Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐപിഎസ് അസോസിയേഷൻ പിടിക്കാൻ ഉറപ്പിച്ച് തച്ചങ്കരി; ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും തച്ചങ്കരി നേതൃത്വം കൊടുക്കുന്ന വിമത വിഭാഗത്തിനൊപ്പം; പ്രസിഡന്റ് സ്ഥാനത്ത് തച്ചങ്കരിയും സെക്രട്ടറിയായി വിജയ് സാഖറെയും തെരഞ്ഞെടുക്കപ്പെട്ടേക്കും; മത്സരം ഒഴിവാക്കാൻ ഹേമചന്ദ്രനെ രംഗത്തിറങ്ങാൻ മറുപക്ഷം

ഐപിഎസ് അസോസിയേഷൻ പിടിക്കാൻ ഉറപ്പിച്ച് തച്ചങ്കരി; ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും തച്ചങ്കരി നേതൃത്വം കൊടുക്കുന്ന വിമത വിഭാഗത്തിനൊപ്പം; പ്രസിഡന്റ് സ്ഥാനത്ത് തച്ചങ്കരിയും സെക്രട്ടറിയായി വിജയ് സാഖറെയും തെരഞ്ഞെടുക്കപ്പെട്ടേക്കും; മത്സരം ഒഴിവാക്കാൻ ഹേമചന്ദ്രനെ രംഗത്തിറങ്ങാൻ മറുപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐപിഎസ് അസോസിയേഷൻ ഔദ്യോഗിക നേതൃത്വത്തിനെതിരെ മത്സരിക്കാൻ ഉറപ്പിച്ചു തന്നെയാണ് ടോമിൻ തച്ചങ്കരി വിഭാഗത്തിന്റെ നീക്കം. ഭൂരിപക്ഷം പേരുടെയും പിന്തുണ ഉറപ്പിച്ച തച്ചങ്കരി ഐപിഎസ് അസോസിയേഷന്റെ പുതിയ അധ്യക്ഷനാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഇപ്പോൾ പൊലീസ് അസ്ഥാനത്ത് ഇത് അസോസിയേഷനിലേക്കുള്ള യോഗം നടക്കുകയാണ്. മത്സരമുണ്ടാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ഐപിഎസ് ഉദ്യോഗസ്ഥരിൽ നല്ലൊരു ശതമാനം ആളുകളും തച്ചങ്കരിയെ പിന്തുണക്കുന്നുണ്ട്.

പുതിയ നിയമാവലി അംഗീകരിച്ച് അസോസിയേഷനിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് നേരത്തെ തന്നെ ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ആവശ്യം ഉന്നയിച്ചിരുന്നു. ദാസ്യപ്പണി വിവാദം കത്തിയപ്പോഴാണ് പഴയ ആവശ്യം വീണ്ടുമുയർത്തി വിമത പക്ഷം രംഗത്തെത്തിയത്. അസോസിയേഷൻ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് 41 പേരാണ് സെക്രട്ടറി പി പ്രകാശിന് കത്ത് നൽകിയത്. ടോമിൻ തച്ചങ്കരിയെ പ്രസിഡന്റും ഐ.ജി വിജയ് സാഖറയെ സെക്രട്ടറിയും ആക്കണെമെന്നാണ് വിമതവിഭാഗത്തിന്റെ ആവശ്യം.

അതേസമയം മത്സരം അജണ്ടയിലില്ലെന്ന് പറഞ്ഞ് നീക്കത്തെ പ്രതിരോധിക്കാൻ ഔദ്യോഗിക പക്ഷവും രംഗത്തുണ്ട്. മത്സരം ഉറപ്പായാൽ എ.ഹേമചന്ദ്രനെ രംഗത്തിറക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. യോഗത്തിനെത്തുന്ന മുതിർന്ന ഉദ്യോഗസ്ഥൻ പ്രസിഡന്റാവുകയെന്നാണ് കീഴവഴക്കം. ഈ കീഴ്‌വഴക്കം ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തൽ തെറ്റിയേക്കും. മത്സരമുണ്ടാകുന്നത് സേനയിലെ അച്ചടക്കത്തെ ബാധിക്കുമെന്നാണ് ഭൂരിഭാഗം മുതിർന്ന ഉദ്യോഗസ്ഥരുടെയും നിലപാട്.

നേരത്തെ ഉന്നത പൊലീസുകാർക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നാണ് ആവശ്യവുമായി ഐപിഎസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. എഡിജിപി സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ പൊലീസുകാരുടെ ദാസ്യപ്പണി വിവാദമായിരുന്നു. ജൂൺ അവസാനവാരം പൊലീസ് ആസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിന്റെ തുടർച്ചയായി നടത്ത തർക്കങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ഐപിഎസ് അസോസിയേഷൻ നിർജീവമാണെന്നും ഉടൻ യോഗം ചേർന്നു നിയമാവലി രൂപീകരിച്ചു രജിസ്റ്റർ ചെയ്യണമെന്നും നേരത്തെ മുതൽ തച്ചങ്കരി ആവശ്യപ്പെടുന്നതാണ്. അസോസിയേഷൻ യോഗം ജൂലൈ അഞ്ചിനു ചേരാൻ ഇരുന്നതാണ്. എന്നാൽ, പിന്നീട് പല കാരണങ്ങൾ കൊണ്ടും യോഗ്ം ചേരൽ നടന്നില്ല. യുവ ഐപിഎസുകാർ അടക്കമുള്ളവർ തച്ചങ്കരിക്ക് പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം ഐപിഎസ് അസോസിയേഷൻ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP