Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർക്കിടക മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; മാസ പൂജകൾ കഴിഞ്ഞ് നട അടയ്ക്കുന്നത് 21ന്; ശബരിമല മാസ്റ്റർ പ്‌ളാൻ യോഗം 18ന്

കർക്കിടക മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; മാസ പൂജകൾ കഴിഞ്ഞ് നട അടയ്ക്കുന്നത് 21ന്; ശബരിമല മാസ്റ്റർ പ്‌ളാൻ യോഗം 18ന്

സന്നിധാനം: കർക്കിടക മാസപൂജകൾക്കായിശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് നട തുറന്ന്,ശ്രീകോവിലിൽ ദീപം തെളിക്കും. തുടർന്ന് ദീപാരാധനയും പൂജകളും നടക്കും.

ചൊവ്വാഴ്ച ഉഷപൂജ, നെയ്യഭിഷേകം എന്നിവയ്ക്കു ശേഷം അഷ്ടാഭിക്ഷേകവും ഉച്ചപൂജയും ആണ് ചടങ്ങുകൾ. 17 മുതൽ 21 വരെ ഉദയാസ്തമന പൂജ, കളഭാഭിഷേകം, ദീപാരാധന ,പുഷ്പാഭിഷേകം ,പടി പൂജ എന്നിവയും ഉണ്ടാകും. 21 ന് അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി ,രാത്രി 10 ന് ഹരിവരാസനവും പാടിയാണ് ശ്രീകോവിൽ നട അടക്കുന്നത്. 17 മുതൽ എല്ലാ ദിവസവും രാവിലെ 5.30 മുതൽ 9.30 വരെയാണ് നെയ്യഭിഷേകം.

ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ, മെമ്പർമാരായ കെ.പി.ശങ്കരദാസ്, കെ.രാഘവൻ തുടങ്ങിയവർ ക്ഷേത്ര നട തുറക്കുന്ന ദിവസം ശബരിമല ദർശനം നടത്തും. 18 ന് സന്നിധാനത്ത് ശബരിമല മാസ്റ്റർ പ്ലാനിന്റെ യോഗവും ചേരുന്നുണ്ട്. നിലയ്ക്കൽ ടോയ് ലറ്റ് കോംപ്ലെക്‌സ്, പമ്പ നടപന്തൽ എന്നിവയുടെ നിർമ്മാണോദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ 16-ാം തീയതി വൈകുന്നേരം നിർവ്വഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP