Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒബാമ ബ്രിട്ടനിൽ വന്നത് ബ്രെക്സിറ്റ് ഒഴിവാക്കാനെങ്കിൽ ട്രംപ് എത്തിയിരിക്കുന്നത് ബ്രെക്സിറ്റിന് വേണ്ടി; യൂറോപ്യൻ യൂണിയനോട് വേഗം വിട പറഞ്ഞില്ലെങ്കിൽ അമേരിക്കയുമായി ഏറെ നാൾ ഇടപാടുണ്ടാവില്ലെന്ന മുന്നറിയിപ്പുമായി ട്രംപിന്റെ ലണ്ടൻ യാത്ര; ബോറിസ് നല്ല പ്രധാനമന്ത്രിയാകുമെന്നും സാദിഖ് ഖാൻ ഭീകരതയ്ക്ക് കുട പിടിക്കുന്നുവെന്നും ട്രംപ്

ഒബാമ ബ്രിട്ടനിൽ വന്നത് ബ്രെക്സിറ്റ് ഒഴിവാക്കാനെങ്കിൽ ട്രംപ് എത്തിയിരിക്കുന്നത് ബ്രെക്സിറ്റിന് വേണ്ടി; യൂറോപ്യൻ യൂണിയനോട് വേഗം വിട പറഞ്ഞില്ലെങ്കിൽ അമേരിക്കയുമായി ഏറെ നാൾ ഇടപാടുണ്ടാവില്ലെന്ന മുന്നറിയിപ്പുമായി ട്രംപിന്റെ ലണ്ടൻ യാത്ര; ബോറിസ് നല്ല പ്രധാനമന്ത്രിയാകുമെന്നും സാദിഖ് ഖാൻ ഭീകരതയ്ക്ക് കുട പിടിക്കുന്നുവെന്നും ട്രംപ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തെരേസ മേയുടെ മൃദു ബ്രെക്സിറ്റ് നിലപാട് അമേരിക്കയുമായുള്ള യുകെയുടെ വ്യാപാര ബന്ധങ്ങളെ വരെ ഇല്ലാതാക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുകെ സന്ദർശനത്തിനെത്തി. ഇതിന് മുമ്പ് ബ്രെക്സിറ്റ് ഒഴിവാക്കാനായിരുന്നു യുഎസ് പ്രസിഡന്റായിരുന്നു ബരാക് ഒബാമ യുകെയിലെത്തിയിരുന്നതെങ്കിൽ ട്രംപ് എത്തിയിരിക്കുന്നത് ബ്രെക്സിറ്റിന് വേണ്ടി സമ്മർദം ചെലുത്താനാണെന്ന് വ്യക്തമായിരിക്കുകയാണ്. യൂറോപ്യൻ യൂണിയനുമായി യുകെ വേഗം വിട പറഞ്ഞില്ലെങ്കിൽ അമേരിക്കയുമായി ഏറെ നാൾ ഇടപാടുണ്ടാവുമെന്ന് ബ്രിട്ടൻ പ്രതീക്ഷിക്കേണ്ടെന്നാണ് ട്രംപ് താക്കീതുമായാണ് ട്രംപ് ലണ്ടനിൽ കാലു കുത്തിയിരിക്കുന്നത്.

തെരേസ സർക്കാരിൽ നിന്നും രാജി വച്ച് പോയിരിക്കുന്ന മുൻ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ നല്ല പ്രധാനമന്ത്രിയാകുമെന്നും എന്നാൽ ലണ്ടൻ മേയറും ട്രംപ് വിരുദ്ധനുമായ പാക്കിസ്ഥാൻ വംശജൻ സാദിഖ് ഖാൻ ഭീകരതയ്ക്ക് കുടപിടിക്കുന്ന ആളാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ബ്രെക്സിറ്റ് വിലപേശലിൽ തെരേസ തന്റെ ഉപദേശത്തെ അവഗണിച്ചിരിക്കുുന്നുവെന്നും ട്രംപ് ആരോപിക്കുന്നു. മൃദു ബ്രെക്സിറ്റ് നടന്നാൽ ട്രാൻസ്അറ്റ്ലാന്റിക് ഡീൽ ഒരിക്കലും സംഭവിക്കില്ലെന്നും ട്രംപുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ നേരത്തെ തന്നെ മുന്നറിയിപ്പേകിയിരുന്നു.

മൃദുബ്രെക്സിറ്റുമായി തെരേസ മെയ്‌ മുന്നോട്ട് പോവുകയാണെങ്കിൽ യുഎസ് യുകെയുമായി ഡീലിൽ ഏർപ്പെടുന്നതിന് പകരം യൂറോപ്യൻ യൂണിയനുമായിട്ടായിരിക്കും ഡീലിൽ ഒപ്പ് വയ്ക്കുകയെന്നാണ് യുകെയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് മുന്നറിയിപ്പേകിയിരുന്നത്. ബ്രെക്സിറ്റ് എത്തരത്തിലാണ് നടപ്പിലാക്കേണ്ടതെന്ന് താൻ തെരേസയോട് നിർദ്ദേശം പുറപ്പെടുവിച്ചിരുന്നുവെങ്കിലും അവർ അത് കേൾക്കാൻ തയ്യാറായിട്ടില്ലെന്നും ട്രംപ് ആരോപിക്കുന്നു. ബോറിസ് മികച്ച പ്രധാനമന്ത്രിയായിത്തീരുമെന്നുറപ്പാണെന്നും എന്നാൽ അദ്ദേഹം തെരേസ ഗവൺമെന്റിൽ നിന്നും രാജി വച്ച് പുറത്ത് പോയിരിക്കുന്നത് ദുഃഖകരമാണെന്നും ട്രംപ് പറയുന്നു.

മില്യൺ കണക്കിന് പേരെ മറ്റ് രാജ്യങ്ങളിൽ നിന്നും നിയന്ത്രണങ്ങളില്ലാതെ യൂറോപ്പിലേക്ക് കടന്ന് വരാൻ അനുവദിച്ചിരിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അതിലൂടെ തീവ്രവാദികളും ക്രിമിനലുകളും ലണ്ടനിലേക്ക് കൂടുതലായെത്താൻ കാരണമായിരിക്കുന്നുവെന്നും അവരെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നതിൽ ലണ്ടൻ മേയർ സാദിഖ് ഖാൻ പൂർണ പരാജയമാണെന്നും ട്രംപ് ആരോപിക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാത്ത വിധത്തിൽ കുടിയേറ്റത്തിന് അനുവാദം നൽകിയതിലൂടെ യൂറോപ്പിന് അതിന്റെ സംസ്‌കാരം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും നേതാക്കൾ ഇതിനെതിരെ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഈ അപകടകരമായ പ്രവണത വർധിക്കുമെന്നും ട്രംപ് മുന്നറിയിപ്പേകുന്നു.

ട്രംപ് വിരുദ്ധർ അദ്ദേഹത്തിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ലണ്ടന്റെ ആകാശത്ത് നാപ്പിയണിഞ്ഞ ട്രംപിന്റെ കോമാളി രൂപം പറത്തുന്നതിനെ പറ്റി ചോദിച്ചപ്പോൾ ലണ്ടൻ തന്നെ അപമാനിക്കുന്നുവെന്ന തോന്നലാണുണ്ടാക്കുന്നതെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. താൻ ലണ്ടനെ വളരെയേറെ സ്നേഹിക്കുന്നുവെന്നും എന്നാൽ നിലവിലെ പ്രതിഷേധങ്ങൾ കാരണം അവിടേക്ക് പോകാൻ നീരസം തോന്നുന്നുവെന്നും ട്രംപ് വിശദീകരിക്കുന്നു. എന്നാൽ താൻ എലിസബത്ത് രാജ്ഞിയെ ഏറെ ബഹുമാനിക്കുന്നുവെന്നും അവർ പ്രൗഢയായ ഒരു സ്ത്രീയാണെന്നുമാണ് യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അവരുടെ ഭാഗത്ത് നിന്നും ഒരിക്കലും പിഴവുകളുണ്ടാവില്ലെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

മെലാനിയക്കൊപ്പം വന്നിറങ്ങിയ ട്രംപിന് പ്രൗഢഗംഭീരമായ വരവേൽപാണ് പ്രതിഷേധങ്ങൾക്കിടയിലും യുകെ നൽകിയിരിക്കുന്നത്. വെൽഷ്, ഐറിഷ്, സ്‌കോട്ട്സ് ഗാർഡ് ബാൻഡുകളോടെയായിരുന്നു ട്രംപിനെ സ്വീകരിച്ചത്. അദ്ദേഹത്തിന് നൽകിയ റെഡ് കാർപറ്റ് റിസപ്ഷനിൽ വച്ച് അത്ഭുതകരമായ ബാഗ് പൈപ്പ് സോളോയുമുണ്ടായിരുന്നു. യൂറോപ്യൻ യൂണിയനുമായി തെരേസ ഉണ്ടാക്കാനൊരുങ്ങുന്ന പുതിയ ഡീൽ യുഎസ് ഡീലിനെ തടസപ്പെടുത്തുന്നതാണെന്ന വിമർശനം ശക്തമാകുന്നതിനിടയിലാണ് ട്രംപും ഇതേ മുന്നറിയിപ്പേകി രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ താൻ നടപ്പിലാക്കാൻ പോകുന്ന ബ്രെക്സിറ്റിലൂടെ തൊഴിലുകളും വളർച്ചയും ത്വരിതപ്പെടുത്തുന്നതിന് വഴിയൊരുക്കുന്ന മുമ്പില്ലാത്ത വിധത്തിലുള്ള കരാറുകളിൽ ഒപ്പ് വയ്ക്കാൻ യുകെക്ക് അവസരമേകുമെന്നാണ് തെരേസ അവകാശപ്പെടുന്നത്. വിൻസ്റ്റൺചർച്ചിലിന്റെ ജനനസ്ഥലത്ത് വച്ച് ബിസിനസ് ലീഡർമാർക്ക് മുമ്പിൽ ട്രംപിനെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ വച്ചാണ് തെരേസ ഈ പ്രസ്താവനയിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP