Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടൂറിസ്റ്റുകൾക്കും വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും വിസയില്ലാതെ വരാം; ഏതാൾക്കും ടെംപററി വിസ; യൂറോപ്യൻ കോടതി തീരുമാനങ്ങൾ തുടർന്നും ബാധകം; ബ്രെക്സിറ്റ് സ്വപ്നം അട്ടിമറിച്ചുള്ള ഡീലുമായി തെരേസ മെയ്‌; ബ്രെക്സിറ്റ് ബ്ലൂ പ്രിന്റ് പുറത്ത്

ടൂറിസ്റ്റുകൾക്കും വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും വിസയില്ലാതെ വരാം; ഏതാൾക്കും ടെംപററി വിസ; യൂറോപ്യൻ കോടതി തീരുമാനങ്ങൾ തുടർന്നും ബാധകം; ബ്രെക്സിറ്റ് സ്വപ്നം അട്ടിമറിച്ചുള്ള ഡീലുമായി തെരേസ മെയ്‌; ബ്രെക്സിറ്റ് ബ്ലൂ പ്രിന്റ് പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ബ്രെക്സിറ്റ് ബ്ലൂ പ്രിന്റ് പുറത്തിറക്കിയത് ടോറിപാർട്ടിയിലെയും ഗവൺമെന്റിലെയും കലാപങ്ങൾ വീണ്ടും ശക്തിപ്പെടുത്തിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ബ്രെക്സിറ്റിന് ശേഷവും യൂറോപ്യൻ യൂണിയനിൽ നിന്നും ടൂറിസ്റ്റുകൾക്കും വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും വിസയില്ലാതെ വരാമെന്നാണീ പദ്ധതി ഉറപ്പേകുന്നത്. ഇത് പ്രകാരം ഏതാൾക്കും ബ്രിട്ടനിലേക്ക് ടെംപററി വിസയും അനുവദിക്കുന്നതായിരിക്കും. യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോയാലും യൂറോപ്യൻ കോടതി തീരുമാനങ്ങൾ തുടർന്നും യുകെയ്ക്ക് ബാധകമായിരിക്കും. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് സ്വപ്നം അട്ടിമറിച്ചുള്ള ഡീലുമായി തെരേസ മെയ്‌ മുന്നോട്ട് പോകുന്നത് ടോറികൾക്കിടയിൽ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്.

യൂറോപ്യൻ യൂണിയനിൽ നിന്നും യുകെ വിട്ട് പോകുന്നതോടെ സഞ്ചാര സ്വാതന്ത്ര്യത്തിന് അറുതി വരുമെങ്കിലും പുതിയതായി ഉണ്ടാക്കുന്ന യുകെ-യൂറോപ്യൻ യൂണിയൻ ട്രേഡ് ഡീൽ യാത്രക്കായി പുതിയൊരു ' മൊബിലിറ്റി ഫ്രെയിംവർക്ക്' ഉണ്ടാക്കുമെന്നാണ് ഈ ബ്ലൂപ്ലിന്റ് ഉറപ്പേകുന്നത്. ബ്രെകിസിറ്റിന് ശേഷവും യൂണിയനുമായുള്ള ബിസിനസും ടൂറിസവും സ്റ്റഡി റൂട്ടുകളും സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നാണ് തെരേസ പുതിയ നീക്കത്തെ ന്യായീകരിക്കുന്നത്. എന്നാൽ ഇതിലെ പഴുതുകൾ മൂലം ഇപ്പോഴുള്ള ഫ്രീമൂവ്മെന്റ് അവസ്ഥ പുതിയ പേരിൽ നിലനിർത്തുന്നതിന് ഇടയാക്കുമെന്നാണ് വിമർശകർ ആരോപിക്കുന്നത്.

ബ്രെക്സിറ്റ് പക്ഷക്കാരെ ആശങ്കയിലാഴ്‌ത്തുന്ന നിരവധി വിവാദ വ്യവസ്ഥകളോട് കൂടിയ ബ്രെക്സിറ്റ് ബ്ലൂ പ്രിന്റ് ഇന്നലെയാണ് ആദ്യമായി പൂർണ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്. നിലവിലുള്ള സ്വതന്ത്ര സഞ്ചാരം ബ്രെക്സിറ്റിന് ശേഷം ഇല്ലാതാവുമെന്നും എന്നാൽ യുകെയുടെ എല്ലാ ഭാഗത്തും യൂണിയൻ പൗരന്മാർക്ക് തുടർന്നും ജോലി ചെയ്യുന്നതിനായി പകരം സംവിധാനം ഏർപ്പെടുത്തുമെന്നും ഇത് സംബന്ധിച്ച് ഇന്നലെ ഗവൺമെന്റ് പുറത്തിറക്കിയിരിക്കുന്ന ധവളപത്രം വിശദീകരിക്കുന്നു. യുകെയിലെ നെറ്റ് മൈഗ്രേഷൻ പതിനായിരങ്ങളിലൊതുക്കുകയെന്ന എക്കാലത്തെയും ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് പുതിയ ബ്ലൂ പ്രിന്റ് വിഘാതമായി വർത്തിക്കുമെന്നാണ് ബ്രെക്സിറ്റർമാർ മുന്നറിയിപ്പേകുന്നത്.

അതായത് പുതിയ നീക്കമനുസരിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികളെയും വിദ്യാർത്ഥികളെയും അനായാസം ഇവിടേക്ക് കടന്ന് വരാൻ അനുവദിക്കുന്നതാണ് ഇതിന് കാരണമെന്നും അവർ എടുത്ത് കാട്ടുന്നു. കുടിയേറ്റം വൻ തോതിൽ വെട്ടിക്കുറയ്ക്കണമെന്നായിരുന്നു 2016ലെ റഫറണ്ടത്തിനോട് അനുബന്ധിച്ച് ലീവ് കാംപയിൻകാർ ശക്തമായി ആവശ്യപ്പെട്ടിരുന്നത്. അതിനെ തുരങ്കം വയ്ക്കുന്ന നീക്കമാണ് തെരേസ നിലവിൽ ബ്ലൂ പ്ലിന്റ് നടപ്പിലാക്കുന്നതിലൂടെ അനുവർത്തിക്കുന്നതെന്നും ബ്രെക്സിറ്റർമാർ ആരോപിക്കുന്നു.

2020ൽ ബ്രെക്സിറ്റ് ട്രാൻസിഷന് അവസാനമാകുന്നതോടെ യുകെയും യൂണിയനും തമ്മിലുള്ള ബന്ധം ഏത് വിധത്തിലുള്ളതായിരിക്കണമെന്നതിനെ കുറിച്ചുള്ള ഈ പദ്ധതി അഞ്ച് തത്വങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. അവ ഇനി പറയുന്നവയാണ്.

1- ബിസിനസുകളെ സംരക്ഷിക്കുന്നതിനായി ഇരു പക്ഷത്ത് നിന്നുമുള്ള ആളുകളെ ഇന്ന് ചെയ്യുന്നത് പോലെ പരസ്പരം അനായാസം അയക്കാൻ സാധിക്കണം.
2-ടൂറിസത്തിനും താൽക്കാലിക ബിസിനസ് പ്രവർത്തനങ്ങൾക്കുമായി യൂറോപ്യൻ യൂണിയൻ പൗരന്മാരെ സ്വതന്ത്രമായും വിസയില്ലാതെയും ഇവിടേക്ക് വരാൻ അനുവദിക്കണം.
3-യൂറോപ്യൻ വിദ്യാർത്ഥികളെ വിസയില്ലാതെ ഇവിടെയെത്താൻ അനുവദിക്കുന്നതിലൂടെ യുകെ യൂണിവേഴ്സിറ്റികളിൽ അവർക്ക് പഠിക്കാനുള്ള അവസരമൊരുക്കുന്നു.
4- മറ്റെല്ലാ നിയമാനുസൃത യാത്രകൾക്കും ബ്രിട്ടനിലേക്കുള്ള സുസംഘടിതമായ പ്രവേശനം ഉറപ്പ് വരുത്തണം.
5-നിലവിൽ യുകെയിൽ ജീവിക്കുന്ന യൂറോപ്യൻപൗരന്മാർക്ക് ഇവിടെ എങ്ങനെ തുടരാമെന്നും അവരുടെ പെൻഷനുകളും ഹെൽത്ത് കെയറും എങ്ങനെസംരക്ഷിക്കാമെന്നും ഈ ബ്ലൂ പ്ലിന്റ് വിശദീകരിക്കുന്നു.

98 പേജ് വരുന്ന ഇത്തരത്തിലുള്ള ബ്രെക്സിറ്റ് ബ്ലൂ പ്രിന്റിനെതിരെ ബ്രെക്സിറ്റ് അനുകൂല എംപിമാർ നടത്തുന്നപ്രതിഷേധം ഇന്നലെ മൂർധന്യത്തിലെത്തിയിരുന്നു. യൂറോപ്യൻ യൂണിയന്റെ ഏറ്റവും മോശം ഭാഗമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് എംപിമാർ പ്രതികരിച്ചിരിക്കുന്നത്. ബ്രെക്സിറ്റിന് ശേഷം ഇരു വിഭാഗവും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ യുകെ-യൂണിയൻ ഒഫീഷ്യലുകൾ അടങ്ങിയ പുതിയൊരു ജോയിന്റ് കമ്മിറ്റിയെ യൂറോപ്യൻ യൂണിയൻ ജഡ്ജുമാർക്ക് ഉപദേശിക്കാമെന്നതും ഈ ബ്ലൂ പ്രിന്റിൽ പ്രത്യേകം പരാമർശിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP