Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ ഭർത്താവ് മുത്തലാഖ് ചൊല്ലി; ആൺകുഞ്ഞല്ലാത്തതിനാൽ ബൈക്കും പണവും സ്ത്രീധനം നൽകണമെന്ന് ആവശ്യവും; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ ഭർത്താവ് മുത്തലാഖ് ചൊല്ലി; ആൺകുഞ്ഞല്ലാത്തതിനാൽ ബൈക്കും പണവും സ്ത്രീധനം നൽകണമെന്ന് ആവശ്യവും; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

മറുനാടൻ ഡെസ്‌ക്‌

യു.പി: പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ ഭർത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ഷംലിയിലാണ് സംഭവം.

ഒരാഴ്ച മുൻപാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ സ്ത്രീധനം നൽകണമെന്ന് ഭർത്താവും കുടുംബവും ആവശ്യപ്പെടുകയായിരുന്നൂവെന്ന് യുവതി പരാതിയിൽ പറയുന്നു. ആൺകുഞ്ഞിന് ജന്മം നൽകാത്തതിനാൽ സ്ത്രീധനമായി പണവും ബൈക്കും തന്റെ വീട്ടുകാർ നൽകണമെന്നായിരുന്നു ആവശ്യമെന്നും യുവതി പറയുന്നു.

രണ്ട് വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. അതേ സമയം പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP