Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ മഹാസഖ്യമില്ല; തിരഞ്ഞെടുപ്പിന് മുമ്പുള്ള മഹാസഖ്യങ്ങൾക്ക് രാജ്യത്ത് സാധ്യതയില്ലെന്നും സീതാറാം യെച്ചൂരി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ മഹാസഖ്യമില്ല; തിരഞ്ഞെടുപ്പിന് മുമ്പുള്ള മഹാസഖ്യങ്ങൾക്ക് രാജ്യത്ത് സാധ്യതയില്ലെന്നും സീതാറാം യെച്ചൂരി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പെ ബിജെപിക്കെതിരായ മഹാസഖ്യത്തിനു സാധ്യതയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ അത്തരമൊരു സഖ്യത്തിനു സാധ്യതയുള്ളെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയിൽ ഒരു തരത്തിലുമുള്ള മഹാസഖ്യങ്ങൾക്ക് സാധ്യതയില്ല. കാരണം നമ്മുടെ രാജ്യത്തെ വൈവിധ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതേ അവസ്ഥയായിരുന്നു 1996 ൽ സഖ്യ സർക്കാർ രൂപീകരിച്ചപ്പോഴും 2004 ൽ ഒന്നാം യുപിഎ രൂപീകരിച്ചപ്പോഴുമുണ്ടായിരുന്നത്. കേന്ദ്രത്തിലെ ജനവിരുദ്ധ സർക്കാരിനെ തുരത്താൻ ഇന്ത്യയിലെ ജനങ്ങൾ തയാറാണ്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ബദൽ മതേതര ജനാധിപത്യ സർക്കാർ രൂപീകരിക്കാനാവു.

പ്രദേശിക മതേതര കക്ഷികൾ പാർലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം ഒന്നിക്കും. മതേതര സഖ്യത്തിൽ സിപിഎം ഭാഗമാകുമോയെന്ന ചോദ്യത്തിനു പുറത്തുനിന്നുള്ള പിന്തുണ തന്റെ പാർട്ടി നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്. 1989, 1996, 2004 കാലഘട്ടത്തിൽ ഇത് വിജയകരമായി നടപ്പാക്കിയതാണെന്നും യെച്ചൂരി പറഞ്ഞു.

തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും യെച്ചൂരി ആരോപിച്ചു. തൃണമൂലിന്റെ ബജെപിക്കെതിരായ യുദ്ധത്തിൽ വിശ്വാസ്യതയില്ല. മോദി സർക്കാരിൽനിന്നും ഇന്ത്യയേയും മമത സർക്കാരിൽനിന്നും ബംഗാളിനെയും രക്ഷിക്കുക എന്നതാവും സിപിഎം മദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP