Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഫേൽ നദാലിനെ തകർത്ത് നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ; പരാജയപ്പെടുത്തിയത് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ; ഫൈനലിൽ എതിരാളി ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ

റാഫേൽ നദാലിനെ തകർത്ത് നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ; പരാജയപ്പെടുത്തിയത് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ; ഫൈനലിൽ എതിരാളി ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ

സ്പോർട്സ് ഡെസ്‌ക്‌

ലണ്ടൻ: റോജർ ഫെഡറർക്ക് പിന്നാലെ റാഫേൽ നദാലും വിംബിൾഡൺ ഓപ്പണിൽ നിന്നും പുറത്ത്. സെമിയിൽ നദാലിനെ തകർത്ത ജോക്കോവിച്ച് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സണെ നേരിടും.വാശിയേറിയ പോരാട്ടത്തിനൊടുവിൽ റാഫേൽ നഡാലിനെ തോൽപിച്ചാണ് നൊവാക് ജോകോവിച്ച് വിംബിൾഡൺ ഫൈനലിൽ എത്തിയത്. അഞ്ചു സെറ്റ് നീണ്ട മത്സരത്തിനൊടുവിൽ ടൈബ്രേക്കറിലാണ് 12-ാം സീഡുകാരാനായ ജോക്കോവിച്ച് രണ്ടാം സീഡിലുള്ള നഡാലിനെ തോൽപിച്ചത്.

ജോൺ ഇസ്നറെ ആറു മണിക്കൂറും 35 മിനിറ്റും സമയമെടുത്ത് തോൽപിച്ചാണ് ആൻഡേഴ്സൺ ഫൈനലിന് യോഗ്യത നേടിയത്. അവസാന സെറ്റ് മാത്രം രണ്ടു മണിക്കൂറും 50 മിനിറ്റും നീണ്ടു നിന്നു. വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. ഈ മത്സരം പ്രതീക്ഷിച്ചതിലും കൂടുതൽ സമയം അപഹരിച്ചതിനെ തുടർന്ന് ദ്യോക്കോവിച്ച്-നഡാൽ രണ്ടാം സെമിഫൈനലിന്റെ രണ്ട് സെറ്റ് മാത്രമാണ് വെള്ളിയാഴ്‌ച്ച നടന്നത്. ബാക്കി മത്സരം ശനിയാഴ്‌ച്ച തുടരുകയായിരുന്നു. സ്‌കോർ: 6-4, 3-6, 7-6 (11-9), 3-6, (10-8).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP