Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താനുള്ള നീക്കം പൊളിഞ്ഞതോടെ ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ നീട്ടാൻ ആലോചിച്ച് മോദി സർക്കാർ; രാജസ്ഥാനിലെയും മധ്യപ്രദേശിലെയും തോൽവി സാധ്യത മറികടക്കാൻ ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ നീട്ടിവെക്കാൻ നീക്കം തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താനുള്ള നീക്കം പൊളിഞ്ഞതോടെ ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ നീട്ടാൻ ആലോചിച്ച് മോദി സർക്കാർ; രാജസ്ഥാനിലെയും മധ്യപ്രദേശിലെയും തോൽവി സാധ്യത മറികടക്കാൻ ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ നീട്ടിവെക്കാൻ നീക്കം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അടുത്തിടെ കർണാടകയിൽ നടത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിതെറ്റിയിരുന്നു. ഒറ്റയ്ക്ക് അധികാരം കൊയ്യാമെന്ന് കരുതിയിടത്താണ് അപ്രതീക്ഷിത നീക്കത്തോടെ ബിജെപിക്ക് തിരിച്ചടി കോൺഗ്രസ് നൽകിയത്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് നേട്ടം കൊയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവരികയുണ്ടായി. ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കണ്ടാണ് നിയമസഭാ - ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താമെന്ന നിർദ്ദേശം കേന്ദ്രം മുന്നോട്ടു വെച്ചത്. ഇത്തരമൊരു നീക്കം നടത്തുകയുമുണ്ടായി. എന്നാൽ, മറ്റ് രാഷ്ട്രീയ പാർട്ടികൾ ഈ നീക്കത്തോട് സഹകരിക്കാതെ വന്നതോടെ കേന്ദ്രം കളം മാറ്റിച്ചവിട്ടുകയാണ്.

അടുത്ത തന്നെ കാലവധി പൂർത്തിയാക്കുന്ന 11 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താൻ കഴിയുമോ എന്ന വിധത്തിൽ ചർച്ചകൾ സജീവമാക്കുകയാണ് കേന്ദ്രം. കേന്ദ്രസർക്കാർ നിലവിൽ 2019 ഏപ്രിൽ മേയിലാണു സാധാരണനിലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. എന്നാൽ, ഒരുമിച്ചു തെരഞ്ഞെടുപ്പ് നടത്തിയാൽ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് തടിരക്ഷിക്കാമെന്ന നിഗമനമാണ് ഇത്തരമൊരു ചർച്ചകൾക്ക് വഴിമരുന്നിടാൻ കാരണം.

ലോക്‌സഭനിയസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചെന്ന ആശയത്തെക്കുറിച്ചു രാഷ്ട്രീയ കക്ഷികൾക്ക് ഏകാഭിപ്രായമില്ലാത്ത സാഹചര്യത്തിലാണ്, അടുത്തടുത്തു വരുന്ന തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാനുള്ള നിർദ്ദേശം. ഈ ഡിസംബർ മുതൽ അടുത്ത നവംബർ വരെയുള്ള കാലയളവിൽ കാലാവധി തീരുന്ന 11 നിയമസഭകളാണ് രാജ്യത്തുള്ളത്. മിസോറം നിയമസഭയുടെ കാലാവധി ഡിസംബർ 15ന് അവസാനിക്കും. ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സർക്കാറുകൾക്ക് ജനുവരി 2019നും കാലാവധി തീരുന്നതാണ്. സിക്കിം - മെയ്‌ 2019, അരുണാചൽ, തെലങ്കാന, ആന്ധ്ര, ഒഡീഷ - ജൂൺ 2019, മഹാരാഷ്ട്ര, ഹരിയാന- നവംബർ 2019 എന്നിങ്ങനെയാണ് കാലാവധികൾ തീരുന്നത്.

ഈ സംസ്ഥാനങ്ങളിൽ എല്ലാമായി 190 ലോക്‌സഭാ മണ്ഡലങ്ങൾ വരുന്നുണ്ട്. മിക്ക സ്ഥലത്തും കോൺഗ്രസും ബിജെപിയും നേരിട്ടു ഏറ്റുമുട്ടുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഈ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ചാക്കാം എന്ന ആലോചന തുടങ്ങിയത്. എല്ലായിടത്തും ഒരുമിച്ചല്ലെങ്കിലും മൂന്നിലൊന്നു സംസ്ഥാനങ്ങളിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പു നടത്താൻ സാധിച്ചെന്ന് അവകാശപ്പെടുന്നതിനപ്പുറം, ദേശീയ വിഷയങ്ങളിൽ പ്രചാരണം ഒതുക്കിനിർത്താനും സർക്കാരിനു സാധിക്കു എന്നാണ് കേന്ദ്രസർക്കാറിന്റെയും ബിജെപിയുടെയും കണക്കുകൂട്ടൽ. എന്നാൽ, മറ്റു കക്ഷികളുടെ കൂടി സഹകരണം ഇല്ലാതെ ഈ നീക്കം എളുപ്പത്തിൽ സാധിച്ചേക്കില്ല. അതുകൊണ്ട് ഈ നീക്കം എത്രകണ്ട് വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല.

നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്തണമെന്ന് നീതി ആയോഗ് നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിതി ആയോഗ് നിർദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് കഴിഞ്ഞ ആഴ്ച നടന്ന നിതി ആയോഗ് ഭരണസമിതി അംഗങ്ങളുടെ യോഗത്തിൽ ധാരണയായത്.

2024 മുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും രണ്ട് ഘട്ടങ്ങളിലായി ഒരുമിച്ച് നടത്തണമെന്നാണ് നീതി ആയോഗ് നിർദ്ദേശം. ഇതുവഴി വലിയ അധികചെലവ് ഒഴിവാക്കാനാകുമെന്നാണ് വാദം. കൂടാതെ തിരഞ്ഞെടുപ്പ് പ്രചരണം ഒന്നിച്ചാകുന്നത് സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും നല്ലതാണെന്നും നിതി ആയോഗ് വിലയിരുത്തി. അതേസമയം ഇന്ത്യയുടെ ഫെഡറൽ ഘടനയിൽ ഇത് ഭരണഘടനാവിരുദ്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന വിമർശനങ്ങൾ ശക്തമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന-ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുക എന്നത് ശ്രമകരമായ കാര്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP