Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിയമപോരാട്ടത്തിൽ ബാബു സെബാസ്റ്റ്യന് ആശ്വാസം; എം.ജി.സർവകലാശാല വിസി പദവിയിൽ നിന്ന് അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കി; ബാബു സെബാസ്റ്റ്യന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി അയോഗ്യത കൽപിച്ചതെന്ന് നിരീക്ഷണം; കേസ് വീണ്ടും പരിഗണിക്കാനും നിർദ്ദേശം

നിയമപോരാട്ടത്തിൽ ബാബു സെബാസ്റ്റ്യന് ആശ്വാസം; എം.ജി.സർവകലാശാല വിസി പദവിയിൽ നിന്ന് അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കി; ബാബു സെബാസ്റ്റ്യന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി അയോഗ്യത കൽപിച്ചതെന്ന് നിരീക്ഷണം; കേസ് വീണ്ടും പരിഗണിക്കാനും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ബാബു സെബാസ്റ്റ്യന് ആശ്വാസം.
. എം.ജി.സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി റദ്ദാക്കി. ബാബു സെബാസ്റ്റ്യന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയതെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി നടപടി.

അയോഗ്യനാക്കിയതിനെതിരെ ബാബു സെബാസ്റ്റ്യൻ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചതെന്ന ബാബു സെബാസ്റ്റ്യന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദ്ദേശിച്ച സുപ്രീം കോടതി, ബാബു സെബാസ്റ്റ്യന്റെ വാദം കൂടി കേട്ട ശേഷം അടുത്ത മാസം അഞ്ചിനകം വിധി പറയാനും നിർദ്ദേശിച്ചു.

വി സി നിയമനത്തിൽ അപാകതയുണ്ടെന്നാരോപിച്ച് എറണാകുളം കുറുമശേരി സ്വദേശി ടി.ആർ. പ്രേംകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയത്. 2010ലെ യുജിസി മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സർവകലാശാലയിലോ, ഏതെങ്കിലും ഗവേഷണ അക്കാദമിക് സ്ഥാപനത്തിലോ പത്ത് വർഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചിരിക്കണമെന്നാണ് പ്രധാന മാനദണ്ഡം. ഇതുപ്രകാരമുള്ള യോഗ്യത ബാബു സെബാസ്റ്റ്യന് ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. എന്നാൽ യുജിസി മാർഗനിർദ്ദേശങ്ങൾ വിശകലനം ചെയ്യുന്നതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാബു സെബാസ്റ്റ്യൻ സുപ്രീം കോടതിയെ സമീപിച്ചത്.

19 വർഷം കോളേജ് അദ്ധ്യാപകനായും ഏഴ് വർഷം സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിച്ച ശേഷമാണ് താൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷൻ ടെക്‌നോളജി ഡയറക്ടറായതെന്ന് ബാബു സെബാസ്റ്റ്യൻ വാദിച്ചിരുന്നു. ഈ പദവി പ്രൊഫസർ പദവിക്ക് തുല്യമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത്, തനിക്ക് മുൻപ് ഈ പദവി വഹിച്ച മുൻഗാമികളുടെ യോഗ്യതകൾ വിലയിരുത്തിയാണ്. അത് ഹൈക്കോടതിയുടെ ഭാഗത്തുണ്ടായ ഗുരുതരമായ പിഴവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമേ 18 വർഷം സർവകലാശാല റിസർച്ച് ഗൈഡ് ആയിരുന്നു. പി.എച്ച്.ഡി അവാർഡ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെ നിരവധി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളും പരിഗണിച്ചാണ് വി സി നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി തന്റെ പേര് പരിഗണിച്ചത്. വിശിഷ്ട പണ്ഡിതനെന്ന വിഗഗ്ധ സമിതിയുടെ കണ്ടെത്തൽ ഹൈക്കോടതി അവഗണിച്ചെന്നും ബാബു സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടിയിരുന്നു.

ജൂലൈ 23ന് ബാബു സെബാസ്റ്റ്യൻ അടക്കമുള്ള കക്ഷികൾ ഹൈക്കോടതിയിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.2014 ഓഗസ്റ്റിൽ യുഡിഎഫ് സർ്ക്കാരിന്റെ കാലത്താണ് എംജി സർവകലാശാല വൈസ് ചാൻസലറായി ബാബു സെബാസ്റ്റ്യനെ നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP