Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതി ഉത്തരവ് ഉണ്ടായിട്ടും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതിയുമായി പൊതുപ്രവർത്തക ആനി സ്വീറ്റി; പത്തനംതിട്ടയിലെ ലോക് താന്ത്രിക് ജനതാദൾ ജനറൽ സെക്രട്ടറി രാത്രിയിൽ മഴയും തണുപ്പുമേറ്റ് റോഡിൽ അന്തിയുറങ്ങി; അഭിഭാഷകയായ ആനിയുടെ പരാതി ഗൗനിക്കാതെ പൊലീസ്

കോടതി ഉത്തരവ് ഉണ്ടായിട്ടും ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതിയുമായി പൊതുപ്രവർത്തക ആനി സ്വീറ്റി; പത്തനംതിട്ടയിലെ ലോക് താന്ത്രിക് ജനതാദൾ ജനറൽ സെക്രട്ടറി രാത്രിയിൽ മഴയും തണുപ്പുമേറ്റ് റോഡിൽ അന്തിയുറങ്ങി; അഭിഭാഷകയായ ആനിയുടെ പരാതി ഗൗനിക്കാതെ പൊലീസ്

പാലക്കാട്: കോടതിയുത്തരവ് അവഗണിച്ചും അഭിഭാഷകനായ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ലോക് താന്ത്രിക് ജനതാദൾ ജനറൽ സെക്രട്ടറിയും അഭിഭാഷകയുമായ ആനിസ്വീറ്റി. പാലക്കാട്ടെ അഭിഭാഷകൻ സലാമത്ത് നഗർ രോഹിണിയിൽ ജോൺ ജോണിനെതിരേയാണ് ആരോപണം. ഭർത്താവ് വീട്ടിൽ കയറ്റാത്തത് കാരണം കനത്ത മഴയും തണുപ്പും സഹിച്ച് വഴിയരികിൽ ആണ് ആനിസ്വീറ്റി കിടന്നുറങ്ങിയത്.

കോടതിയിൽ കേസ് നിലനില്ക്കുന്നുണ്ടെങ്കിലും ഭർത്തൃവീട്ടിൽ താമസിക്കാനുള്ള അനുമതി പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്കോടതി നൽകിയിട്ടുണ്ട്. എന്നാൽ, ഞായറാഴ്ച നാട്ടിൽ നിന്ന് ഭർത്താവിനടുത്തേക്കെത്തിയ തന്നെ രാത്രി വീട്ടിൽ കയറ്റാതെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും കൊടും മഴയത്തും തണുപ്പത്തും വീടിന് പുറത്തുനിർത്തിയെന്നും ഇവർ ആരോപിച്ചു.

ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പാലക്കാട് സലാമത്ത് നഗറിലെ വീടിനു മുന്നിലെത്തിയത്. മുട്ടിവിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അർധരാത്രിയോടെ പൊലീസിന്റെ സഹായം തേടി. പൊലീസിന്റെ സാന്നിധ്യത്തിൽ വാതിലിൽ തട്ടിയിട്ടും അകത്തുകയറ്റിയില്ലെന്ന് അവർ ആരോപിച്ചു. തുടർന്ന് പൊലീസ് തിരിച്ചുപോയി.

2014-ൽ വിവാഹിതരായ തങ്ങൾ 2017 ജനുവരിയിൽ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആനിസ്വീറ്റി പറഞ്ഞു. പാലക്കാട് താമസിക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. അവകാശനിഷേധത്തിനെതിരേ കോടതിയെ സമീപിക്കും. പൊതുപ്രവർത്തകൻ എന്ന മറ ഉപയോഗിച്ചാണ് ഭർത്താവിന്റെ തനിക്കെതിരേയുള്ള അതിക്രമമെന്നും അവർ കുറ്റപ്പെടുത്തി. പൊലീസിൽ പലതവണ പരാതിപ്പെട്ടിട്ടും നീതിപൂർവകമായ ഇടപെടലുണ്ടായില്ല. ഒരു ഭാര്യയ്ക്ക് നൽകേണ്ട സംരക്ഷണവും സുരക്ഷിതത്വവുമാണ് ആഗ്രഹിക്കുന്നത്. പാലക്കാട്ടേക്ക് പ്രവേശിക്കരുതെന്ന് ഭർത്താവ് ജോൺ ജോൺ നിർദ്ദേശിച്ചതായും ആനിസ്വീറ്റി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP