Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർക്കും വേണ്ടാതെ സ്വിസ് ബാങ്കിൽ കിടക്കുന്നത് 300 കോടി; ആറ് അക്കൗണ്ടുകൾക്ക് ഇന്ത്യൻ ബന്ധമെന്നും റിപ്പോർട്ട്; പട്ടികയിലെ ഇന്ത്യക്കാരുടേതിൽ വിദേശ മേൽവിലാസവും; ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ രാജ്യങ്ങൾക്ക് കൈമാറിയേക്കും

ആർക്കും വേണ്ടാതെ സ്വിസ് ബാങ്കിൽ കിടക്കുന്നത് 300 കോടി; ആറ് അക്കൗണ്ടുകൾക്ക് ഇന്ത്യൻ ബന്ധമെന്നും റിപ്പോർട്ട്; പട്ടികയിലെ ഇന്ത്യക്കാരുടേതിൽ വിദേശ മേൽവിലാസവും; ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ രാജ്യങ്ങൾക്ക് കൈമാറിയേക്കും

സൂറിച്ച് :ആർക്കും വേണ്ടാതെ സ്വിസ്ബാങ്കുകളിൽ കിടക്കുന്നത് 300 കോടി.ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരുടേതാണെന്നാണ് സംശയം. സ്വിറ്റ്സർലാൻഡ് ബാങ്കിങ് ഓംബുഡ്സ്മാൻ പുറത്തുവിട്ട വിവരങ്ങളിലാണ് ആരും അവകാശവാദം ഉന്നയിക്കാത്ത നിരവധി പ്രവർത്തന രഹിത അക്കൗണ്ടുകൾ സ്വിസ് ബാങ്കുകളിൽ ഉണ്ടെന്ന കണക്കുകൾ ഉൾപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ കള്ളപ്പണം സ്വിസ് ബാങ്കുകളിൽ ഉണ്ടെന്ന വാദങ്ങൾ നിലനിൽക്കെയാണ് അവകാശികളില്ലാത്ത അക്കൗണ്ട് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ഇത്തരത്തിൽ 3500 അക്കൗണ്ടുകൾ ഉള്ളതിൽ ആറെണ്ണത്തിന് ഇന്ത്യൻ ബന്ധമുണ്ടെന്നാണ് വിവരം. എന്നാൽ ഈ കണക്ക് കൃത്യമായതല്ല. ഇതിൽ കൂടുതൽ അക്കൗണ്ടുകൾ ഇന്ത്യക്കാരുടേതായി ഉണ്ടാകാമെന്നാണ് റിപ്പോർട്ട്. ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരേപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ബാങ്കുകളിൽ ഇല്ല. അതേസമയം ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളിൽ ആകെകൂടി നിക്ഷേപിച്ചിരിക്കുന്ന തുക ഏകദേശം 300 കോടിയോളം വരുമെന്നാണ് ഓംബുഡ്സ്മാൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.

ഏറെക്കുറെ കൃത്യമായ വിവരങ്ങൾ ഉള്ള ആറ് ഇന്ത്യക്കാരുടെ അക്കൗണ്ടുകളിൽ മുന്നെണ്ണത്തിന്റെ വിലാസം ഇന്ത്യയിലാണ്. ഒരാൾക്ക് പാരീസിലും മറ്റൊരാൾക്ക് ലണ്ടനിലുമാണ് വിലാസം നൽകിയിരിക്കുന്നത്. ആറാമന്റെ കാര്യത്തിൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 2015 ൽ പുറത്തുവിട്ട പട്ടികയിലും ഈ വിവരങ്ങൾ ഉണ്ടായിരുന്നു.

1954 മുതൽ ഇവ നിഷ്‌ക്രിയ അക്കൗണ്ടുകളായി നിലനിൽക്കുകയാണ്. വിവരങ്ങൾ വെളിപ്പെടുത്താനുള്ള അവസാന സമയം കഴിഞ്ഞിട്ടും ഇവയിൽ ആരും അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിൽ തുക അതാത് രാജ്യങ്ങൾക്ക് കൈമാറിയേക്കും. ഒരുവർഷത്തിനുള്ളിൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ പണം കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP