Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി നഗരത്തിൽ രാത്രി സമയങ്ങളിലെത്തുന്നവർക്ക് തലചായിക്കാനായി ഡോർമെട്രി സംവിധാനം പ്രവർത്തനം തുടങ്ങി; ഒരു രാത്രി താമസിക്കാൻ 395 രൂപ

കൊച്ചി നഗരത്തിൽ രാത്രി സമയങ്ങളിലെത്തുന്നവർക്ക് തലചായിക്കാനായി  ഡോർമെട്രി സംവിധാനം പ്രവർത്തനം തുടങ്ങി; ഒരു രാത്രി താമസിക്കാൻ 395 രൂപ

കൊച്ചി: രാത്രി നഗരത്തിലെത്തുന്നവർക്കു തലചായ്ക്കാനൊരിടം, അധികം പണച്ചെലവില്ലാതെ, സുരക്ഷിതമായി, വൃത്തിയോടെ.... എംജി റോഡ് മെട്രോ സ്‌റ്റേഷനിൽ ഡോർമെട്രി സംവിധാനം പ്രവർത്തനം തുടങ്ങി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) നൽകിയ സ്ഥലത്തു പീറ്റേഴ്‌സ് ഇൻ എന്ന പേരിലാണു ഡോർമെട്രിയുടെ പ്രവർത്തനം. 

ഇന്ത്യയിൽ മെട്രോ സ്‌റ്റേഷൻ കേന്ദ്രമാക്കിയുള്ള ആദ്യ ഡോർമെട്രിയാണിത്. 200 കിടക്കകളും, 40 ടോയ്‌ലറ്റുകളുമുള്ള പീറ്റേഴ്‌സ് ഇൻ എസി ട്രെയിൻ കംപാർട്‌മെന്റിന്റെ മാതൃകയിലാണു നിർമ്മിച്ചത്. രാത്രി ഏഴിനു ചെക്ക് ഇൻ ചെയുന്ന ഒരാൾക്കു രാവിലെ എട്ടു വരെ ഇവിടെ കഴിയാം. പകൽ സമയ വിശ്രമത്തിനും അവസരമുണ്ട്.

ഒരു രാത്രി താമസത്തിന് 395 രൂപയാണു ഫീസ്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കംപാർട്‌മെന്റ് മുറികളും ഉണ്ട്. ഫോൺ: 77366 66181

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP