ വാരാൻ അനുമതി. അതും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ. മണൽ കൊണ്ടു പോകുന്നതും പകൽ സമയങ്ങളിലായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ നിയമങ്ങളുടെയെല്ലാം ലംഘനമാണ് കണ്ണൂരിൽ പട്ടാളം ചെയ്യുന്നത്. കരയിൽ നിന്നും 12 നോട്ടിക്കൽ മൈൽ ദൂരം വരെ സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിലാണ്. അതുകൊണ്ടു തന്നെ ഈ അനധികൃത മണലൂറ്റലിനെതിരെ സംസ്ഥാന സർക്കാറിന് നടപടിയെടുക്കാം.

ഇങ്ങിനെ മണലെടുക്കുന്നുണ്ടെങ്കിൽ അത് കുറ്റകരമാണെന്നും നടപടിയെടുക്കേണ്ടതുണ്ടെന്നും ഡിസാസ്റ്റർ മാനേജ്മെന്റ് ഡപ്യൂട്ടി കലക്ടർ എം. കെ. എബ്രഹാം മറുനാടൻ മലയാളിയോട് പറഞ്ഞു. 200 മീറ്റർ നീളത്തിലുള്ള ബേബി ബീച്ചിൽ നിന്നാണ് പട്ടാളത്തിന്റെ മണലൂറ്റൽ മേഖല. കണ്ണൂരിലെ കടലോരത്ത് ഭൂരിഭാഗവും പാറ പ്രദേശമാണ്. മറ്റുള്ളവ വ്യൂ പോയിന്റുകളും. എന്നിട്ടും ഡി.എസ്.സി. സെന്ററിന്റെ നിർമ്മാണ പ്രവർത്തനത്തിനെന്നു പറഞ്ഞ് മണലെടുക്കുന്നു. ഈ മണൽ ഗസ്റ്റ് റൂം, പാർക്ക് വ്യൂ പോയിന്റ്, ക്യാമ്പസ്, എന്നീ നിർമ്മാണത്തിന് ഉപയോഗിക്കുന്നതായാണ് വിവരം. ഇതിനെല്ലാം കരസേനാ വിഭാഗത്തിൽ നിന്നും മതിയായ ഫണ്ടും അനുവദിക്കുന്നുണ്ട്. എന്നിട്ടും കടൽ മണൽ ഊറ്റുന്നതിന്റെ പിന്നിലെ ദുരൂഹതയെന്താനാണ് ഉയരുന്ന ചോദ്യം.

മുൻകാലങ്ങളിൽ ഡി.എസ്. സി. സെന്ററുകളിൽ നട്ടു വളർത്തിയ മരങ്ങളും വ്യാപകമായി മുറിച്ചു മാറ്റുന്നുണ്ട്. ഇതിനും നിയമാനുസൃതമായി വനം വകുപ്പിന്റെ അനുമതി വാങ്ങിയിട്ടില്ല. ഫർണിച്ചർ ആവശ്യത്തിന് വേണ്ടിയാണ് മരം മുറിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ എന്തുകൊണ്ട് നിയമപരമായി വനം വകുപ്പിനെ അറിയിച്ച് ഇവ വെട്ടുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. കടലിലെ ഉപ്പു മണൽ കൊണ്ടാണ് കെട്ടിടം പണിയുന്നതെങ്കിൽ അതിന്റെ ഉറപ്പ് സംബന്ധിച്ച് അധികാരികൾക്ക് വിവരമില്ലേ? കടലിലൂടെ പോകുന്ന മത്സ്യ തൊഴിലാളികൾ ഇതെല്ലാം ദിനംപ്രതി കാണുന്നു. പട്ടാളം ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് അധികാരികൾ കാണുന്നില്ലേ എന്നാണ് അവരുടെ ചോദ്യം.

അഴിമതി തടയാൻ ലക്ഷ്യമിട്ട് 37 നിർദ്ദേശങ്ങൾ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പുറപ്പെടുവിച്ചിട്ടുണ്ട്. അഴിമതി നടത്തുന്ന സേനാംഗങ്ങൾ ആരായാലും റാങ്കും പദവിയും നോക്കാതെ ഒഴിവാക്കുമെന്നും പെൻഷൻ പോലും നൽകാതെ പുറത്താക്കുമെന്നും കഴിഞ്ഞ ദിവസം റാവത്ത് പ്രസ്താവിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP