Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി; ഖത്തർ എയർവേയ്‌സ് വിമാനം ഇറങ്ങുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറി; പൈലറ്റിന്റെ സമയോചിത ഇടപെടൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുത്തി; ഒരു മാസത്തിനിടയിൽ ഉണ്ടാകാവുന്ന രണ്ടാമത്തെ സംഭവം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി; ഖത്തർ എയർവേയ്‌സ് വിമാനം ഇറങ്ങുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറി; പൈലറ്റിന്റെ സമയോചിത ഇടപെടൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുത്തി; ഒരു മാസത്തിനിടയിൽ ഉണ്ടാകാവുന്ന രണ്ടാമത്തെ സംഭവം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. ഖത്തർ എയർവേയ്സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രതമൂലം വൻ അപകടം ഒഴിവായി. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഖത്തറിൽനിന്നെത്തിയ വിമാനമാണ് റൺവേയിൽനിന്ന് തെന്നിമാറിയത്. തുടർന്ന് 3.30 ന് മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ 10.50ന് പുറപ്പെടുന്ന വിമാനത്തിൽ അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. റെൺവെയിലെ മധ്യരേഖയിൽ നിന്നു മാറിയാണ് വിമാനം ലാൻഡ് ചെയ്തത്. യാത്രാക്കാർക്ക് ആർക്കും പരുക്കില്ല. കനത്തെ മഴയെത്തുടർന്ന് പൈലറ്റിന് റൺവേ കാണാൻ കഴിയാത്തതാണു സംഭവത്തിനു കാരണമെന്നാണു നിഗമനം.

സ്ഥാനം തെറ്റിയുള്ള ലാൻഡിങ്ങിനിടെ റൺവേയിലെ ചില ലൈറ്റുകൾ തകർന്നിട്ടുണ്ട്. യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റിവിട്ടതായി ഖത്തർ എയർവെയ്‌സ് അറിയിച്ചു.അടുത്ത കാലത്ത് നിരവധി തവണ ഇത്തരം സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇവിടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP