Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടു വയസ്സുള്ളപ്പോൾ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു; ഹൈസ്‌കൂൾ കാലത്ത് അദ്ധ്യാപകയുടെയും പീഡനത്തിന് ഇരയായി; ലൈംഗിക പീഡനത്തിന്റെ അപമാനം പേറിയുള്ള ജീവിതം മടുത്തു; തനിക്ക് ദയാവധം നൽകണമെന്ന് അഭ്യർത്ഥിച്ച് 24കാരനായ യുവ എഞ്ചിനീയർ രാഷ്ട്രപതിക്ക് കത്തെഴുതി

എട്ടു വയസ്സുള്ളപ്പോൾ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു; ഹൈസ്‌കൂൾ കാലത്ത് അദ്ധ്യാപകയുടെയും പീഡനത്തിന് ഇരയായി; ലൈംഗിക പീഡനത്തിന്റെ അപമാനം പേറിയുള്ള ജീവിതം മടുത്തു; തനിക്ക് ദയാവധം നൽകണമെന്ന് അഭ്യർത്ഥിച്ച് 24കാരനായ യുവ എഞ്ചിനീയർ രാഷ്ട്രപതിക്ക് കത്തെഴുതി

ഹൈദരാബാദ്: ലൈംഗിക പീഡനത്തിന് ഇരയായ യുവ എഞ്ചിനീയർ ദയാവധത്തിന് അനുമതി തേടി രാഷ്ട്പതിക്ക് കത്തയച്ചു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ നിന്നുള്ള ഇരുപത്തിനാലുകാരനാണ് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്. ലൈംഗിക പീഡനത്തിന്റെ ഇര എന്ന ജീവിതത്തിൽ നിന്നും തന്നെ ദയാവധത്തിലൂടെ മുക്തമാക്കണം എന്നാണ് ഈ ചെറുപ്പക്കാരന്റെ ആവശ്യം.

എട്ടു വയസ്സുള്ളപ്പോൾ തന്നെ ബന്ധുവായ സ്ത്രീയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഹൈസ്‌കൂൾ കാലഘട്ടത്തിൽ അദ്ധ്യാപികയിൽ നിന്നും ലൈഗീക പീഡനം ഏറ്റുവാങ്ങേണ്ടി വന്നു എന്നും യുവാവ് രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുനന്നു. എന്നാൽ അതിജീവിച്ചവന്റെ ജീവിതം അത്ര എളുപ്പമല്ല. അത്തരത്തിലുള്ള ഭയാനകമായ സംഭവത്തിന്റെ ഇരയായി ജീവിക്കുന്ന എന്നെ ഭൂതകാലത്തിന്റെ വേദനയിൽ നിന്നും മുക്തമാക്കാൻ ദയാവധത്തിന് അനുമതി നൽകണമെന്ന് അപേക്ഷിക്കുകയാണെന്നും യുവാവ് കത്തിൽ പറയുന്നു. ബയോടെക്‌നോളജി ബിരുദധാരി കൂടിയായ യുവാവ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.

താൻ പീഡനത്തിനിരയായ വിവരം മാതാപിതാക്കളോടു പറഞ്ഞപ്പോൾ അവർ ഞെട്ടുകയാണുണ്ടായത്, കാരണം പെൺ കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നതിനെക്കുറിച്ചു മാത്രമേ അവർ കേട്ടിരുന്നുള്ളു. ഇതു കൊണ്ട് തന്നെ അവർ പൊലീസിൽ പരാതി നൽകാൻ തയ്യാറയതുമില്ല. ആൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നു കേട്ടാൽ ആരും വിശ്വസിക്കില്ലെന്നാണ് തന്റെ മാതാപിതാക്കൾ കരുതിയിരുന്നതെന്നും യുവാവ് പറയുന്നു. ലൈംഗിക പീഡനത്തിനിരയായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അതിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും യുവാവ് പറയുന്നു.

അതേസമയം തന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പിന്നീട് മനസ്സിലാക്കിയതായും യുവാവ് പറഞ്ഞു. സമാനമായ സംഭവങ്ങൾ തുടർച്ചയായുണ്ടായി. നിർഭാഗ്യവശാൽ പെൺ കുട്ടികൾക്കെതിരെ നടക്കുന്ന പീഡനങ്ങളോളം പ്രാധാന്യത്തോടെ ഇവ കൈകാര്യം ചെയ്യുന്നില്ല. അതുകൊണ്ടാണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളാമെന്നു തീരുമാനിച്ചത്. മാരകരോഗത്തിന് അടിമപ്പെടുന്നവർ മാത്രം വേദനയില്ലാതെ മരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവെക്കുന്ന ദയാവധം സ്വീകരിക്കാൻ കാരണം എന്താണെന്നു ചോദിച്ചാൽ ലൈംഗിക പീഡനത്തിന് ഇരയായി ജീവിക്കുന്ന ആൺകുട്ടികളുടെ ആഘാതവും ഒട്ടും കുറവല്ലെന്നാണ് യുവാവ് മറുപടി നൽകുന്നത്. 

ആത്മഹത്യ ചെയ്ത് ഒരു കുറ്റവാളിയായി ജീവിതം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല, വേദനയില്ലാത്ത മരണമാണ് താനും ആഗ്രഹിക്കുന്നതെന്നും യുവാവ് പറഞ്ഞു. രാഷ്ട്രപതിയിൽ നിന്നോ മുഖ്യമന്ത്രിയിൽ നിന്നോ വിഷയത്തിൽ മറുപടി ലഭിച്ചില്ലെങ്കിൽ താൻ ആത്മഹത്യക്കു നിർബന്ധിതനാകുമെന്നും അത്തരത്തിൽ സംഭവിച്ചാൽ മരണത്തിന് ഉത്തരവാദി സർക്കാർ ആകുമെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു.

സിവിൽ എഞ്ചിനീയറായ യുവാവിന്റെ അച്ഛൻ അടുത്തിടെയാണ് മരിച്ചത്. കുട്ടികൾക്കെതിരെയുള്ള പീഡനത്തെ ചെറുക്കാനുള്ള തന്റെ ശ്രമങ്ങൾക്ക് അമ്മയുടെ പൂർണ പിന്തുണയുണ്ടെന്നും യുവാവ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP