Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ പൊലീസ് ഓഫിസറുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല കമന്റുകളോടെ ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചു; കൊച്ചി മെട്രോ സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

വനിതാ പൊലീസ് ഓഫിസറുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല കമന്റുകളോടെ ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചു; കൊച്ചി മെട്രോ സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ആലുവ: വനിതാ സിവിൽ പൊലീസ് ഓഫിസറുടെ ചിത്രം മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കൊച്ചി മെട്രോ സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ പൊലീസ് ഓഫിസറുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല കമന്റുകളോടെ പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം നെടുമങ്ങാട് പുനലാൽകര പോസ്റ്റ് ഓഫിസിനു സമീപം ഷാനിത മൻസിലിൽ സിദ്ദീഖ് (26) ആണ് അറസ്റ്റിലായത്. 

കേസിൽ ആറു പ്രതികൾ കൂടിയുണ്ട്. ഇവരിൽ പലരും വ്യാജ ഐഡിയും വ്യാജ ഫോട്ടോയുമാണ് ഫേസ്‌ബുക്കിൽ ഉപയോഗിക്കുന്നത്. അവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സൈബർ സെൽ. ഓട്ടോ െ്രെഡവറാണ് അറസ്റ്റിലായ സിദ്ദീഖ്. പക്ഷേ, ആ ജോലി ചെയ്യാറില്ലെന്നും മുഴുവൻ സമയവും ഓൺലൈനിലാണെന്നും ഡിവൈഎസ്‌പി എൻ.ആർ. ജയരാജ്, സിഐ വിശാൽ ജോൺസൺ എന്നിവർ പറഞ്ഞു. ഇയാൾക്കു മൂന്നു വ്യാജ ഐഡിയുണ്ട്. മൂന്നിലും വെവ്വേറെ ഫോട്ടോയാണ്. സ്ത്രീകളെ കുരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കിങ്‌സ്, റോയൽസ്, അനോനിമസ് കേരള സൈബർ ഹാക്കേഴ്‌സ് എന്നീ ഫേസ്‌ബുക് ഗ്രൂപ്പുകളിൽ പെട്ടവരാണ് പ്രതികൾ. 

അഞ്ഞൂറോളം അംഗങ്ങളുണ്ട് ഇതിൽ. ഫേസ്‌ബുക് ഉപയോഗിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പോടെ സുഹൃത്ത് ടാഗ് ചെയ്ത പോസ്റ്റിലേക്കാണ് സിദ്ദീഖ് പൊലീസ് ഉദ്യോഗസ്ഥയുടെ മോർഫ് ചെയ്ത ചിത്രവും അശ്ലീല സന്ദേശങ്ങളും പോസ്റ്റ് ചെയ്തത്. യുവതി സിപിഒ റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായർക്കു നൽകിയ പരാതിയെത്തുടർന്നായിരുന്നു അന്വേഷണം.  

ഫേസ്‌ബുക്കിലൂടെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന വലിയ സംഘത്തെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. ഇതിന്റെ മറവിൽ ചിലർ സ്ത്രീകളിൽനിന്നു പണം തട്ടുന്നുമുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. എസ്‌ഐ എം.എസ്. ഫൈസൽ, എഎസ്‌ഐ സുരേഷ്, സീനിയർ സിപിഒ ഉണ്ണി, സിപിഒമാരായ നവാബ്, ഷൈജ ജോർജ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP