Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാന്തപുരം അനുഗ്രഹിച്ചതിനാലാണ് അർജന്റീന നൈജീരിയയെ തോൽപിച്ചതെന്ന് വ്യാജവാർത്ത ഷെയർ ചെയ്തു; പൊലീസ് കേസായതോടെ പ്രതികൾ മാപ്പെഴുതി നൽകി; എപി ഉസ്താദിന്റെ കനിവിൽ രണ്ട് യുവാക്കൾ കേസിൽനിന്ന് ഒഴിവായി

കാന്തപുരം അനുഗ്രഹിച്ചതിനാലാണ് അർജന്റീന നൈജീരിയയെ തോൽപിച്ചതെന്ന് വ്യാജവാർത്ത ഷെയർ ചെയ്തു; പൊലീസ് കേസായതോടെ പ്രതികൾ മാപ്പെഴുതി നൽകി; എപി ഉസ്താദിന്റെ കനിവിൽ രണ്ട് യുവാക്കൾ കേസിൽനിന്ന് ഒഴിവായി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്; കാന്തപുരം എപി അബൂബക്കർ മുസ്ലിലായർക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് പേർ മാപ്പെഴുതി നൽകി. കാന്തപുരം അനുഗ്രഹിച്ചതിനാലാണ് അർജന്റീന നൈജീരിയയെ തോൽപിച്ചതെന്ന രീതിയിൽ സുന്നി വോയ്‌സ് എന്ന ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വ്യാജവാർത്ത ഷെയർ ചെയ്ത രണ്ട് പേരാണ് മാപ്പെഴുതി നൽകിയത്. കാന്തപുരം ജനറൽ സെക്രട്ടറിയായ മർകസ് അധികൃതർ കുന്ദമംഗലം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോസ്റ്റ് ഷെയർ ചെയ്ത നരിക്കുനി സ്വദേശി അബ്ദുൽ റഫീഖ്, വൈലത്തൂർ സ്വദേശി ഹംസക്കുട്ടി എന്നിവരെ കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു.

വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും 2012ൽ മർകസിൽ സന്ദർശനം നടത്തിയ യുഎസ് കോൺസുലേറ്റ് അംഗങ്ങളുടെ ചിത്രം വികലമായി ഉപയോഗിക്കുകയും ചെയ്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ രണ്ടുപേരെയും പൊലീസ് വിളിപ്പിച്ചത്. എന്നാൽ പോസ്്റ്റ് പിൻവലിച്ച് മാപ്പ് പറയുകയാണെങ്കിൽ നിയമനടപടികളിൽ നിന്ന് ഒഴിവാക്കാം എന്നും പരാതി പിൻവലിക്കാമെന്നും കാന്തപുരം നേരിട്ടറിയച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ രണ്ട് പേരും ഇന്ന് തങ്ങൾ ഷെയർ ചെയ്ത പോസ്റ്റുകൾ പിൻലിച്ച് മർകസ് അധികൃതർക്ക് മാപ്പെഴുതി നൽകുകയുമായിരുന്നു.

ഇതോടെ ഇവരെ ഇവർക്കെതിരെയുള്ള നിയമനടപടികൾ കാന്തപുരത്തിന്റെ അനുമതിയോടെ ഒഴിവാക്കി നൽകുകയുമായിരുന്നു. അതേ സമയം മർകസിനെയോ അനുബന്ധ സ്ഥാപനങ്ങളെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിലും കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അപാനിക്കുകയും ചെയ്യുന്ന വ്യാജമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെയും ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് മർകസ് അധികൃതരുടെ തീരുമാനം.

ഇതിനായി ഇത്തരം വാർത്തകളോ പോസ്റ്റുകളോ ശ്രദ്ധയിൽ പെടുന്ന പ്രവർത്തകരോട് അതിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് അയച്ചുനൽകാൻ മർകസ് മീഡിയാ സെൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഇന്ന് മാപ്പെഴുതി നൽകിയവർ ഷെയർ ചെയ്ത പോസ്റ്റുകൾ നിർ്മ്മിച്ചവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവർക്കും ഇത്തരത്തിൽ മാപ്പെഴുതി നൽകിയാൽ നിയമനടപടി ഒഴിവാക്കി നൽകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP