Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ട് ദിവസം തങ്ങുന്നവർക്ക് ഫീസ് ഇല്ലാതെ എയർപോർട്ടിൽ വിസ; അവധിക്കാലത്ത് 18 വയസ്സിൽ താഴെയുള്ളവർക്ക് വിസ ഫീസ് ഇളവ്; യുഎഇയിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ജനകീയ പദ്ധതിയുമായി യുഎഇ സർക്കാർ

രണ്ട് ദിവസം തങ്ങുന്നവർക്ക് ഫീസ് ഇല്ലാതെ എയർപോർട്ടിൽ വിസ; അവധിക്കാലത്ത് 18 വയസ്സിൽ താഴെയുള്ളവർക്ക് വിസ ഫീസ് ഇളവ്; യുഎഇയിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ജനകീയ പദ്ധതിയുമായി യുഎഇ സർക്കാർ

ദുബായ്: യുഎഇയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഫീസ് ഇളവും വിസ ഓൺ അറൈവൽ സംവിധാനങ്ങളുമായി യുഎഇ സർക്കാരിന്റെ ജനകീയ പദ്ധതികൾ.വിനോദ സഞ്ചാരികളുടെ കൂടെ വരുന്ന 18 വയസിനു താഴെയുള്ളവർക്ക് യുഎഇ വീസ സൗജന്യമാക്കി. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ വേനൽക്കാലത്ത് വീസാ ഫീസിളവ് നൽകാൻ ഇന്നു ചേർന്ന യുഎഇ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. അവധിക്കാലത്ത് യുഎഇ സന്ദർശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനാണ് ഈ തീരുമാനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് യുഎഇ. അതേസമയം, യുഎഇ രാജ്യാന്തര വിമാനത്താവളങ്ങളിൽ ഈ വർഷം ആദ്യ പാദത്തിൽ എത്തിയ യാത്രക്കാരുടെ എണ്ണം 32.8 ദശലക്ഷമാണെന്ന് അധികൃതർ അറിയിച്ചു. അടുത്തിടെ യുഎഇയിലെത്തുന്ന ട്രാൻസിറ്റ് വീസക്കാർക്ക് ആദ്യത്തെ 48 മണിക്കൂർ വീസാ ഫീസ് ഇളവ് നൽകിയിരുന്നു. രണ്ടു തീരുമാനങ്ങളും വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP