Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴിലെ താരരാജാക്കന്മാർക്കൊപ്പം മലയാളത്തിലെ യുവതാരവും; രജനീകാന്ത് വിജയ സേതുപതി കൂട്ടുകെട്ടിലൊരുങ്ങുന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ഫഹദും

തമിഴിലെ താരരാജാക്കന്മാർക്കൊപ്പം മലയാളത്തിലെ യുവതാരവും; രജനീകാന്ത് വിജയ സേതുപതി കൂട്ടുകെട്ടിലൊരുങ്ങുന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ഫഹദും

ജനികാന്തും വിജയ് സേതുപതിയും ഒന്നിക്കുന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുമെന്ന് സൂചന.ചിത്രത്തിൽ രജനീകാന്തിന്റെ സുഹൃത്തായിട്ടാണ് ഫഹദ് എത്തുന്നത്.

ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ. ബോബി സിംഹ, മേഘ ആകാശ് എന്നിവരാണ് മറ്റുതാരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.സൺ പിക്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. 

മോഹൻ രാജ സംവിധാനം ചെയ്ത 'വേലക്കാരൻ' എന്ന ചിത്രത്തിലൂടെ ഫഹദ് തന്റെ കോളിവുഡ് അരങ്ങേറ്റം നടത്തിയത്. ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന 'സൂപ്പർ ഡീലക്സ് ' എന്ന തമിഴ് ചിത്രത്തിലും ഫഹദ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മണി രത്‌നം സംവിധാനം ചെയ്യുന്ന 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിൽ നിന്ന് താരം അവസാന നിമിഷം ഒഴിയുകയായിരുന്നു.

ഫഹദിന്റെ മലയാള ചിത്രങ്ങളും റിലീസിനായി ഒരുങ്ങുന്നുണ്ട്. അമൽ നീരദ് സംവിധാനം ചെയ്ത 'വരത്തൻ' പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന 'ആണെങ്കിലും അല്ലെങ്കിലും' അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാടിന്റെ അടുത്ത ചിത്രത്തിൽ ഫഹദാണ് നായകൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP