Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു ദിവസം അന്താരാഷ്ട്ര ആദരവ്; മറ്റൊരു ദിവസം ഫൊക്കാനയുടെ സമ്മേളനം; ബാക്കി ദിവസങ്ങളിൽ പിണറായി വിജയൻ എവിടെ പോയി? പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ട് സോഷ്യൽ മീഡിയ; മുഖ്യന്ത്രി നാടുവിട്ടതോടെ ആഴ്‌ച്ചയിൽ അഞ്ചു ദിവസം ഓഫീസിൽ ഉണ്ടാകണമെന്ന നിർദ്ദേശം ആദ്യം ലംഘിച്ചത് മന്ത്രിമാർ; സെക്രട്ടറിയേറ്റിലെ ഫയൽ നീക്കങ്ങളും മന്ദഗതിയിലായി

ഒരു ദിവസം അന്താരാഷ്ട്ര ആദരവ്; മറ്റൊരു ദിവസം ഫൊക്കാനയുടെ സമ്മേളനം; ബാക്കി ദിവസങ്ങളിൽ പിണറായി വിജയൻ എവിടെ പോയി? പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ട് സോഷ്യൽ മീഡിയ; മുഖ്യന്ത്രി നാടുവിട്ടതോടെ ആഴ്‌ച്ചയിൽ അഞ്ചു ദിവസം ഓഫീസിൽ ഉണ്ടാകണമെന്ന നിർദ്ദേശം ആദ്യം ലംഘിച്ചത് മന്ത്രിമാർ; സെക്രട്ടറിയേറ്റിലെ ഫയൽ നീക്കങ്ങളും മന്ദഗതിയിലായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ രണ്ടാഴ്‌ച്ച നീളുന്ന അമേരിക്കൻ സന്ദർശനത്തിലാണ്. തിരിച്ചെത്തും വരെ മുഖ്യമന്ത്രിയുടെ ചുമതല മറ്റാർക്കും നൽകാതെയാണ് അദ്ദേഹം വിദേശ പര്യടനത്തിന് പോയത്. മുഖ്യമന്ത്രി തലസ്ഥാനം വിട്ടതോടെ ലഭിച്ച സ്വാതന്ത്ര്യം ആഘോഷിക്കുന്ന തിരക്കിലാണ് മറ്റ് മന്ത്രിമാരും. മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോയതോടെ ആഴ്‌ച്ചയിൽ അഞ്ച് ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന നിർദ്ദേശം മറികടന്ന് മന്ത്രിമാരും പലയിടങ്ങളിലേക്ക് മുങ്ങി.

അമേരിക്കയിൽ മുഖ്യമന്ത്രിക്ക് രണ്ട് പരിപാടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാൾട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വീകരണം ഒരു ദിവസവും മറ്റൊരു ദിവസം ഫൊക്കാന സമ്മേളനവും മാത്രമാണ്. മറ്റ് ദിവസങ്ങളിൽ മുഖ്യമന്ത്രിക്ക് എന്താണ് പരിപാടിയെന്ന ചോദ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്. കുടുംബ സമേതമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. മറ്റ് ദിവസങ്ങളിൽ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്‌ച്ചയും സ്ഥലം കാണാനായുള്ളു കറക്കവും അടക്കമുള്ള പരിപാടികളാണ്

മുഖ്യമന്ത്രിയുടെ അസാന്നിധ്യം കേരളത്തിൽ അടച്ചുപൊളിക്കുകയാണ് മന്ത്രമാരും. മുഖ്യമന്ത്രി അടുത്ത ചൊവ്വാഴ്ച മടങ്ങിയെത്തുന്നതോടെയേ ചില മന്ത്രിമാർ സെക്രട്ടേറിയറ്റിൽ തിരിച്ചെത്തൂ. സെക്രട്ടറിയേറ്റിലെ ഫയൽ നീക്കത്തിനും പതിവു വേഗകയില്ലാത്ത അവസ്ഥയിലാണ്. മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന് ഈ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. മണ്ഡലങ്ങളിലെ കാര്യങ്ങൾ നോക്കേണ്ടതിനാൽ അതു പ്രായോഗികമല്ലെന്നു പല മന്ത്രിമാരും വാദിച്ചെങ്കിലും മുഖ്യമന്ത്രി ഉറച്ചുനിന്നു.

മാസങ്ങൾക്കു മുൻപ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചപ്പോൾ മന്ത്രിമാരുടെ ക്വാറം തികയാതെവന്നതോടെ പഴയ നിർദ്ദേശം മുഖ്യമന്ത്രി കർശനമായി ആവർത്തിച്ചു. അതാണ് മുഖ്യമന്ത്രി വിദേശത്തു പോയതോടെ ലംഘിക്കപ്പെട്ടത്. കഴിഞ്ഞ അഞ്ചിന് അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി 17-നു തിരിച്ചെത്തും. പിറ്റേന്നു മന്ത്രിസഭായോഗം നിശ്ചയിച്ചിട്ടുണ്ട്. സാധാരണയായി ബുധനാഴ്ചകളിലാണു മന്ത്രിസഭായോഗം ചേരുന്നത്. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ ഇന്നലെ മന്തിസഭാ യോഗം ചേർന്നില്ല. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രിക്കൊപ്പം അമേരിക്കയിലാണ്. മന്ത്രിമാരായ എം.എം. മണി, ടി.പി. രാമകൃഷ്ണൻ, വി എസ്. സുനിൽകുമാർ, കെ. രാജു എന്നിവരും തിരുവനന്തപുരത്തില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലത്തില്ലാതായതോടെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ ആലസ്യത്തിലാണ്. ഇവർ പലയിടങ്ങളിലായി യാത്രയിലാണ്.

മന്ത്രി ശൈലജ ആരോഗ്യവകുപ്പിന്റെ ചുമതല വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെ ഏൽപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാർ വിദേശത്തു പോകുമ്പോൾ വകുപ്പുകളുടെ ചുമതലയ്ക്കു പുറമേ, ആവശ്യം വന്നാൽ മന്ത്രിസഭായോഗം വിളിക്കാനുള്ള അധികാരവും ഏതെങ്കിലുമൊരു മന്ത്രിക്കു നൽകാറുണ്ട്. ചട്ടങ്ങളിൽ അങ്ങനെ വ്യവസ്ഥയില്ലെങ്കിലും അതാണു സാധാരണം. ഇ- ഫയൽ സംവിധാനമടക്കം ഉള്ളതിനാൽ ചുമതല കൈമാറിയില്ലെങ്കിലും പ്രവർത്തനത്തിനും ഭരണനിയന്ത്രണത്തിനും തടസങ്ങളില്ല. മുഖ്യമന്ത്രി നേരിട്ടു കാണേണ്ട ഫയലുകൾ എത്തിച്ചുനൽകാൻ ആധുനിക സംവിധാനങ്ങളുമുണ്ട്. അടിയന്തര പ്രാധാന്യമുള്ള രേഖകൾ ഇലക്ട്രോണിക് ഫയലുകളാക്കി അയച്ചു കൊടുക്കാനും കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP