Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മേക്കപ്പ് പൂർത്തിയാക്കാൻ നാല് മണിക്കൂർ; അഴിച്ച് മാറ്റാൻ ഒരു മണിക്കൂർ; സീതാകാത്തിയിലെ എഴുപതുവയസുകാരൻ കുമാറായി വിജയ് സേതുപതി മാറിയത് ഇങ്ങനെ; മക്കൾ സെൽവന്റെ അമ്പരപ്പിക്കുന്ന മേക്കോവർ വീഡിയോ കാണാം

മേക്കപ്പ് പൂർത്തിയാക്കാൻ നാല് മണിക്കൂർ; അഴിച്ച് മാറ്റാൻ ഒരു മണിക്കൂർ; സീതാകാത്തിയിലെ എഴുപതുവയസുകാരൻ കുമാറായി വിജയ് സേതുപതി മാറിയത് ഇങ്ങനെ; മക്കൾ സെൽവന്റെ അമ്പരപ്പിക്കുന്ന മേക്കോവർ വീഡിയോ കാണാം

റ്റെടുക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്ത കൊണ്ടും അത് അവതരിപ്പിക്കാൻ സ്വീകരിക്കുന്ന മെയ്ക്ക് ഓവർ കൊണ്ടും ഏറെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് വിജയ് സേതുപതി. തന്റെ നാൽപ്പതാം പിറന്നാൾ ദിനത്തിൽ സീതാകാത്തി' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് ആരാധകരെ ഞെട്ടിച്ചിരുന്നു. പോസ്റ്ററിലെ നടന്റെ ലുക്ക് തന്നെയായിരുന്നു പ്രധാന ശ്രദ്ധാ കേന്ദ്രം.

സീതാകാത്തി എന്ന സിനിമയിൽ എൺപതുകാരന്റെ വേഷമാണ് വിജയ്ക്ക്. ചിത്രത്തിനായി ഗംഭീരമേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മെയ്‌ക്കിങ് വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ഹിറ്റിന് ശേഷം വിജയ്യും സംവിധായകൻ ബാലാജി തരണീധരനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

നാല് മണിക്കൂറിന് ശേഷമാണ് ചിത്രത്തിന്റെ മേക്കപ്പ് പൂർത്തിയായത്. മേക്കപ്പ് അഴിക്കാൻ വേണ്ടി വരുന്ന സമയം ഒരുമണിക്കൂർ. ഇരട്ട വേഷത്തിലാണ് സീതാകാത്തിയിൽ വിജയ് സേതുപതി. 80കാരൻ കുമാറായും മകൻ അയ്യായായും വേഷമിടും.ഓസ്‌കർ ജേതാക്കളായ കെവിൻ ഹാനെ, അലക്സ് നോബിൾ എന്നിവരാണ് വിജയ് സേതുപതിയുടെ പുതിയ ലുക്കിന് പിന്നിൽ. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി കഴിഞ്ഞ മാസം വിജയ് സേതുപതിയും സംവിധായകനും അമേരിക്കയിൽ പോയിരുന്നു.

ദേശീയപുരസ്‌കാര ജേതാവ് അർച്ചനയാണ് നായിക. രമ്യ നമ്പീശൻ, ഗായത്രി, പാർവതി നായർ, സംവിധായകൻ മഹേന്ദ്ര എന്നിവരും താരങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP