Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാഹിയിൽ മദ്യസൽക്കാരത്തിന് കൊഴുപ്പേകാൻ വീരാജ്‌പേട്ടയിൽ നിന്ന് മസാല പുരട്ടിയ മാനിറച്ചി; ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിയിൽ; അനധികൃത വേട്ടയിൽ കേസെടുത്ത് വനംവകുപ്പ്

മാഹിയിൽ മദ്യസൽക്കാരത്തിന് കൊഴുപ്പേകാൻ വീരാജ്‌പേട്ടയിൽ നിന്ന് മസാല പുരട്ടിയ മാനിറച്ചി; ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിയിൽ; അനധികൃത വേട്ടയിൽ കേസെടുത്ത് വനംവകുപ്പ്

രഞ്ജിത് ബാബു

കണ്ണൂർ: മസാല പുരട്ടിയ മാനിറച്ചി ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് യുവാക്കളെ മാനന്തവാടി എക്സൈസ് സംഘം പിടികൂടി. മൂന്നര കിലോ മാനിറച്ചിയുമായി മാഹി പള്ളൂർ സ്വദേശികളായ മീത്തലെ പറമ്പത്ത് ബിജേഷ്, (33), ഉപ്പളക്കണ്ടിയിൽ അജേഷ്(39) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ എം.കെ.സുനിലും സംഘവും പിടികൂടിയത്. മാഹിയിൽ രജിസ്ട്രർ ചെയ്ത പി.വൈ.03 എ 8510 ബൈക്കിലാണ് മാനിറച്ചി പാകം ചെയ്യാൻ മസാല പുരട്ടി ചാക്കിൽ ഒളിപ്പിച്ച നിലയിൽ പിടിച്ചെടുത്തത്.

മാഹിയിലേക്ക് മാനിയിറച്ചിയുമായി ബൈക്കിൽ വരുന്നതിനിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ വലയിലാക്കിയത്. തോൽപ്പെട്ടിയിൽ നിന്ന് മാഹി രജിസ്‌ട്രേഷനുള്ള ബൈക്ക് കടന്ന് പോകുന്നത് കണ്ട് എക്സൈസ് സംഘം കൈകാണിച്ചെങ്കിലും നിർത്താതെ രണ്ടംഗ സംഘം കടന്ന് കളഞ്ഞു. തുടർന്ന് പിന്നാലെ വന്ന മാഹി രജിസ്‌ട്രേഷൻ ബൈക്കും എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നതോടെ എക്സൈസ് സംഘം റോഡിന് കുറുകെ ജീപ്പ് നിർത്തി ബൈക്കിലെത്തിയവരെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്നാണ് മൂന്നര കിലോ മാനിറച്ചി കണ്ടെടുത്തത്. കടന്ന് കളഞ്ഞ രണ്ട് ബൈക്കിലും മാനിറച്ചിയുണ്ടായിരുന്നതായി പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ വയനാട്ടിൽ നിന്ന് എക്സൈസ് സംഘം മാഹിയിലെത്തും.

ആറംഗ സംഘം മാഹിയിൽ നിന്ന് മൂന്ന് ബൈക്കിലായാണ് മാനിറച്ചി വാങ്ങാനായി ഇന്നലെ പോയത്. വീരാജ്പേട്ടയിൽ നിന്നാണ് മാനിറച്ചി വാങ്ങിയതെന്ന് പിടിയിലായവർ പറഞ്ഞു. മാഹിയിൽ നിന്ന് പോയ സംഘത്തിലെ ഒരാളുടെ ഭാര്യ വീടുണ്ട് വീരാജ്പേട്ടയിൽ. ഈ പരിചയം വച്ചാണ് വന മേഖലയിൽ നിന്ന് വേട്ടയാടിയെ മാനിന്റെ ഇറച്ചി ഈ സംഘം വിലക്ക് വാങ്ങിയത്. മാഹിയിലെത്തി മദ്യ സൽക്കാരത്തിന് കൊഴുപ്പേകാനാണ് മാനിറച്ചി കൊണ്ട് വന്നതെന്ന് പിടിയിലായ പ്രതികൾ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘം ഈ കേസ് വനം വകുപ്പിന് അടുത്ത ദിവസം തന്നെ കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP