Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`നല്ലദിനങ്ങൾ അടുത്തെത്തി നിരവധി നല്ലകാര്യങ്ങൾ രാജ്യത്ത് സംഭവിക്കുന്നുണ്ട്`; 2030 ആകുമ്പോഴേക്കും ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; 12 വർഷം കഴിയുമ്പോൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 10 ലക്ഷം കോടി ഡോളർ എത്തുമെന്നും ധനകാര്യ വകുപ്പ്

`നല്ലദിനങ്ങൾ അടുത്തെത്തി നിരവധി നല്ലകാര്യങ്ങൾ രാജ്യത്ത് സംഭവിക്കുന്നുണ്ട്`; 2030 ആകുമ്പോഴേക്കും ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; 12 വർഷം കഴിയുമ്പോൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 10 ലക്ഷം കോടി ഡോളർ എത്തുമെന്നും ധനകാര്യ വകുപ്പ്

ഡൽഹി: അച്ഛേ ദിൻ വന്നില്ലെന്ന് പറഞ്ഞ് മോദി സർക്കാരിനെ വിമർശിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളു. 2030 ആകുമ്പോഴേക്കും ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 10 ലക്ഷം കോടി ഡോളറെന്ന നിലയിലേക്ക് ഉയരുമെന്നും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്രഗാർഗ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണെന്നും സുഭാഷ് ചന്ദ്ര ഗാർഗ് പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ലദിനങ്ങൾ അടുത്തെത്തി, നിരവധി നല്ലകാര്യങ്ങൾ രാജ്യത്ത് സംഭവിക്കുന്നുണ്ടെന്നും സുഭാഷ് ചന്ദ്ര ഗാർഗ് പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗം കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. ഇന്ത്യക്കാർക്ക് അഭിമാനത്തോടെ ഇക്കാര്യത്തിൽ തലയുർത്തിപ്പിടിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ 3.5 ശതമാനം എന്ന വളർച്ചാ നിരക്കിലെത്താൻ വളരയേറെ കഷ്ടപ്പെടേണ്ടതായി വന്നു. എന്നാലിന്ന് രാജ്യം 7-8 എന്ന വളർച്ചാനിരക്കിലാണ്. എട്ട് ശതമാനം വളർച്ച എന്നത് വളരെ വലിയ ലക്ഷ്യമാണെന്നും ഈ വളർച്ചാനിരക്ക് കണക്കാക്കിയാൽ 2030 ആകുമ്പേഴേക്കും ഇന്ത്യൻ സമ്പദ് വ്യവസ്ഥ 10 ലക്ഷം കോടി ഡോളർ എന്ന ശക്തിയിലേക്ക് എത്തും. അതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി തീരും. ഇത് ഒരേസമയം വെല്ലുവിളിയും അവസരവും ആണെന്നും സുഭാഷ് ചന്ദ്ര ഗാർഗ് പറയുന്നു.

ലോകബാങ്കിന്റെ 2017 ലെ റിപ്പോർട്ടനുസരിച്ച് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അടിസ്ഥാനത്തിൽ ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാണ്. 2.59 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP