Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ജീവനക്കാരുടെ ഭവന വായ്പ ഇനി മുതൽ ബാങ്കുകളിലൂടെ; സാമ്പത്തിക ഞെരുക്കം മറികടക്കാൻ ജീവനക്കാർക്ക് നൽകിവന്ന ഭവനവായ്പ ബാങ്കുകളിലേക്ക് മാറ്റി ധനവകുപ്പ് ഉത്തരവായി

സർക്കാർ ജീവനക്കാരുടെ ഭവന വായ്പ ഇനി മുതൽ ബാങ്കുകളിലൂടെ; സാമ്പത്തിക ഞെരുക്കം മറികടക്കാൻ ജീവനക്കാർക്ക് നൽകിവന്ന ഭവനവായ്പ ബാങ്കുകളിലേക്ക് മാറ്റി ധനവകുപ്പ് ഉത്തരവായി

തിരുവനന്തപുരം: ജീവനക്കാർക്ക് സർക്കാർ നൽകിവന്ന ഭവനവായ്പ ഇനി ബാങ്കുകളിൽ നിന്ന് നേരിട്ടെടുക്കണം. ബാങ്കിന് നൽകേണ്ടിവരുന്ന അധികപലിശയിൽ ഒരുവിഹിതം ജീവനക്കാർക്ക് സർക്കാർ നൽകും. വായ്പാഗഡു ജീവനക്കാരുടെ മാസശമ്പളത്തിൽനിന്ന് സർക്കാർ ഈടാക്കി ബാങ്കിന് നൽകും. സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം കാരണമാണ് ഭവനവായ്പ ബാങ്കുകളിലേക്ക് മാറ്റിയത്. ബാങ്കുകളുമായി ചർച്ച നടത്തിയാണ് ധനവകുപ്പ് പുതിയ പദ്ധതി തയ്യാറാക്കിയത്. 

നിലവിലുള്ള ഭവനവായ്പാ പദ്ധതിയിൽ ലഭിക്കുന്ന അത്രയും തുക സർക്കാർ ഈടാക്കിയിരുന്ന അതേ പലിശനിരക്കിൽ ബാങ്കിൽനിന്ന് ഇനി നേരിട്ടുലഭിക്കും. ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ധനവകുപ്പ് ഉത്തരവായി. അവർക്ക് സർക്കാരിന്റെ മാനദണ്ഡപ്രകാരം അർഹമായ തുകയോ അതിൽ കൂടുതലോ കുറവോ വായ്പയായി എടുക്കാം. ഇത് അവരും ബാങ്കും സർക്കാരിനെ അറിയിക്കണം. കാലാവധിയും നിലവിലുള്ള പദ്ധതി അനുസരിച്ചുതന്നെ. കൂടുതൽ കാലാവധിയിലേക്ക് കൂടുതൽ പണം എടുത്താൽ അധികച്ചെലവ് ജീവനക്കാർ സ്വയം വഹിക്കണം.

അധികപലിശ തിരിച്ചുനൽകുംഇപ്പോൾ ഭവനവായ്പയ്ക്ക് സർക്കാരിന് നൽകേണ്ടിവരുന്നത് അഞ്ച് ശതമാനം പലിശയാണ്. ബാങ്ക് വായ്പയ്ക്ക് ശരാശരി നിരക്കായി കണക്കാക്കിയിരിക്കുന്നത് എട്ടരശതമാനവും. ഇതിന്റെ വിത്യാസമായ മൂന്നരശതമാനം ജീവനക്കാർക്ക് സർക്കാർ തിരിച്ചുനൽകും. വായ്പയുമായി ബന്ധപ്പെട്ട പ്രോസസിങ് ചാർജ് പോലുള്ള മറ്റ് ചെലവുകൾ ജീവനക്കാർതന്നെ വഹിക്കണം.

ഇനി അപേക്ഷ സ്വീകരിക്കില്ലഈവർഷം ഇതിനകം അപേക്ഷിച്ചവർക്ക് സർക്കാർതന്നെ വായ്പ നൽകും. ഇവർക്ക് വേണമെങ്കിൽ ബാങ്കുകളെയും സമീപിക്കാം. ഇനിമുതൽ സർക്കാർ അപേക്ഷ സ്വീകരിക്കില്ല. 2009 മുതലാണ് സർക്കാർ ജീവനക്കാർക്കുള്ള ഭവനവായ്പാപദ്ധതി പുനരാരംഭിച്ചത്. ഇതുവരെ ധനവകുപ്പ് അപേക്ഷ സ്വീകരിച്ച് ധനവകുപ്പുതന്നെ വായ്പ അനുവദിക്കുകയായിരുന്നു. ഈ വായ്പ പിന്നീട് സർക്കാർ ബാങ്കുകളിലേക്ക് മാറ്റിയാണ് സാമ്പത്തിക ബാധ്യത ഒഴിവാക്കിയിരുന്നത്. 

വേണ്ടിയിരുന്നത് 400 കോടി ഒരുവർഷം 3000ത്തോളം പേരാണ് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നത്. 20 ലക്ഷം രൂപയാണ് പരമാവധി വായ്പ അനുവദിക്കുന്നത്. ഏകദേശം 400 കോടിരൂപ വായ്പയിനത്തിൽ സർക്കാരിന് കണ്ടെത്തേണ്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP