Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളിയായ കൃഷ്ണൻ നായർ തുടങ്ങിയ മുംബൈയിലെ ലീല ഹോട്ടൽ പൊളിച്ച് മാറ്റേണ്ടി വരുമോ? എയർപോർട്ട് ഭൂമിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ വാടക പോലും അടയ്ക്കുന്നില്ലെന്ന് കേസ്; ബെഞ്ച് മാറ്റി കളിക്കാൻ അപേക്ഷ നൽകിയ ഹോട്ടലിന് അഞ്ച് ലക്ഷം പിഴയിട്ടു മുംബൈ ഹൈക്കോടതി; പൊളിക്കാനുള്ള സ്റ്റേയും നീക്കി

മലയാളിയായ കൃഷ്ണൻ നായർ തുടങ്ങിയ മുംബൈയിലെ ലീല ഹോട്ടൽ പൊളിച്ച് മാറ്റേണ്ടി വരുമോ? എയർപോർട്ട് ഭൂമിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ വാടക പോലും അടയ്ക്കുന്നില്ലെന്ന് കേസ്; ബെഞ്ച് മാറ്റി കളിക്കാൻ അപേക്ഷ നൽകിയ ഹോട്ടലിന് അഞ്ച് ലക്ഷം പിഴയിട്ടു മുംബൈ ഹൈക്കോടതി; പൊളിക്കാനുള്ള സ്റ്റേയും നീക്കി

മുംബൈ: മലയാളിയായ കൃഷ്ണൻ നായർ ആരംഭിച്ച് മുംബൈയിലെ ലീല ഹോട്ടൽ പൊളിച്ച് മാറ്റൽ ഭീഷണിയിലാണ്.ഹർജിയിൽ വാദം കേൾക്കാൻ ബെഞ്ച് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് കോടതിയെ അപമാനിച്ചെന്ന കേസിൽ ഹോട്ടൽ ലീലയ്ക്ക് ബോംബെ ഹൈക്കോടതി അഞ്ചുലക്ഷം രൂപ പിഴയിട്ടു.

മുംബൈ വിമാനത്തവളത്തിനടുത്ത് എയർപോർട്ട് അഥോറിറ്റിയുടെ 29,000 ചതുരശ്ര മീറ്റർ ഭൂമിയിൽ പ്രവർത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് അഥോറിറ്റി ലീല വെഞ്ച്വേഴ്‌സ് ലിമിറ്റഡിന് നോട്ടീസ് നൽകിയിരുന്നു. ധാരണാപത്രത്തിലെ നിബന്ധനകൾ തെറ്റിച്ചതിനും കുടിശ്ശിക നൽകാത്തതിനുമാണ് കഴിഞ്ഞ ഫെബ്രുവരിയിൽ നോട്ടീസ് അയയ്ക്കുന്നത്. ഒഴിപ്പിക്കൽ നടപടിയും തുടങ്ങി. ഇതിനെതിരേ ഹോട്ടൽ ലീല ഹൈക്കോടതിയെ സമീപിച്ചു.

മൂന്ന് ഹർജികളാണ് അവർ നൽകിയത്. മൂന്നെണ്ണവും ഡിവിഷൻ ബെഞ്ച് കേൾക്കണമെന്ന് ലീലയുടെ അഭിഭാഷകൻ ദീപക് ഖോസ്ല ആവശ്യപ്പെട്ടത് പ്രകാരം ജസ്റ്റിസുമാരായ എ.എസ്. ഓക, റിയാസ് ചഗ്‌ളെ എന്നിവരുടെ ബെഞ്ചിന് വിടുകയായിരുന്നു. എന്നാൽ, തിങ്കളാഴ്ച ഹർജികൾ പരിഗണിക്കവേ മധ്യസ്ഥ ഹർജി ഡിവിഷൻ ബെഞ്ചിന് പരിഗണിക്കാനാകില്ലെന്ന് പറഞ്ഞ് മൂന്ന് ഹർജികളും സിംഗിൾ ബെഞ്ചിന് വിടണമെന്ന് ലീലയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത് കോടതിയെ ചൊടിപ്പിച്ചു. ഇതേ തുടർന്നാണ് പിഴ.

ഹർജിക്കാർ കോടതിയെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും നടപടിയെ ശക്തമായി ആക്ഷേപിക്കുന്നതായും കോടതി പറഞ്ഞു. ഇന്ത്യൻ എയർപോർട്ട് അഥോറിറ്റിയുടെ ഭൂമിയിൽനിന്ന് ഹോട്ടൽ ഒഴിപ്പിക്കുന്നത് താത്കാലികമായി തടഞ്ഞ ഇടക്കാല ഉത്തരവും കോടതി പിൻവലിച്ചിട്ടുണ്ട്.മുംബൈ വിമാനത്താവളത്തിനടുത്തു നിർമ്മിച്ച ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലാണിത്. ലീലാ ഗ്രൂപ്പിന്റെ ആദ്യ ഹോട്ടലും ഇതുതന്നെ. 1986-ലാണ് 391 മുറികളുള്ള ഹോട്ടൽ നിർമ്മിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP