Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

15ഉം 17ഉം വയസ്സുള്ള രണ്ട് മക്കളെ പീഡിപ്പിക്കാൻ കൂട്ടുനിന്നത് സ്വന്തം അമ്മ; പിടിയിലായ പ്ലാന്ററെ രക്ഷിച്ചെടുക്കാൻ മൊഴിമാറ്റാൻ പ്രേരിപ്പിച്ചത് സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖന്റെ പേഴ്‌സണൽ സ്റ്റാഫ്; നിർഭയ സെന്ററിൽ നിന്ന് കുട്ടികളെ ഇറക്കികൊണ്ടുവരാൻ കൂട്ട് ബാലവകാശ കമ്മീഷൻ അംഗമായ സിസ്റ്ററും വെൽഫയർ കമ്മിറ്റി അംഗമായ ഫാദറും; ഒടുവിൽ കുട്ടികൾക്ക് വീണ്ടും പീഡനം; സർക്കാരും പീഡകർക്ക് ഒപ്പമോ? വേട്ടക്കാരന്റെ പരാതി കേട്ട് ഇരയെ വിട്ടുകൊടുക്കാനാവുമോ? മറുനാടൻ അന്വേഷണ പരമ്പര തുടങ്ങുന്നു

15ഉം 17ഉം വയസ്സുള്ള രണ്ട് മക്കളെ പീഡിപ്പിക്കാൻ കൂട്ടുനിന്നത് സ്വന്തം അമ്മ; പിടിയിലായ പ്ലാന്ററെ രക്ഷിച്ചെടുക്കാൻ മൊഴിമാറ്റാൻ പ്രേരിപ്പിച്ചത് സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖന്റെ പേഴ്‌സണൽ സ്റ്റാഫ്; നിർഭയ സെന്ററിൽ നിന്ന് കുട്ടികളെ ഇറക്കികൊണ്ടുവരാൻ കൂട്ട് ബാലവകാശ കമ്മീഷൻ അംഗമായ സിസ്റ്ററും വെൽഫയർ കമ്മിറ്റി അംഗമായ ഫാദറും; ഒടുവിൽ കുട്ടികൾക്ക് വീണ്ടും പീഡനം; സർക്കാരും പീഡകർക്ക് ഒപ്പമോ? വേട്ടക്കാരന്റെ പരാതി കേട്ട് ഇരയെ വിട്ടുകൊടുക്കാനാവുമോ? മറുനാടൻ അന്വേഷണ പരമ്പര തുടങ്ങുന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: മഴ നനയാതിരക്കാൻ അരമനയിലേക്ക് കയറിനിന്ന ഒരു പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഫാദർ റോബിൻ വടക്കുംചേരിയെ സംരക്ഷിക്കാൻ കുട്ടികൾക്കായുള്ള സമിതികളും, ആ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ രഹസ്യമായി വളർത്താൻ കന്യസ്ത്രീകളും വരെ കൂട്ടുനിന്ന നാടാണിത്. കൊട്ടിയുർ പീഡനത്തിൽ സർക്കാർ സംവിധാനങ്ങളും പങ്കാളിയായി എന്നതിന്റെ വിവരങ്ങൾ പുറത്തുന്നപ്പോൾ അമ്പരന്ന കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലക്കുന്ന ഒരു പീഡന കഥകൂടിയാണ് മറുനാടൻ മലയാളി ഇപ്പോൾ പുറത്തുവിടുന്നത്. ഓരോ ദിവസവും നിരവധി പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്ന നമ്മുടെ നാട്ടിൽ ഒരിക്കൽ പീഡിപ്പിക്കപ്പെട്ട കുട്ടികൾ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. രക്ഷകരാകേണ്ട സർക്കാർ സംവിധാനങ്ങൾ പലപ്പോഴും പലരുടെയും ചട്ടുകങ്ങളായി പ്രവർത്തിക്കുമ്പോൾ ഈ കുട്ടികൾക്ക് കിട്ടുന്നത് സമാനതകളില്ലാത്ത ദുരിതങ്ങളാണ്.

ഇടുക്കിയിലെ ഹൈറേഞ്ചിൽ ഒരു പ്ലാന്ററിൽനിന്ന് പീഡനത്തിനിരയാത് പതിനഞ്ചും പതിനേഴും വയസ്സുമാത്രമുള്ള രണ്ട് സഹോദരിമാരായിരുന്നു. പീഡനത്തിന് കൂട്ടുനിന്നതോ സ്വന്തം അമ്മയും! കുട്ടികളുടെ മാനസിക വിഷമം കണ്ടുകൊണ്ട് അദ്ധ്യാപകരുടെ ഇടപെടലിൽ സംഭവം കേസാകുന്നു. പ്ലാന്ററും അമ്മയും അടക്കമുള്ളവർ പിടയിലാവുന്നു. കുട്ടികൾ നിർഭയ സെന്ററിലുമെത്തുന്നു. പിന്നീടാണ് ഈ കേസ് ഇല്ലാതാക്കാനും ഈ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചവരെയും ഒത്താശ ചെയ്തവരെയും രക്ഷിക്കാനും കളികൾ അരങ്ങേറുന്നത്. അവിടെനിന്ന് കുട്ടികളെ തിരിച്ച് വീട്ടിൽ തന്നെ എത്തിച്ച് മൊഴിമാറ്റിക്കുന്നതിന് നടത്തിയ ശ്രമങ്ങളിൽ ആരൊക്കെയാണ് കൂട്ടുനിന്നത് എന്നുകേട്ടാൽ ഞെട്ടിപ്പോവും.

സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച ഇരട്ടച്ചങ്കൻ പിണറായി വിജയന്റെ മന്ത്രിസഭയിലെ ഒരു പ്രമുഖന്റെ പേഴ്‌സണൽ സ്റ്റാഫ്, ബാലവകാശ കമ്മീഷൻ അംഗമായ കന്യാസ്ത്രീ, വെൽഫയർ കമ്മിറ്റി അംഗമായ ഫാദർ.. ഇങ്ങനെ നീളുന്നു അവരുടെ പട്ടിക. അവിടംകൊണ്ടും തീർന്നില്ല പീഡനങ്ങൾ. പീഡനക്കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി, നിർഭയ സെന്ററിൽനിന്ന് ഇങ്ങനെ പുറത്തിറക്കികൊണ്ടുവന്ന കുട്ടികളെ വീണ്ടും പീഡിപ്പിച്ചിരിക്കുന്നു.

അപ്പോൾ എവിടെയാണ് സ്ത്രീസുരക്ഷയുള്ളത്. ഇങ്ങനെ എത്ര പെൺകുട്ടികൾ സർക്കാർ സംരക്ഷണ കേന്ദ്രങ്ങളിൽനിന്ന് സെക്‌സ് റാക്കറ്റുകളിൽ എത്തിപ്പെട്ടിരിക്കും. എങ്ങനെയാണ് ഇവർക്കൊക്കെ ഇങ്ങനെ നഗ്‌നമായ നിയമ ലംഘനം നടത്താൻ കഴിയുന്നത്. മറുനാടൻ മലയാളി തയ്യാറക്കിയ പ്രത്യേക അന്വേഷണ റിപ്പോർട്ട് ഇന്നുമുതൽ മുതൽ

നീതിതേടി നിർഭയമാർ

സംഭവം നടക്കുന്നത് ഇടുക്കിയിലെ ഹൈറേഞ്ചിലാണ്. ഒരു മൂന്ന് വർഷം പിന്നോട്ട് പോണം ഈ ദുരന്തകഥയുടെ ചുരുളഴിക്കാൻ. കോട്ടയം പാല അണക്കര സ്വദേശിയായ ഷാർവി എന്ന പ്ലാന്ററും കൂട്ടരും ചേർന്ന് സഹോദരിമാരായ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ കടിച്ചുകീറിയ ക്രൂരമായ സംഭവം നടക്കുന്നത് ഹൈറേഞ്ചിൽ തന്നെയാണ്. കുമളിയിൽ സ്ഥലമെടുത്ത് പ്ലാന്റേഷൻ നടത്തുന്ന വ്യക്തിയാണ് ഷാർവി. ഹൈറേഞ്ചിലെ തന്നെ ഒരു സ്ത്രീയുമായുള്ള അടുപ്പമാണ് ഇയാളെ സ്‌കൂൾ വിദ്യാർത്ഥിനിയിലേക്ക് എത്തിച്ചത്.

ഷാർവിയുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ത്രീയുടെ 15,17 പ്രായമുള്ള രണ്ട് കുട്ടികളായിരുന്നു ഈ സംഭവത്തിലെ ദുരന്ത ബാല്യങ്ങൾ. രണ്ട് മക്കളേയും ഷാർവിക്കും കൂട്ടർക്കും അമ്മ തന്നെ കാഴ്ച വയ്ക്കുകയായിരുന്നു. ഒരിക്കലും ഇവർ രണ്ട് കുട്ടികളേയും ഒരുമിച്ച് കൊണ്ട് പോയിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും പീഡനത്തിനും കൊടിയ ഉപദ്രവത്തിനും ഇരയാകുന്നുണ്ടായിരുന്നുവെന്ന് പരസ്പരം അറിഞ്ഞിരുന്നുമില്ല. മുതിർന്ന കുട്ടിയെ അമ്മ നിരവധിപേർക്ക് കാഴ്ചവച്ചെങ്കിലും ഇളയ കുട്ടിയെ ഷാർവിക്ക് മുന്നിൽ മാത്രമെ അമ്മയെന്ന രാക്ഷസി എറിഞ്ഞ് കൊടുത്തിരുന്നുള്ളു. കുട്ടികളുടെ പിതാവിന് അമ്മ മക്കളെ ഇപ്രകാരം ഉപയോഗിക്കുന്ന വിവരം അറിയാമായിരുന്നുവെങ്കിലും പണം കണ്ട് കണ്ണ് മഞ്ഞളിക്കുന്ന അയാൾക്ക് അതൊരു പ്രശ്നമേ ആയിരുന്നില്ല.

സംഭവം പുറത്തറിഞ്ഞത് അദ്ധ്യാപകരുടെ ഇടപെടലിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ തന്നെ സംഭവത്തിന്റെ ഗൗരവം സ്വയം മനസ്സിലാക്കി അതിനെതിരെ പ്രതികരിക്കാൻ കുട്ടികൾക്ക് ധൈര്യമില്ലായിരുന്നു. എന്നാൽ സ്‌കൂളിൽ രണ്ട് കുട്ടികളുടേയും പെരുമാറ്റം കണ്ട് അദ്ധ്യാപകർക്ക് സംശയം തോന്നിയിരുന്നു. പിന്നീട് കുട്ടികളുമായി സംസാരിച്ച ശേഷം എന്താണ് നടന്നതെന്ന് ഇവർ മനസ്സിലാക്കുകയായിരുന്നു. ഇതിന് പിന്നാലെ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തു. പ്രവർത്തകരെത്തി കുട്ടികളെ കൂട്ടിക്കൊണ്ട് പോവുകയും പിന്നീട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്ലാന്റർ ഷാർവിയെ ഒന്നാം പ്രതിയായും കുട്ടികളുടെ അമ്മയെ രണ്ടാം പ്രതിയായും പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കുട്ടികളെ ഇടുക്കി നിർഭയ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.

മൊഴി മാറ്റാൻ പ്രതിയായ അമ്മയുടെ നിർബന്ധം

ഇടുക്കി നിർഭയയിൽ കഴിയുന്ന സമയത്ത് പെൺകുട്ടികളെ കൊണ്ട് നിർബന്ധിപ്പിച്ച് വീട്ടിലേക്ക് കൊണ്ട് പൊകാനുള്ള നീക്കങ്ങൾ നടത്തുകയായിരുന്നു വീട്ടുകാർ. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സ്വാധീനത്തിന്റെയും, ഷാർവി എന്ന പ്ലാന്ററുടെ പണവും ഉപയോഗിച്ചായിരുന്നു ഈ ഓപ്പറേഷൻ നടത്തിയത്. വീട്ടിൽ നിന്ന് നിരന്തരമുള്ള നിർബന്ധമായപ്പോൾ കുട്ടികൾക്ക് അത് സമ്മതിക്കുകയല്ലാതെ മറ്റ് മാർഗം ഉണ്ടായിരുന്നില്ല. ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായത്തോടെയാണ് ഇവർ കുട്ടികളെ വീണ്ടും തങ്ങൾക്കൊപ്പം കൊണ്ട് പോയത്. എന്നാൽ കേസിലെ രണ്ടാം പ്രതിയായ അമ്മ കൂടി ഉള്ള വീട്ടിലേക്കാണ് കൊണ്ട് പോയത് എന്നോർക്കണം.

പെൺകുട്ടികളുടെ 19 കാരനായ സഹോദരൻ കസ്റ്റോഡിയനായിട്ടാണ് അവരെ അയാൾക്കൊപ്പം പറഞ്ഞുവിട്ടത്. എന്നാൽ രണ്ടാം പ്രതിയായ അമ്മയും ഒന്നാംപ്രതി സ്ഥിരം സന്ദർശകനുമായ വീട്ടിൽ കുട്ടികൾ എങ്ങനെ സുരക്ഷിതരാകും എന്ന് ചിന്തിക്കാൻ വെൽഫെയർ കമ്മിറ്റി തയ്യാറായില്ലെന്ന് വേണം മനസ്സിലാക്കാൻ. ഈ വീട്ടിലെത്തിച്ച ശേഷം കുട്ടിയെ മൊഴിമാറ്റാൻ ഇവർ നിരന്തരം നിർബന്ധിക്കുകയായിരുന്നു. ഇതിനിടയിൽ നിർഭയ ക്യാമ്പിൽ നിന്നാണ് പെൺകുട്ടികൾ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ പാസ്സാകുന്നത്.

വീട്ടിലെത്തിച്ച ശേഷം നിർഭയ അധികൃതർ ഭയന്നത് പോലെ തന്നെ കുട്ടിയെ മൊഴി മാറ്റിക്കുക എന്നതായിരുന്നു പ്രധാന പരിപാടി. ഇതിനായി കുട്ടിയെ കൊടിയ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഈ സമയത്താണ് കുമളി പൊലീസ് കേസിൽ പ്രതികൾക്ക് വിചാരണ ആരംഭിക്കണമെന്ന് കാണിച്ച് സമൻസ് അയക്കുന്നത്. എന്നാൽ ഈ വിവരം അറിയിച്ചപ്പോൾ പെൺകുട്ടികളുടെ പിതാവ് പറഞ്ഞത് അതൊക്കെ ഒത്തു തീർപ്പായി, ആർക്കും പരാതി ഒന്നും ഇല്ല. നിങ്ങൾ പൊയ്ക്കോളു എന്നാണ്.

മൊഴി മാറ്റാൻ പ്രേരിപ്പിച്ച് സംസ്ഥാന മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫും

പെൺകുട്ടിയെ മൊഴി മാറ്റാൻ വീട്ടിലെത്തിച്ച ശേഷം നിരന്തരം ശ്രമിക്കുകയായിരുന്നു പ്ലാന്റർ ഷാർവിയും കൂട്ടരും. പെൺകുട്ടിയുടെ അമ്മും അച്ഛനും ചില അടുത്ത ബന്ധുക്കളും തന്റെയൊപ്പമായത് പ്ലാന്റർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. പിന്നീട് പല ഉന്നത ബന്ധങ്ങളും ഉപയോഗിച്ച് പെൺകുട്ടിയെ കൊണ്ട് മൊഴി മാറ്റിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ ഒരു സംസ്ഥാന മന്ത്രിയുടെ ഓഫീസിനെ പോലും ഇതിലേക്കായി ഉപ.ാേഗിക്കുക.ും ചെയ്തു. സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖനായ സിപിഎം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെപ്പോലും ഇതിനായി ഉപയോഗിച്ചു എന്നാണ് പെൺകുട്ടി നൽകിയ മൊഴി. അഭിഭാഷകൻ കൂടിയായ ഈ പ്രൈവറ്റ് സെക്രട്ടറി കേസ് ഒത്ത് തീർപ്പാക്കിവിടാൻ ശ്രമിച്ചുവെന്ന് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നുമുണ്ട്.

തൊടുപുഴ കോടതിയിൽ വിചാരണ ആരംഭിച്ചതിന് പിന്നാലെ ഇളയ പെൺകുട്ടി മൊഴി മാറ്റി പറയുകയും ചെയ്തു. ഇളയ കുട്ടി പഠിക്കുന്നുവെന്ന് പറഞ്ഞ സ്‌കൂളിൽ അന്വേഷണം നടത്തിയപ്പോൾ മനസ്സിലായത് ഇവിടെ നിന്ന് സ്‌കൂളിലേക്ക് ആവശ്യമുള്ള പുസ്തകം വാങ്ങുകയും പണം അടയ്ക്കുകയും ചെയ്തെങ്കിലും ക്ലാസിൽ വന്നിരുന്നില്ലെന്നാണ്. കുട്ടിയെ മുണ്ടക്കയത്തിനടുത്തുള്ള മറ്റൊരു സ്‌കൂളിലേക്കാണ് ചേർത്തത്. അതേ സമയം ഈ സ്‌കൂളിലും കുട്ടി സ്ഥിരമായി എത്തിയിരുന്നില്ലെന്നും പലപ്പോഴും ശാരീരിക അസ്വസ്ഥതകൾ അനുഭവിച്ചിരുന്നുവെന്നും മനസ്സിലാക്കുകയായിരുന്നു. മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ രണ്ട് തവണ ചികിത്സ തേടുകയും ചെയ്തതോടെയാണ് മൊഴി മാറ്റിക്കാൻ കുട്ടിക്ക് ശാരീരിക പീഡനം നേരിട്ടിരുന്നുവെന്ന് മനസ്സിലാക്കുന്നത്.

പെൺകുട്ടിക്ക് മൊഴിമാറ്റാൻ ഭീഷണിയും ശാരീരിക പീഡനവും നേരിടേണ്ടി വന്നിരുന്നുവെന്ന് മനസ്സിലാക്കിയ ഇടുക്കി നിർഭയ അധികൃതർ പിന്നീട് ഇത് സംബന്ധിച്ച പരാതി ജില്ലാ കളക്ടർക്കും, ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും, ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനും നൽകുകയായിരുന്നു. ഇതിന് പിന്നാലെ കളക്ടർ വിശദമായി അന്വേഷണം നടത്തി പെൺകുട്ടിയ ഹാജരാക്കാൻ ഉത്തരവിടുകയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം നിർഭയ സെന്ററിരിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു.

(നാളെ: ഇരയെ വീണ്ടും വേട്ടക്കാർക്കൊപ്പം വിട്ട കന്യാസ്ത്രീയും പുരോഹിതനും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP