Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്ധ്രയിൽ സ്റ്റീൽ പ്ലാന്റിൽ വിഷവാതകം ചോർന്ന് ആറ് ജീവനക്കാർ മരിച്ചു; അപകടം സംഭവിച്ചത് ബ്രസീൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പ്ലാന്റിൽ; മരണത്തിന് ഇടയാക്കിയത് കാർബൺ മോണോക്‌സൈഡ് ചോർന്നത്

ആന്ധ്രയിൽ സ്റ്റീൽ പ്ലാന്റിൽ വിഷവാതകം ചോർന്ന് ആറ് ജീവനക്കാർ മരിച്ചു; അപകടം സംഭവിച്ചത് ബ്രസീൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പ്ലാന്റിൽ; മരണത്തിന് ഇടയാക്കിയത് കാർബൺ മോണോക്‌സൈഡ് ചോർന്നത്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ആന്ധ്രയിൽ സ്വകാര്യ സ്റ്റീൽ പ്ലാന്റിൽ വിഷവാതകം ചോർന്ന് ആറ് ജീവനക്കാർ മരിച്ചു. അനന്ദപുരം ജില്ലയിലെ സ്റ്റീൽ മിൽ റോളിങ് യൂണിറ്റിലാണ് അപകടമുണ്ടായത്. വൈകുന്നേരം 5.30നാണ് അപകടമുണ്ടായത്. മില്ലിലെ അറ്റകുറ്റപ്പണികൾക്ക് ശേഷം പരിശോധന നടത്തവേയാണ് വാതകചോർച്ചയുണ്ടായതെന്ന് ജില്ല എസ്‌പി ജി. അശോക് കുമാർ പറഞ്ഞു.

മില്ലിലെ റീഹീറ്റിങ് പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന കാർബൺ മോണോക്‌സൈഡ് ചോർന്നാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ രണ്ട് പേർ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മറ്റ് ചിലർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബി. രംഗനാഥ് (21), കെ. മനോജ് കുമാർ (24), യു ഗംഗാധർ (37), എസ്.എ വസീം ബാഷ (39), കെ. ശിവ (26), ഗുരുവെയ് (40) എന്നിവരാണ് മരിച്ചത്.

അപകടമുണ്ടായ സ്റ്റീൽ മിൽ ബ്രസീലിയൻ കമ്പനിയായ ഗെർദാവുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ബ്രസീൽ കമ്പനിയുടെ ഏഷ്യയിലെ ആദ്യത്തെ പ്ലാന്റാണിത്. പ്രതിവർഷം 300,000 ടൺ സ്റ്റീൽ ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട് ഈ പ്ലാന്റിന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP