Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളപ്പൊക്കത്തിൽ വെള്ളാരം കുത്തിൽ ചികിൽസ കിട്ടാതെ ആദിവാസി മരിച്ച സംഭവം: ജീവരക്ഷയ്ക്കായി ഹോളി ഫാമിലി ആശുപത്രി മണികണ്ഠൻ ചാലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി

വെള്ളപ്പൊക്കത്തിൽ വെള്ളാരം കുത്തിൽ ചികിൽസ കിട്ടാതെ ആദിവാസി മരിച്ച സംഭവം: ജീവരക്ഷയ്ക്കായി ഹോളി ഫാമിലി ആശുപത്രി മണികണ്ഠൻ ചാലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ജീവന്റെ സംരക്ഷകരായി വീണ്ടും ഹോളി ഫാമിലി ഹോസ്പിറ്റൽ. മണികണ്ഠൻ ചാൽ വെള്ളാരം കുത്തിൽ ചികിത്സ കിട്ടാതെ ആദിവാസി മരിച്ച പശ്ചാത്തലത്തിൽ മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റൽ മണികണ്ഠൻചാൽ സെൻ മേരീസ് പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. കോതമംഗലം തഹസിൽദാരുടെയും വില്ലേജ് ഓഫീസറുടെയും അഭ്യർത്ഥനയെ തുടർന്ന് ഇന്ന് അഞ്ചു മണിക്കാണ് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചത്.

വെള്ളമിറങ്ങി ജനവാസം സാധാരണഗതിയിൽ ആകുന്നതുവരെ സിസ്റ്റേഴ്‌സ് ഇവിടെയുണ്ടാകും. ഇനിയൊരു മരണം ചികിത്സ കിട്ടാതെ സംഭവിക്കരുതെന്ന നിർബന്ധബുദ്ധി ആണ് ഇത്തരമൊരു ക്രമീകരണത്തിന് കാരണമായത്. വൈകുന്നേരം അഞ്ചുമണിക്ക് മണികണ്ഠനാൽ സെൻ മേരീസ് പള്ളി യിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ബൈജു ഉദ്ഘാടനം ചെയ്തു. ഫാദർ റോബിൻ പടിഞ്ഞാറെകുററ്, സാജു ജോൺ, വില്ലേജ് ഓഫീസർ ജെയ്‌സൺ ജോസഫ്, ഫ്രാൻസിസ് അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു
മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റൽ മുൻ അഡ്‌മിനിസ്‌ട്രേറ്റർ സിസ്റ്റർ മേഴ്‌സി കുര്യൻ,സി. ടെസ്സി എന്നിവർ വെള്ളം ഇറങ്ങുന്ന സമയം വരെ ജീവന്റെ കാവൽക്കാരായി മണികണ്ഠൻ ചാലിൽ ഉണ്ടാകും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP